<
  1. Health & Herbs

പേരയിലയിലെ അറിയപ്പെടാത്ത ഔഷധ ഗുണങ്ങൾ

പേരക്ക പോഷക ഗുണത്തിൽ മറ്റു പഴങ്ങളെക്കാളും ഏറെ മുന്നിലാണ്. എന്നാൽ, പേര ഇലയിലും നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പേരയുടെ തളിരില നുള്ളിയെടുത്ത് വൃത്തിയാക്കി ചൂടു ചായയിൽ ഇട്ട് വെന്ത് കുടിക്കുക. തിളപ്പിച്ച വെറും വെള്ളത്തിൽ ഇല മാത്രം ഇട്ടും കുടിക്കാം.അതിസാരത്തിനെതിരെ നല്ലൊരു മരുന്നാണ് പേരയില എന്ന് ബ്രസീലിലെ സാവോ പോളോയിൽ നടന്ന ഒരു പഠനത്തിൽ പറയുന്നു.

K B Bainda
തിളപ്പിച്ച വെറും വെള്ളത്തിൽ ഇല മാത്രം ഇട്ടും കുടിക്കാം. അതിസാരത്തിനെതിരെ നല്ലൊരു മരുന്നാണ്
തിളപ്പിച്ച വെറും വെള്ളത്തിൽ ഇല മാത്രം ഇട്ടും കുടിക്കാം. അതിസാരത്തിനെതിരെ നല്ലൊരു മരുന്നാണ്

പേരക്ക പോഷക ഗുണത്തിൽ മറ്റു പഴങ്ങളെക്കാളും ഏറെ മുന്നിലാണ്. എന്നാൽ, പേര ഇലയിലും നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പേരയുടെ തളിരില നുള്ളിയെടുത്ത് വൃത്തിയാക്കി ചൂടു ചായയിൽ ഇട്ട് വെന്ത് കുടിക്കുക. തിളപ്പിച്ച വെറും വെള്ളത്തിൽ ഇല മാത്രം ഇട്ടും കുടിക്കാം. അതിസാരത്തിനെതിരെ നല്ലൊരു മരുന്നാണ് പേരയില എന്ന് ബ്രസീലിലെ സാവോ പോളോയിൽ നടന്ന ഒരു പഠനത്തിൽ പറയുന്നു.

അതിസാരത്തിനു കാരണമാകുന്ന സ്റ്റഫൈലോ കോക്കസ് ഓറിയസ് ബാക്ടീരിയയുടെ ശരീരത്തിലെ പ്രവർത്തനം പേരയിലയിലെ ആന്റി ഓക്സിഡന്റുകൾ മന്ദീഭവിപ്പിക്കുന്നു. വയറു വേദന കുറയ്ക്കുകയും അസുഖം പെട്ടെന്നു മാറ്റാനും ഇവയ്ക്കു സാധിക്കുന്നു.The antioxidants in the leaves slow down the activity of the Staphylococcus aureus bacteria that cause diarrhea. They can reduce abdominal pain and reverse the disease quickly

ശരീരത്തിലെ ചീത്ത കൊളസ്റ്ററോൾ കുറയ്ക്കാൻ പേരയില ചായ ഉത്തമമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രമേഹത്തിനെതിരെയുള്ള ഉത്തമ ഔഷധം എന്ന നിലയിൽ ജപ്പാൻകാർ തിരഞ്ഞെടുത്തത് പേരയിലയെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും സുക്രോസ്, മാൾടോസ് എന്നിവയുടെ ആഗിരണം ഒരു പരിധിവരെ തടയുകയും ചെയ്യും.

കാർബോഹൈഡ്രേറ്റ് ഷുഗറായി മാറ്റുന്ന പ്രവർത്തനത്തെ തടയുമെന്നതിനാൽ തൂക്കം കുറയ്ക്കാനും പേരയിലയ്ക്കു സാധിക്കും. പേരയിലയിലുള്ള ലൈകോപീൻ എന്ന ആന്റിഓക്സിഡന്റുകൾ കൊണ്ടു മറ്റൊരു പ്രയോജനം ഉണ്ട്. പ്രോസ്റ്റേറ്റ്, ബ്രസ്റ്റ്, വായിലെ കാൻസറുകൾ എന്നിവ തടയും. ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഉള്ളതിനാൽ പല്ലുവേദന, വായിലെ അൾസർ, മോണയിലെ പഴുപ്പ് എന്നിവ അകറ്റും. മുടി കൊഴിയുന്നതു തടയുകയും ഉറക്കമില്ലായ്മ ക്രമീകരിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.

പേരയിലകളുടെ ആന്‍റികാന്‍സര്‍ പ്രോപ്പര്‍ട്ടീസ് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. പേരയില ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകള്‍ക്കെതിരെ പോരാടി ചര്‍മ്മത്തിന്‍റെ സ്വത്വംനിലനിര്‍ത്തുന്നു.പേരയിലകളുടെ ആന്‍റിബാക്ടീരിയല്‍ ആന്‍റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കുന്നു. മുഖക്കുരു തടയാനുളള ഉത്തമമായ ഒരു ഔഷധമാണ് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉത്തമ ഔഷധമാണ്. ഇത് കോശങ്ങള്‍ക്ക് ക്ഷതമേല്‍ക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന രാസവസ്തുവായ ഹിറ്റമീന്‍റെ വളര്‍ച്ച തടയുന്നു.മുടിക്ക് തിളക്കംനൽകാനും,, അകാലനരക്ക് പരിഹാരം നൽകാനും പേരയില നല്ലതാണ് പേരെയില നല്ലതാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പേര അത്ര നിസാരനല്ല

English Summary: Unknown medicinal properties of the guava leaves

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds