<
  1. Health & Herbs

മൂത്രത്തിൻറെ നിറത്തിൽ നിന്ന് നമ്മുടെ ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാം

പല രോഗങ്ങളും വരുമ്പോൾ മൂത്രം പരിശോധിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കാറ്. കാരണം, മൂത്ര പരിശോധനയിലൂടെ പല രോഗങ്ങളുടേയും സാന്നിധ്യം മനസ്സിലാക്കാൻ കഴിയും. എന്നാൽ മൂത്രത്തിൻറെ നിറ വ്യത്യാസത്തിലൂടേയും രോഗങ്ങൾ ഒരു പരിധിവരെ നമുക്ക് തന്നെ മനസ്സിലാക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു.

Meera Sandeep
Urine color will say  about your health
Urine color will say about your health

പല രോഗങ്ങളും വരുമ്പോൾ മൂത്രം പരിശോധിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കാറ്.  കാരണം,  മൂത്ര പരിശോധനയിലൂടെ പല രോഗങ്ങളുടേയും സാന്നിധ്യം മനസ്സിലാക്കാൻ കഴിയും.  എന്നാൽ മൂത്രത്തിൻറെ നിറ വ്യത്യാസത്തിലൂടേയും രോഗങ്ങൾ ഒരു പരിധിവരെ നമുക്ക് തന്നെ മനസ്സിലാക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: കരള്‍ രോഗങ്ങളെ എങ്ങനെ തിരിച്ചറിയാം?

നമ്മുടെ ശരീരത്തിന് ആവശ്യമായ ജലം ലഭിക്കുന്നുണ്ടോ എന്നത് മൂത്രത്തിൻറെ നിറത്തിൽ നിന്ന് മനസിലാക്കാം.  കടും മഞ്ഞയോ തവിട്ടുനിറമോ ആകുകയാണെങ്കിൽ ഒരു പരിധിവരെ നിർജ്ജലീകരണം ആകാൻ സാധ്യതയുണ്ട്.  മൂത്രത്തിൻറെ നിറം പച്ചവെള്ളം പോലെ തെളിഞ്ഞ നിറമാണെങ്കിൽ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് പറയാം. എന്നാൽ, ആവശ്യത്തിൽ അധികം വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിൽനിന്ന് സോഡിയം ഇല്ലാതാകാനും സാധ്യതയുണ്ട്. മൂത്രത്തിൻറെ നിറം നേരിയ മഞ്ഞയാണെങ്കിൽ ആരോഗ്യകരമായ രീതിയിൽ ശരീരത്തിൽ ജലാംശമുണ്ടെന്നാണ് അർത്ഥം. വൃക്ക നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അനുമാനിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കടുത്ത വേനലിൽ നിർജ്ജലീകരണം തടയുന്നതിന് വെജിറ്റബിൾ ജ്യൂസ്

ദിവസത്തിൽ കുറഞ്ഞത് 2.5 ക്വാർട്ടർ മൂത്രമെങ്കിലും ലഭിക്കുന്നതിനും ശരിയായ ജലാംശം ലഭിക്കുന്നതിനും  ദിവസേന കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.  വ്യക്തവും മഞ്ഞനിറത്തിലുള്ളതുമായ മൂത്രം സാധാരണവും ആരോഗ്യകരവുമായാണ് കണക്കാക്കുന്നത്.

നീല അല്ലെങ്കിൽ ഓറഞ്ച് പോലുള്ള നിറങ്ങൾ സാധാരണയായി ചില ആന്റിബയോട്ടിക്കുകൾ, ആന്റീഡിപ്രസന്റുകൾ തുടങ്ങിയ മരുന്നുകളുടെ ഫലമായാണ് ഉണ്ടാകുന്നത്.  ചില പോഷകങ്ങളിൽ സെന്ന എന്ന ഔഷധം അടങ്ങിയിട്ടുണ്ട്. മലബന്ധം ഇല്ലാതാക്കാൻ സെന്ന ഉപയോഗിക്കുന്നു. ഈ പോഷകങ്ങൾ ചുവന്ന-ഓറഞ്ച് മൂത്രത്തിന് കാരണമായേക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പതിവായി മലബന്ധം അലട്ടുന്നുണ്ടെങ്കിൽ ഇവ പരീക്ഷിക്കൂ

ബീറ്റ്റൂട്ട്, ബ്ലാക്ക്‌ബെറി തുടങ്ങിയ കടും ചുവപ്പ് നിറമുള്ള ഭക്ഷണങ്ങൾ കഴിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ചിലപ്പോൾ മൂത്രം പിങ്ക് നിറമാകും. എന്നാൽ ഒരു ദിവസത്തിനുള്ളിൽ നിങ്ങളുടെ മൂത്രം സാധാരണ നിലയിലായിലെങ്കിൽ ഡോക്ടറെ തീർച്ചയായും സമീപിക്കേണ്ടതാണ്.   മൂത്രത്തിന് കടുത്ത മഞ്ഞ നിറം ഉണ്ടാവുന്നത് ആവശ്യത്തിനു വെള്ളം ലഭിക്കാതെ വരുമ്പോഴും ഉണ്ടാകാറുണ്ട്.  കടും തവിട്ട്, ചുവപ്പ് എന്നി നിറങ്ങളിലുള്ള മൂത്രം ഒരിക്കലും അവഗണിക്കാൻ പാടില്ലാത്തതാണ്.  മഞ്ഞപ്പിത്തം പോലുള്ള ചില രോഗങ്ങൾക്കും ഈ ലക്ഷണം കാണാമെന്ന് വിദഗ്ധർ പറയുന്നു.  ഇരുണ്ട തവിട്ടുനിറവും നുരയും നിറഞ്ഞ മൂത്രമാണ് വരുന്നതെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക. ഇത് കരൾ രോഗത്തിന്റെ സൂചനയാകാം.

English Summary: Urine color will say about your health

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds