<
  1. Health & Herbs

മൂത്രത്തില്‍ കല്ലിൻറെ ലക്ഷണങ്ങളെന്തൊക്കെ? രോഗസാധ്യത ആര്‍ക്കാണ് കൂടുതൽ?

മൂത്രത്തിൽ കല്ല് സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് കൂടുതൽ അലട്ടുന്നത്. കാല്‍സ്യം ഓക്‌സലേറ്റ് പോലുള്ളവ അടിഞ്ഞു കൂടിയുണ്ടാകുന്ന പ്രശ്‌നമാണിത്. തുടക്കത്തില്‍ അലിയിച്ചു കളയാമെങ്കിലും ഗുരുതരമായാൽ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും വേദനാജനകമാകുകയും ചെയ്യുന്നു. വേനല്‍ക്കാലത്താണ് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ ശക്തി പ്രാപിക്കുന്നത്. വൃക്കയിലോ മൂത്രവാഹിനിയിലോ ആണ് ഇത്തരത്തിലുള്ള കല്ലുകള്‍ കാണപ്പെടുന്നത്.

Meera Sandeep
What are the symptoms and causes of Kidney stones
What are the symptoms and causes of Kidney stones

മൂത്രത്തിൽ കല്ല് സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് കൂടുതൽ അലട്ടുന്നത്.  കാല്‍സ്യം ഓക്‌സലേറ്റ് പോലുള്ളവ അടിഞ്ഞു കൂടിയുണ്ടാകുന്ന പ്രശ്‌നമാണിത്. തുടക്കത്തില്‍ അലിയിച്ചു കളയാമെങ്കിലും ഗുരുതരമായാൽ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും വേദനാജനകമാകുകയും ചെയ്യുന്നു. വേനല്‍ക്കാലത്താണ് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ ശക്തി പ്രാപിക്കുന്നത്. വൃക്കയിലോ മൂത്രവാഹിനിയിലോ ആണ് ഇത്തരത്തിലുള്ള കല്ലുകള്‍ കാണപ്പെടുന്നത്. മറ്റെല്ലാ അസുഖങ്ങളെയും പോലെ തന്നെ സമയത്തിന് രോഗം കണ്ടുപിടിച്ചാൽ ചികിത്സയും എളുപ്പമാണ്. എന്നാല്‍ സമയം വൈകുന്നതിന് അനുസരിച്ച് ചികിത്സയും കൂടുതല്‍ സങ്കീര്‍ണമാകും. ഈ രോഗത്തിന് ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന രോഗികളും ലക്ഷണങ്ങളില്ലാത്ത രോഗികളുമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മൂത്രത്തിൽ കല്ല് മാറണമെങ്കിൽ ഈ സസ്യം ഉപയോഗപ്പെടുത്താം

മൂത്രത്തിൽ കല്ലിൻറെ ലക്ഷണങ്ങൾ, ആരിലാണ് ഈ അസുഖത്തിന് കൂടുതൽ സാദ്ധ്യതകൾ, ചികിത്സ എങ്ങനെ, ഇത് വരാതിരിക്കാന്‍ ചെയ്യേണ്ട മുൻകരുതലുകൾ എന്നിവയെ കുറിച്ച് കൂടുതലറിയാം 

ചില ലക്ഷണങ്ങള്‍

- കഠിനമായ വേദയാണ് പ്രകടമാകുന്ന ഒരു ലക്ഷണം.

- മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നത്.

- ഇടവിട്ട് നല്ല പനി.

- മൂത്രമൊഴിക്കുമ്പോള്‍ വേദന.

- ഇടവിട്ട് മൂത്രമൊഴിക്കാനുള്ള തോന്നല്‍.

ഇത്തരം ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ വൈകാതെ തന്നെ ഇതിനുള്ള പരിശോധന നടത്തുകയാണ് വേണ്ടത്. മൂത്ര പരിശോധനയാണ് ഇതിലെ പ്രധാന പരിശോധനാരീതി. അതല്ലെങ്കില്‍ രക്തവും പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്.  എക്‌സ്-റേ, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ പോലുള്ള പരിശോധനാരീതികളും അവലംബിക്കാറുണ്ട്.

അസുഖത്തിന് കൂടുതൽ സാധ്യത ആർക്ക്?  .

- മൂത്രാശയ അണുബാധ വീണ്ടും വീണ്ടും വരുന്നവരില്‍

- വൃക്കകളില്‍ വീണ്ടും വീണ്ടും അണുബാധ വരുന്നവരില്‍.

- വൃക്കയില്‍ സിസ്റ്റ് അല്ലെങ്കില്‍ പരുക്ക് പോലുള്ള പ്രശ്‌നങ്ങള്‍ സംഭവിച്ചവരില്‍.

- മൂത്രത്തില്‍ കല്ല് പാരമ്പര്യമായും വരാം. അത്തരം ചരിത്രമുള്ളവരിലും സാധ്യതകളേറെ.

- ചിലയിനം മരുന്നുകള്‍ പതിവായി കഴിക്കുന്നതും മൂത്രത്തില്‍ കല്ലിലേക്ക് നയിക്കാം.

ഒരു രോഗവും പരിപൂര്‍ണ്ണമായി നമുക്ക് ചെറുക്കാനാകില്ല. എങ്കിലും ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഒരു പരിധി വരെ രോഗങ്ങളെ അകറ്റിനിര്‍ത്താമെന്ന് മാത്രം. അത്തരത്തില്‍ മൂത്രത്തില്‍ കല്ല് ഒഴിവാക്കാനും ചിലത് ചെയ്യാവുന്നതാണ്.

- ധാരാളം വെള്ളം കുടിക്കുക.

- 'ഓക്‌സലേറ്റ്' അധികമായി അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുക. കുരുമുളക്, സ്പിനാഷ്, സ്വീറ്റ് പൊട്ടാറ്റോ, നട്ട്‌സ്, ചായ, ചോക്ലേറ്റ്, സോയ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

- ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.

- മൃഗങ്ങളില്‍ നിന്നെടുക്കുന്ന പ്രോട്ടീനിന്റ ഉപയോഗവും പരിമിതപ്പെടുത്തുക.

- വൈറ്റമിന്‍-സി സപ്ലിമെന്റുകള്‍ ചിലപ്പോള്‍ മൂത്രത്തില്‍ കല്ലിന് സാധ്യതയുണ്ടാക്കാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടിയ ശേഷം മാത്രം ഇവ ഉപയോഗിക്കുക.

- കാത്സ്യം ലഭിക്കുന്നതിനായി ഭക്ഷണമല്ലാതെ വേറെന്തെങ്കിലും എടുക്കുന്നുവെങ്കില്‍ ഡോക്ടറോട് നിര്‍ബന്ധമായും നിര്‍ദ്ദേശം തേടുക.     

English Summary: What are the symptoms and causes of Kidney stones

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds