<
  1. Health & Herbs

കിഡ്നിയിലെ കല്ലുകൾ ഇല്ലാതാക്കാൻ അപാൻ മുദ്ര ചെയ്താൽ മതി

മോതിരവിരലിന്റെയും നടുവിരലിന്റെയും അഗ്രങ്ങൾ തളളവിരലിന്റെ അഗ്രത്തോട് ചേർത്താണ് അപാൻ മുദ്ര നിർമ്മിക്കുന്നത്.

Arun T
അപാൻ മുദ്ര
അപാൻ മുദ്ര

മോതിരവിരലിന്റെയും നടുവിരലിന്റെയും അഗ്രങ്ങൾ തളളവിരലിന്റെ അഗ്രത്തോട് ചേർത്താണ് അപാൻ മുദ്ര നിർമ്മിക്കുന്നത്. മറ്റു വിരലുകൾ നിവർത്തിപ്പിടിക്കണം. ഈ മുദ്ര പാദം മുതൽ നാഭിവരെയു ള്ള ഊർജ്ജപ്രവാഹമായ അപാനവായുവിനെ നിയന്ത്രിക്കുന്നു. മറ്റു വായുക്കളുമായി അപാനവായുവിന് ഒരു സംതുലനം കൊണ്ടുവരുവാൻ അപാൻ മുദ്ര ഉപയോഗിക്കാം.

നാഭി മുതൽ പാദം വരെയുള്ള എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. ജനനേന്ദ്രിയങ്ങൾ, നടുവ്, തുടകൾ, കാലുകൾ, മുട്ടുകൾ, കാൽപാദം, ആമാശയം, മലാശ യം, മലദ്വാരം എന്നീ അവയവങ്ങൾക്ക് വരുന്ന രോഗങ്ങളെ ഈ മുദ്ര സുഖപ്പെടുത്തുന്നു. പൃഥ്വി മുദ്രയും ആകാശ് മുദ്രയും ചേർന്നാണ് അപാൻ മുദ്രയുണ്ടാവുന്നത്. ഈ മുദ്രയിലൂടെ ആകാശ ധാതുവും ഭൂധാതുവും അഗ്നി ധാതുവും ഒന്നിച്ചുചേരുന്നു.

ആകാശ് മുദ്ര  ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ചെവിയുടെയും തൊണ്ടയുടെയും എല്ലാ രോഗങ്ങളെയും സുഖപ്പെടുത്തുമ്പോൾ പൃഥ്വി മുദ്ര ശരീരത്തിന് ശക്തി നൽകുകയും ധാതു-വിറ്റാമിനുകളുടെ ന്യൂനത പരിഹരിക്കുകയും ചെയ്യുന്നു. അപാൻ മുദ്ര ഈ രണ്ട് മുദ്രകളുടെയും ഫലങ്ങളെ കുട്ടിച്ചേർക്കുന്നു. ഈ മുദ്രയുടെ പ്രത്യേക ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.

ഗുണങ്ങൾ

  • ഈ മുദ്ര എല്ലാ അവയവങ്ങളെയും ശുദ്ധീകരിക്കുകയും ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറത്താക്കുകയും ചെയ്യുന്നു. ഈ മുദ്ര പ്രകൃതിദത്തമായ ഒരു വിരേചനൗഷധമായി പ്രവർത്തിക്കുന്നു.
  • എല്ലാ ആമാശയരോഗങ്ങളിലും സഹായിക്കും. ഓക്കാനം, ഛർദ്ദി, ഇക്കിൾ എന്നിവയെ മാറ്റുന്നു.
  • അമിതാഹാരം കഴിച്ചതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ ചുരുങ്ങിയ സമയംകൊണ്ട് ലഘൂകരിക്കുന്നു.
  • ആമാശയത്തെ ശുദ്ധീകരിക്കുക വഴി പൂർണ്ണ ആരോഗ്യത്തിലേക്കുള്ള വഴിതുറക്കുന്നു.
    വിയർപ്പിലൂടെയും മലമൂത്രത്തിലൂടെയുമുള്ള ശുദ്ധീകരണ പ്രക്രിയ ത്വരിതപ്പെടുത്തുന്നു. വിയർപ്പ് വർദ്ധിക്കുന്നതിലൂടെ രക്തശുദ്ധീകരണവും നടക്കുന്നു.
  • മൂത്രാശയരോഗങ്ങൾ, മൂത്രത്തിൽ പഴുപ്പ്, ആൽബു മിൻ ഉണ്ടാവുക, കിഡ്നി സംബന്ധമായ രോഗങ്ങൾ, മൂത്രതടസ്സം തുടങ്ങിയ പ്രശ്നങ്ങൾ അപാൻ മുദ്ര ചെയ്താൽ വ്യത്യാസമുണ്ടാകും. മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചിൽ മാറ്റുന്നു. കിഡ്നിയിലും മൂത്രാശയത്തിലുമുള്ള കല്ലുകൾ അലിയിച്ചുകളയുന്നു.
  • വൻകുടലുകളുടെ രോഗങ്ങളെ മാറ്റുന്നു. മലബന്ധം, വൻകുടലിലെ അണുബാധ, മൂലക്കുരു തുടങ്ങി മാറാൻ ബുദ്ധിമുട്ടുള്ള രോഗങ്ങളെ കൂടി അപാൻ മുദ്ര ശമിപ്പിക്കും.
  • ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ശ്വാസകോശരോഗങ്ങൾ, പല്ലുവേദന, മോണരോഗങ്ങൾ, കരൾ രോഗങ്ങൾ, വയറുവേദന തുടങ്ങിയവയ്ക്ക് ഈ മുദ്ര ചെയ്താൽ ആശ്വാസമുണ്ടാകും.
    നാഭിസ്ഥാനം തെറ്റിയാൽ അപാൻ മുദ്രയോടൊപ്പം ഉത്താനപാദാസനം ചെയ്താൽ നേരേയാവുന്നതാണ്.
English Summary: To remove kidney stones do apan mudra

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds