കൂവ പൊടിക്കായി പ്രധാനമായും മൂന്ന് തരം കൂവകൾ ആണ് ഉപയോഗിക്കുന്നത് . For making Arrowroot powder three types of arrowroot are used
കൂവകൾ പലതരം
1:വെള്ളക്കൂവ-Maranta arundinacea( Marantaceae)
2:നീലക്കൂവ-Curcuma caesia(Zingiberaceae)
3:മഞ്ഞക്കൂവ-Curcuma zanthorrhiza
4: മധുര കൂവ
5: കാട്ട് കൂവ അങ്ങനെ നീണ്ട് പോകുന്നു .
മഞ്ഞ കൂവയും,നീല കൂവയും കൂവപ്പൊടിക്ക് ഉപയോഗിക്കുന്നതായി പലർക്കും അറിയില്ല . എന്റെ അമ്മയുടെ അനിയത്തിക്ക് വെള്ള കൂവ , കൂവ പൊടിക്ക് ഉപയോഗിക്കും എന്ന് കേട്ടപ്പോൾ കൗതുകം . കാരണം കോട്ടയം ഭാഗത്ത് നീല കൂവയാണ് കൂവ പൊടിക്ക് എടുക്കുന്നത് . നിലമ്പൂർ ഉൾപ്പെടെ ഗോത്ര ചികത്സകർ മഞ്ഞ കൂവ , കൂവ പൊടിക്കായി എടുക്കും .
നീല കൂവയും മഞ്ഞ കൂവയും നിറം മാറും വരെ തെളിക്കണം.നാലമത്തെ തെളിക്കലിൽ നിറം മാറി തുടങ്ങും .
7 തവണ വെള്ളം മാറി കിട്ടുന്നതോടെ നീലയും മഞ്ഞയും കൂവ നൂറ് ഉണക്കി എടുക്കാം . നീല കൂവക്കും ,മഞ്ഞ കൂവക്കും കരിമഞ്ഞൾ ഇലക്ക് നടുക്ക് കാണുന്ന പോലെ നിറം മാറ്റം ഉണ്ടാകും .
ആരോറൂട്ട് പൗഡര്‍ അഥവാ കൂവപ്പൊടി വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.
നമ്മുടെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും മരുന്ന് ഭക്ഷണം തന്നെയാണ്. സ്വാദിനും ആരോഗ്യത്തിനും വേണ്ടി മാത്രമല്ല, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. ഇതില്‍ പലതും നാടന്‍ ഭക്ഷണങ്ങളാണ്. ഇത്തരത്തില്‍ ഒന്നാണ് കൂവ അഥവാ ആരോറൂട്ട്. കൂവ കിഴങ്ങു വര്‍ഗമാണ്. ഇത് ഉണക്കിപ്പൊടിച്ച് ഭക്ഷണ രൂപത്തില്‍ ഉപയോഗിയ്ക്കാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരു പോലെ ചേരുന്ന ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണ വസ്തുവാണിത്. സ്റ്റാര്‍ച്ചടങ്ങിയ ഇത് ബിസ്‌കറ്റുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നുണ്ട്.
നല്ല ശുദ്ധമായ കൂവപ്പൊടി കുറുക്കി കഴിയ്ക്കാം. ഇത് പൊതുവേ കൂവനൂറ് എന്നാണ് അറിയപ്പെടുന്നത്. പാലും ശര്‍ക്കര അല്ലെങ്കില്‍ പഞ്ചസാര ചേര്‍ത്ത് തയ്യാറാക്കുന്ന ഇത് സ്ത്രീകളുടെ ആഘോഷമായ തിരുവാതിരയില്‍ പ്രധാനപ്പെട്ട ഒന്നാണ്. കൂവനൂറ് ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ. ഇതില്‍ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, സെലേനിയം, കോപ്പര്‍, സോഡിയം, വൈറ്റമിന്‍ എ, വൈററമിന്‍ സി, നിയാസിന്‍, തയാമിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്.
വയറിന്റെ ആരോഗ്യത്തിന്
കൂവ വയറിന്റെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണ വസ്തുവാണ്. ദഹിയ്ക്കാന്‍ വളരെ എളുപ്പമുള്ളത് എന്നതു തന്നെയാണ് ഈ ഭക്ഷണത്തെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാക്കുന്നത്. ഇതിലെ സ്റ്റാര്‍ച്ചാണ് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്.ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ്. ഛര്‍ദി ,വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇത് അത്യുത്തമമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഇത് ഒരുപോലെ സഹായകമാണ്. ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം, അതായത് ഭക്ഷണം കഴിച്ചാല്‍ പെട്ടെന്നു തന്നെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നലുണ്ടാകുന്ന തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.
ശരീരത്തിന്റെ പിഎച്ച്
ശരീരത്തിന്റെ പിഎച്ച് അഥവാ ആസിഡ്,ആല്‍ക്കലി ബാലന്‍സ് നില നിര്‍ത്താന്‍ കൂവ അത്യുത്തമമാണ്.ഇതില്‍ കാല്‍സ്യം ക്ലോറൈഡുണ്ട്. ഇതാണ് ഇതിനു സഹായിക്കുന്നത്. ഇത് കുട്ടികള്‍ക്കു നല്‍കുന്നതും മുതിര്‍ന്നവര്‍ കഴിയ്ക്കുന്നതുമെല്ലാം ഹീമോഗ്ലോബിന്‍ കൂടാന്‍ സഹായിക്കും.ധാരാളം അയേണ്‍ അടങ്ങിയ ഇത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. കുട്ടികളിലും കുഞ്ഞുങ്ങളിലും രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ടൊരു ഭക്ഷണ വസ്തുവാണിത്.
ഗര്‍ഭിണികള്‍ക്ക്
ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാവുന്ന ഏറ്റവും ഉത്തമമാണ് ആഹാര വസ്തുക്കളിലൊന്നാണ് കൂവ. മാത്രമല്ല, ഇതില്‍ ഫോളേറ്റ് ധാരാളമുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് ഏറെ അത്യാവശ്യമാണ് ഫോളേറ്റ്. 100 ഗ്രാം ആരോറൂട്ടില്‍ ദിവസം ശരീരത്തിനു വേണ്ട ഫോളേറ്റിന്റെ 84 ശതമാനവും അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്‍. ഫോളേറ്റും
വൈറ്റമിന്‍ ബി12ഉം കോശ വളര്‍ച്ചയ്ക്കും ഡിഎന്‍എ രൂപീകരണത്തിനും സഹായിക്കുന്നു. കുഞ്ഞുങ്ങളില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ഗര്‍ഭകാലത്തുണ്ടാകുന്ന മലബന്ധത്തിനും ഛര്‍ദിയ്ക്കുമെല്ലാം നല്ല പരിഹാരമാണിത്.
മസിലിന്റെ ആരോഗ്യത്തിനും
മസിലിന്റെ ആരോഗ്യത്തിനും ഉറപ്പിനുമെല്ലാം ഇത് മികച്ച ഭക്ഷണവുമാണ്. ഇതിലെ പ്രോട്ടീനാണ് പൊതുവേ ഈ ഗുണം നല്‍കുന്നത്.പ്രോട്ടീന്‍ സമ്പുഷ്ടമായ കൂവയുടെ എട്ട് ഔണ്‍സ് ദിവസവും ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 19 ശതമാനം നല്‍കുന്നുമുണ്ട്. ഗ്ലൂട്ടെന്‍ അലര്‍ജിയുള്ളവര്‍ക്ക് ചേര്‍ന്നൊരു ഭക്ഷണ വസ്തുവാണ് കൂവ. ഗ്ലൂട്ടെന്‍ ഫ്രീ ഭക്ഷണമാണ് ഇത്. അതായത് ഗോതമ്പിലും മറ്റു അടങ്ങിയിരിയ്ക്കുന്ന, ചിലരില്‍ അലര്‍ജിയ്ക്കു കാരണമാകുന്ന ഘടകമാണ് ഗ്ലൂട്ടെന്‍. ഇത്തരം ഘട്ടങ്ങളില്‍ ഗോതമ്പിനു പകരം ആശ്രയിക്കാവുന്ന ഒന്നാണ് കൂവ. പ്രമേഹത്തിനും ഏറെ നല്ലൊരു ഭക്ഷണമാണിത്.
എല്ലുകളുടെ ആരോഗ്യത്തിന്
കാല്‍സ്യം സമ്പുഷ്ടമായ ആരോറൂട്ട് അഥവാ കൂവ എല്ലുകളുടെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണ വസ്തുവാണ്. ഇതിലെ കാല്‍സ്യം എല്ലുകള്‍ക്ക് ഉറപ്പു ബലവുമെല്ലാം നല്‍കും. എല്ലു തേയുന്നതിനും മററുമുളള പ്രകൃതി ദത്ത ഭക്ഷണ പരിഹാരങ്ങളില്‍ പെടുന്ന ഒന്നാണ് കൂവ.എല്ലുകളുടെ ബലത്തിന് സഹായിക്കുന്നതിനാല്‍ തന്നെ കുട്ടികളുടെ ആരോഗ്യത്തിന് മികച്ചതു കൂടിയാണിത്. കൂവയില്‍ വെള്ളമൊഴിച്ച് ശര്‍ക്കരയിട്ട് കുറുക്കി തേങ്ങാപ്പാല്‍ ചേര്‍ത്തോ തേങ്ങാ ചിരകിയതിട്ടോ നല്ല ഡെസേര്‍ട്ടായി ഉപയോഗിയ്ക്കാം. കൂവപ്പായസം എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇതല്ലാതെ പാലും പഞ്ചസാരയും ചേര്‍ത്തും ഇതു കുറുക്കിയെടുക്കാം. ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങൡ ഒന്നാണിത്.
കടപ്പാട് :വി സി ബാലകൃഷ്ണ്ണൻ
കണ്ണൂർ
Share your comments