കാര്യങ്ങൾ ഓർത്തെടുക്കുന്നതിൽ എപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ടെങ്കിൽ, അതിന് അൽഷിമേഴ്‌സ് രോഗം മാത്രമല്ല, മറ്റു പല കാരണങ്ങളാലും മറവി ഉണ്ടാകാറുണ്ട്. നമ്മുടെ ആരോഗ്യവും ഓർമ്മശക്തിയും തമ്മിൽ പല രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കമില്ലായ്മ, ഉത്കണ്ഠ, ചിലതരം മരുന്നുകൾ എന്നിവ ഓർമ്മശക്തിക്ക് പ്രശ്നം സൃഷ്ടിക്കുന്നു. ഓർമ്മക്കുറവ് കുട്ടികളെയും മുതിർന്ന ആളുകളെയും ഒരുപോലെ ബാധിക്കാറുണ്ട്.
ഏകാഗ്രത കൂട്ടാനും ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ ചില പൊടിക്കൈകൾ ഉണ്ട്. അവയെ കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്. കുട്ടികളിൽ, പഠിച്ച കാര്യങ്ങൾ മറക്കുക, മുതിർന്നവരിലാണെങ്കിൽ ചില സാധനങ്ങൾ എവിടെ വെച്ച് എന്ന് ഓർമ്മ ഉണ്ടാവില്ല. അല്പം മുമ്പ് ഉപയോഗിച്ച വസ്തുവായിരിക്കും ഒരുപക്ഷെ അത്. ഓർമ്മയിൽ എവിടെയോ ഒരു തകരാറ്. ഇതിന് ചെറിയൊരു ഉത്തേജനം നൽകിയാൽ മതി. അതിനുള്ള മാർഗ്ഗങ്ങൾ ആയുർവേദത്തിൽ ഉണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മറവിരോഗത്തിനുള്ള കാരണങ്ങൾ
ഓർമ്മശക്തി, ഏകാഗ്രത, മാനസിക സാമർത്ഥ്യം എന്നിവ മെച്ചപ്പെടുത്താൻ ആയുർവേദം പറയുന്ന ചില വ്യത്യസ്ത രീതികളുണ്ട്. നമ്മുടെ ശരീരത്തിൽ എന്ത് പ്രവർത്തനം നടക്കണമെങ്കിലും നിങ്ങളുടെ മസ്തിഷ്കം അതിന് ഉത്തരവ് നൽകണം. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മസ്തിഷ്കം. ഓർമ്മശക്തി കൂട്ടാൻ ശ്രമിക്കുന്നവർ ജീവിതത്തിൽ ഒരല്പം മാറ്റം കൊണ്ടുവന്നു നോക്കൂ, വ്യത്യാസം കാണാം. ഓർമ്മശക്തി മെച്ചപ്പെടുത്തി നല്ല ഏകാഗ്രത ലഭിക്കാൻ ഈ വഴികൾ പരീക്ഷിക്കാം.
* ആരോഗ്യ ഗുണങ്ങളെല്ലാം ഒത്ത ചേരുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് ധ്യാനം അഥവാ മെഡിറ്റേഷൻ. ഇത് ഓരോ വ്യക്തികളുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി പോരാടുന്നതിനും സഹായിക്കുന്നു. പ്രതിദിനം വെറും 10 മിനിറ്റ് ധ്യാനിക്കുന്നത് വഴി നിങ്ങളുടെ ഓർമ്മശക്തിയും മറ്റ് മാനസിക കഴിവുകളും വർദ്ധിപ്പിക്കാൻ കഴിയും. ധ്യാനം നിങ്ങളുടെ ശ്വസന പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മികച്ച രീതിയിൽ ശ്വസിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. പരീക്ഷാ സമയങ്ങളിലാണ് നാം കൂടുതൽ സമ്മർദ്ദങ്ങൾ അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ സമ്മർദ്ദത്തെ ചെറുക്കാനുള്ള ഏറ്റവും മികച്ച പോംവഴിയാണ് ധ്യാനം. സമ്മർദ്ദത്തെ ചെറുക്കാനും മാനസികാരോഗ്യം വർദ്ധിപ്പിക്കാനും ധ്യാനം തുടർച്ചയായി പരിശീലിക്കുക.
* കൈ മാറ്റി ഒന്ന് ഉപയോഗിച്ചു നോക്കുക എന്നത് വളരെ ലളിതവും എന്നാൽ ഏറ്റവും ഫലപ്രദവുമായ മസ്തിഷ്ക വ്യായാമമാണ്. നിങ്ങളുടെ തലച്ചോറിൻ്റെ മൂർച്ച കൂട്ടാൻ സഹായിക്കുന്ന ഈ പ്രതിവിധി പരിശീലിക്കുന്നതിനായി നിങ്ങൾ ഓരോ ജോലികൾ ചെയ്യുന്ന വേളയിൽ നിങ്ങളുടെ ആധിപത്യമില്ലാത്ത കൈകൾ ഉപയോഗിക്കുക മാത്രമാണ് ആകേ ചെയ്യേണ്ടത്. എഴുതുക, ബ്രഷ് ചെയ്യുക, തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാം തന്നെ നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന കൈകൾക്ക് പകരമായി മറ്റേ കൈകൾ ഉപയോഗിക്കാം. ഇത് ക്രമേണ നിങ്ങളുടെ ശ്രദ്ധ കൂട്ടിക്കൊണ്ട് വരാൻ സഹായിക്കും.
*രക്തയോട്ടം വർദ്ധിക്കുന്നത് തലച്ചോറിൻറെ പ്രവർത്തനങ്ങളെ മികച്ചതാക്കി മാറ്റാൻ സഹായിക്കുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്ന വ്യായാമങ്ങളിൽ നിത്യേന ഏർപ്പെടാം. കുറച്ച് യോഗ പോസുകൾ പിന്തുടരുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും ഓർമ്മശക്തി ഉത്തേജിപ്പിക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ചിന്താശേഷി വർദ്ധിപ്പിക്കാനും വ്യായാമങ്ങൾ സഹായിക്കും.
* ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക. നിങ്ങൾ ശീലമാക്കിയ ഭക്ഷണക്രമം നിങ്ങളുടെ ശരീരഭാരത്തിൻ്റെ ഉത്തരവാദി മാത്രമല്ല. ഇത് നിങ്ങളുടെ തലച്ചോറിനെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട് എന്ന കാര്യം അറിയാമോ. ശരിയായ ഭക്ഷണക്രമം ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ബ്രൊക്കോളി, ഫാറ്റി ഫിഷ്, മഞ്ഞൾ, മത്തങ്ങ വിത്തുകൾ, ബദാം, വാൽനട്ട് തുടങ്ങിയ ഭക്ഷണങ്ങളെല്ലാം നിത്യവും ഉൾപ്പെടുത്തുക. കൂടാതെ, ജങ്ക് ഫുഡ്, വളരെ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.
Share your comments