1. Health & Herbs

സന്ധിവേദനയെ അകറ്റാൻ വൈറ്റമിന്‍ ഡി ഉറപ്പാക്കാം

സന്ധിവാതം ഇന്ന് ഒരുപാട് ആളുകളെ ബാധിക്കുന്നുണ്ട്. നടക്കുമ്പോൾ കഠിനമായ വേദന, ജോയിന്റ് കാഠിന്യം, വീക്കം എന്നിവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്. പ്രായമായവരിലും അമിതവണ്ണമുള്ളവരിലും സന്ധിവേദന കൂടുതലായി കാണപ്പെടുന്നു. സന്ധികളില്‍ പരിക്ക്, വര്‍ദ്ധിച്ച തേയ്മാനം, അസ്ഥി വൈകല്യങ്ങള്‍, ജനിതക വൈകല്യങ്ങള്‍ എന്നിവയുള്ളവരിലും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അപകടസാധ്യതകള്‍ കൂടുതലാണ്.

Meera Sandeep
Vitamin D rich food
Vitamin D rich food

സന്ധിവാതം ഇന്ന് ഒരുപാട് ആളുകളെ ബാധിക്കുന്നുണ്ട്. നടക്കുമ്പോൾ കഠിനമായ വേദന, ജോയിന്റ് കാഠിന്യം, വീക്കം എന്നിവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്. പ്രായമായവരിലും അമിതവണ്ണമുള്ളവരിലും സന്ധിവേദന കൂടുതലായി കാണപ്പെടുന്നു. സന്ധികളില്‍ പരിക്ക്, വര്‍ദ്ധിച്ച തേയ്മാനം, അസ്ഥി വൈകല്യങ്ങള്‍, ജനിതക വൈകല്യങ്ങള്‍ എന്നിവയുള്ളവരിലും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധ്യതകള്‍ കൂടുതലാണ്. പ്രശ്‌നം കാര്യക്ഷമമായി കൈകാര്യം ചെയ്തില്ലെങ്കില്‍, അത് രോഗലക്ഷണങ്ങള്‍ വഷളാക്കുകയും അതുവഴി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടാവുകയും നിങ്ങളുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുകയും ചെയ്യും.

എന്നാല്‍ മേൽപ്പറഞ്ഞ കാരണങ്ങളൊന്നും തന്നെ ഇല്ലാതെ ചില ചെറുപ്പക്കാരിലും  സന്ധിവേദന എന്ന ആരോഗ്യപ്രശ്‌നം കണ്ടുവരാറുണ്ട്. വൈറ്റമിന്‍ ഡിയുടെ അഭാവമാണ് സന്ധിവേദനയുടെ ഒരു പ്രധാന കാരണം. എല്ലുകള്‍ക്ക് ബലം നല്‍കുന്നത് വിറ്റാമിന്‍ ഡി ആണ്. എന്നാല്‍ ജീവിതശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ വൈറ്റമിന്‍ ഡിയുടെ അഭാവം നികത്താനാകും. ഒപ്പം സന്ധിവേദനയേയും ചെറുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: വ്യായാമം കൊണ്ട് ആര്‍ത്രൈറ്റിസ് രോഗശമനം ഒരു പരിധിവരെ ലഭ്യമാക്കാം

പ്രധാനമായും സൂര്യപ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുന്നത്. ഇന്ന് എ സി റൂമുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആണ് ഇത്തരത്തില്‍ വേദനകള്‍ കൂടുതലായി കണ്ടുവരാറുള്ളത്. സൂര്യപ്രകാശം ഏല്‍ക്കാത്തതാണ് ഇതിനൊരു പ്രധാന കാരണം. രാവിലെ അല്‍പം ഇളംവെയില്‍ കൊള്ളുന്നത് നല്ലതാണ്. അതുപോലെതന്നെ വൈകുന്നേരങ്ങളിലും.

ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിൻ ഡി കിട്ടാൻ ഇളംവെയിൽ കൊള്ളണോ? ക്ഷീണം വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ടാണോ വരുന്നത്?

എന്നാല്‍ എസിമുറികളിലിരുന്ന ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും വെയില്‍ ലഭ്യമാകുന്നില്ല. അതിനാല്‍ ഭക്ഷണത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പശുവിന്റെ പാല്‍, ഓറഞ്ച്, മുട്ടയുടെ മഞ്ഞ ഇവയൊക്കെ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Vitamin D can help to prevent arthritis

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds