<
  1. Health & Herbs

പുകവലിക്കുന്ന സ്ത്രീകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഇന്ന് ധാരാളം സ്ത്രീകൾ പുകവലി ശീലമാക്കിയവരുണ്ട്. ദിനംപ്രതി എണ്ണം വർദ്ധിച്ചുകൊണ്ടും ഇരിക്കുന്നുണ്ട്. പ്രധാനപ്പെട്ട അവയവങ്ങളായ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങളെ പുകയില ബാധിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില എന്നാണ് 'ലോകാരോഗ്യസംഘടന' വ്യക്തമാക്കുന്നത്. കരള്‍ രോഗം, രക്തസമ്മർദ്ദം കൂടുന്നതിനും മറ്റ് പല രോഗങ്ങള്‍ക്കും പുകവലി കാരണമാകുന്നു.

Meera Sandeep
Things women smokers should definitely know
Things women smokers should definitely know

ഇന്ന് ധാരാളം സ്ത്രീകൾ പുകവലി ശീലമാക്കിയവരുണ്ട്.  ദിനംപ്രതി എണ്ണം വർദ്ധിച്ചുകൊണ്ടും ഇരിക്കുന്നുണ്ട്.   പ്രധാനപ്പെട്ട അവയവങ്ങളായ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനങ്ങളെ പുകയില ബാധിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില എന്നാണ് 'ലോകാരോഗ്യസംഘടന' വ്യക്തമാക്കുന്നത്. കരള്‍ രോഗം, രക്തസമ്മർദ്ദം കൂടുന്നതിനും മറ്റ് പല രോഗങ്ങള്‍ക്കും പുകവലി കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പുകവലിക്കുന്നവരാണോ? ഉപേക്ഷിക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

ഉത്തരാഖണ്ഡിലെ 'ദി മെഡിസിറ്റി ' ആശുപത്രിയിലെ പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ. ബൊർനാലി ദത്ത, പുകവലി സ്ത്രീകളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെ കുറിച്ച് വിശദീകരിക്കുകയാണ് .

- പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ പുകവലി പലതരം ക്യാൻസറുകൾക്ക് കാരണമാകുന്നു. ശ്വാസകോശം, വായ, അന്നനാളം, ശ്വാസനാളം, മൂത്രസഞ്ചി, പാൻക്രിയാസ്, വൃക്കകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.  ഇത് സ്ത്രീകളിൽ 'സെർവിക്കൽ കാൻസർ‌' ഉണ്ടാകുന്നതിന് കാരണമാകും.

- ഗർഭാവസ്ഥയിൽ പുകവലിക്കുന്നത് ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുന്നു. ജനിക്കുന്ന കുഞ്ഞിന് ഭാരക്കുറവ്, മാസംതികയുംമുമ്പുള്ള പ്രസവം, ശിശുമരണം തുടങ്ങിയവയാണ് ഗര്‍ഭിണികളില്‍ പുകവലിമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍.

- പുകവലി അബോർഷനുളള സാധ്യതയും കുഞ്ഞിൻറെ ജനനത്തിലെ സങ്കീർണതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. പുരുഷന്മാരെപ്പോലെ പുകവലി സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.

- പുകവലി സ്ത്രീകളിൽ കൂടുതൽ പ്രായം തോന്നിക്കുന്നതിന് കാരണമാകുന്നു. പുകവലിക്കുന്ന സ്ത്രീകൾക്ക് നേരത്തെ ചുളിവുകൾ വരാനുള്ള സാധ്യത കൂടുതലാണ്.

- പുകവലി രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്നു. മാത്രമല്ല അണുബാധയ്ക്കുള്ള പ്രതികരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Things women smokers should definitely know

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds