Health & Herbs
വഴുതണ എട്ടാമത്തെ ആഴ്ച്ച കായ് പിടിക്കാനുള്ള നുണുക്ക് വിദ്യ
ഉണക്കമീനിലെ ഉപ്പ് കളയാൻ വെള്ളത്തിലിടുമ്പോൾ കുറച്ച് കടലാസ് കൂടി കീറിയിടുക.
സവാള കൊണ്ട് ദോശക്കല്ലിൽ നന്നായി ഉരച്ചാൽ ദോശ വേഗം ഇളകികിട്ടും.
അരിക്ക് ദുർഗന്ധം ഉണ്ടെങ്കിൽ അരി തിളക്കുമ്പോൾ അല്പം നാരങ്ങാനീര് ചേർക്കുക.
വഴുതന
ഉണക്കമീനിലെ ഉപ്പ് കളയാൻ വെള്ളത്തിലിടുമ്പോൾ കുറച്ച് കടലാസ് കൂടി കീറിയിടുക.
സവാള കൊണ്ട് ദോശക്കല്ലിൽ നന്നായി ഉരച്ചാൽ ദോശ വേഗം ഇളകികിട്ടും.
അരിക്ക് ദുർഗന്ധം ഉണ്ടെങ്കിൽ അരി തിളക്കുമ്പോൾ അല്പം നാരങ്ങാനീര് ചേർക്കുക.
രാവിലെ കറന്നെടുക്കുന്ന പാലിൽ നെയ്യ് കൂടുതലുള്ളതിനാൽ അതാണ് ഉറയൊഴിക്കേണ്ടത്.
25 ഗ്രാം കായം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ പാവൽ, പടവലം, പൂ കൊഴിച്ചിൽ തടയാം.
വഴുതനയ്ക്ക് ഏഴ് ആഴ്ച ചാണകം വെച്ചാൽ എട്ടാമത്തെ ആഴ്ച കായ പറിക്കാം.
ടൂത്ത്പേസ്റ്റ് കാലിയാകുമ്പോൾ ചൂടുവെള്ളത്തിലിട്ടാൽ അവശേഷിക്കുന്ന പേസ്റ്റ് കൂടി പുറത്തുവരും.
കുനിൽ ഇല്ലെങ്കിൽ കുപ്പിയിലേക്ക് എണ്ണ പകരാൻ ഒരു കണ്ണൻ ചിരട്ട മതി.
അച്ചാർ ഭരണിയുടെ പുറത്ത് കടുകെണ്ണയും ഉപ്പും ചേർന്ന മിശ്രിതം പുരട്ടിയാൽ അച്ചാറിൽ പൂപ്പൽ വരില്ല.
ഗ്രീൻപീസ് കറിവയ്ക്കുമ്പോൾ അല്പം പഞ്ചസാര ചേർത്താൽ സ്വാദുകൂടും.
തക്കാളി ഉപ്പുവെള്ളത്തിലിട്ടു വെച്ചാൽ മൂന്ന് നാല് ദിവസം കേടു കൂടാതിരിക്കും (കടയിൽ നിന്ന് വാങ്ങുന്നത് ഒരിക്കലും കേട് വരില്ല
ഒരു നുള്ള് പഞ്ചസാര ചേർത്ത് കിഴങ്ങ് വേവിച്ചാൽ വേഗം വെന്തുകിട്ടും.
കോളിഫ്ളവറിലെ പുഴു പോകാൻ കോളി ഫ്ളവറിന് പുറത്ത് ചെറുനാരങ്ങ മുറിച്ചു തേക്കുക.
ശർക്കര ഉരുക്കുമ്പോൾ കുറച്ച് പാല് ചേർത്താൽ അഴുക്ക് മുകളിൽ അടിഞ്ഞ് കിട്ടും
ഇഡലി മാവിൽ അല്പം നല്ലെണ്ണ ചേർത്ത് ഇളക്കിയ ശേഷം പാകപ്പെടുത്തിയാൽ നല്ല മൃദുവായ ഇഡ്മി കിട്ടും.
ദോശമാവിൽ അല്പം കരിക്കിൻ വെള്ളം ചേർത്താൽ മാവ് വേഗം പുളിക്കും. മൃദുവായ ദോശ ലഭിക്കും.
ദോശക്കും ഇഡ്ഡലിക്കും ഉള്ള മാവ് പുളിക്കാതിരിക്കാൻ മാവിന്റെ മീതെ ഒരു വെറ്റിലയിട്ട് പാത്രം പച്ചവെള്ളത്തിൽ ഇറക്കിവെയ്ക്കുക.
English Summary: to get brinjal in eight week some tips for home gardening
Share your comments