1. Health & Herbs

സ്ത്രീകളിലുണ്ടാകുന്ന 'പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം' എങ്ങനെ കുറയ്ക്കാം?

പല സ്ത്രീകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് 'പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം' (Premenstrual Syndrome - PMS) അതായത് ആര്‍ത്തവത്തിന് തൊട്ടു മുൻപ് ഉണ്ടാകുന്ന ശാരീരിക-മാനസിക അസ്വസ്ഥതകൾ. ശരീരവേദന, സ്തനങ്ങളില്‍ വേദന, ദഹനപ്രശ്‌നം, മലബന്ധം, പെട്ടെന്ന് മാറിവരുന്ന മാനസികാവസ്ഥ, ദേഷ്യം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഇതിൻറെ ചില ലക്ഷണങ്ങളാണ്.

Meera Sandeep
How to reduce 'premenstrual syndrome' in women?
How to reduce 'premenstrual syndrome' in women?

പല സ്ത്രീകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് 'പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം' (Premenstrual Syndrome - PMS) അതായത്  ആര്‍ത്തവത്തിന് തൊട്ടു മുൻപ് ഉണ്ടാകുന്ന ശാരീരിക-മാനസിക അസ്വസ്ഥതകൾ.  ശരീരവേദന, സ്തനങ്ങളില്‍ വേദന, ദഹനപ്രശ്‌നം, മലബന്ധം, പെട്ടെന്ന് മാറിവരുന്ന മാനസികാവസ്ഥ, ദേഷ്യം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഇതിൻറെ ചില ലക്ഷണങ്ങളാണ്.  ആര്‍ത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങള്‍ ചിലരില്‍ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാറുണ്ട്. ഈ അസ്വസ്ഥതകൾ എങ്ങനെ മറികടകമെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ആർത്തവ വേദനയ്ക്ക് ആശ്വാസമേകാൻ ചില നാട്ടുവിദ്യകൾ

- വ്യായാമമില്ലായ്മ, അമിതവണ്ണം മാനസിക പിരിമുറുക്കം എന്നിവയൊക്കെ പിഎംഎസിലേക്ക് വഴിയൊരുക്കും.  ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ പിഎംഎസിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കാനാകും. മാനസികപിരിമുറുക്കം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: ആർത്തവത്തിലും, മുൻപും, ശേഷവും കരുതാം ഈ ഭക്ഷണങ്ങൾ

- രാത്രിയില്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം.

- പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

- ധാരാളം വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

- മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഇലക്കറികൾ, ഡാർക്ക് ചോക്ലേറ്റ്, ബദാം എന്നിവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.  മലബന്ധം തുടങ്ങിയ സാധാരണ പി‌എം‌എസ് ലക്ഷണങ്ങൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.

- സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ  ഈ സമയങ്ങളില്‍ ഉൾപ്പെടുത്തുക. മത്തന്‍ കുരു, വെള്ളക്കടല, മറ്റ് പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ധാരാളമായി കഴിക്കാം.

English Summary: How to reduce 'premenstrual syndrome' in women?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds