<
  1. Health & Herbs

കൊവിഡ് രോഗികൾക്ക് ശ്വാസംമുട്ടലെങ്കില്‍ പെട്ടെന്ന് ചെയ്യേണ്ട കാര്യം

കോവിഡിൻറെ രണ്ടാം തരംഗം ആഞ്ഞടിച്ച ഇന്ത്യയിൽ എല്ലാവർക്കും ആശുപത്രികളിലെ കിടത്തി ചികിത്സ ലഭ്യമാകാതെ വരുന്ന സാഹചര്യമാണ്. കൊവിഡ് വൈറസ് ശ്വാസകോശത്തേയാണ് കൂടുതല്‍ ആക്രമിയ്ക്കുന്നത്. ഇത് ന്യൂമോണിയ പോലുളള അവസ്ഥകളിലേയ്ക്ക് നീങ്ങുകയും ചെയ്യും. ഇതു കാരണം രക്തത്തിലേയ്ക്ക് ഓക്സിജൻ ലഭിയ്ക്കാത്ത അവസ്ഥയാകും. ഓക്‌സിജന്‍ കുറഞ്ഞാല്‍ ഇത് ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ദോഷമായി ബാധിയ്ക്കുന്നു. രോഗി അപകടത്തിലേയ്ക്ക് വീഴുകയും ചെയ്യുന്നു.

Meera Sandeep
Covid 19
Covid 19

കോവിഡിൻറെ രണ്ടാം തരംഗം ആഞ്ഞടിച്ച ഇന്ത്യയിൽ എല്ലാവർക്കും ആശുപത്രികളിലെ കിടത്തി ചികിത്സ ലഭ്യമാകാതെ വരുന്ന സാഹചര്യമാണ്. 

കൊവിഡ് വൈറസ് ശ്വാസകോശത്തേയാണ് കൂടുതല്‍ ആക്രമിയ്ക്കുന്നത്. ഇത് ന്യൂമോണിയ പോലുളള അവസ്ഥകളിലേയ്ക്ക് നീങ്ങുകയും ചെയ്യും. ഇതു കാരണം രക്തത്തിലേയ്ക്ക് ഓക്സിജൻ ലഭിയ്ക്കാത്ത അവസ്ഥയാകും. ഓക്‌സിജന്‍ കുറഞ്ഞാല്‍ ഇത് ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ദോഷമായി ബാധിയ്ക്കുന്നു. രോഗി അപകടത്തിലേയ്ക്ക് വീഴുകയും ചെയ്യുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളെങ്കില്‍ കഴിവതും ആശുപത്രിയിലേയ്ക്ക് മാറ്റേണ്ടിവരും. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളില്ലാത്ത പലരും വീട്ടില്‍ തന്നെയാണ് തുടരുന്നത്. എങ്കില്‍ പോലും കൃത്യമായ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ചും രക്തത്തിലെ ഓക്‌സിജന്‍ കുറയുന്നുവോയെന്ന് തിരിച്ചറിയണം. ഇതിനായി ഒരു ഓക്‌സിമീറ്റര്‍ വാങ്ങി സൂക്ഷിയ്ക്കുന്നതും ഇടയ്ക്കിടെ ഓക്‌സിജന്‍ പരിശോധിയ്ക്കുന്നതും നല്ലതാണ്.

കൊവിഡിലെ അപകടാവസ്ഥ എന്നു പറയുന്നത് പലപ്പോഴും നേരിടാന്‍ നമുക്കു എന്തു ചെയ്യണം എന്നറിയാതെ വരുന്നതാണ്. പലപ്പോഴും വീട്ടിലെങ്കില്‍ ഇതിന് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ, ചിലപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലാത്തവര്‍ക്ക് പെട്ടെന്നായിരിയ്ക്കും പ്രശ്‌നമുണ്ടാകുന്നത്. തല കറക്കം, ശ്വാസംമുട്ട്, വിയര്‍പ്പ്, സംസാരിയ്ക്കാന്‍ കഴിയാത്ത അവസ്ഥ എന്നിങ്ങനെ പല അവസ്ഥകളുമുണ്ടാകും. ഇത്തരം അവസ്ഥ വന്നാല്‍ ഓക്‌സിജന്റെ അളവ് കാര്യമായ പരിശോധിയ്ക്കുക തന്നെ വേണം. ഇത്തരം അവസ്ഥ വന്നാല്‍ വീട്ടില്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളുണ്ട്. എന്നാല്‍ ഓക്‌സിജന്റെ അവസ്ഥ 95ല്‍ കുറവായാല്‍ ഇത് കാര്യമായി എടുക്കണം. ഇത്തരം അവസ്ഥ വരുന്നവർ മുകളില്‍ പറഞ്ഞ അവസ്ഥ കാണിച്ചേക്കാം.

ഇത്തരം അവസ്ഥ വന്നാല്‍ ഒരാളെ നിവര്‍ത്തി കമഴ്ത്തിക്കിടത്തുക. തല അല്‍പം മുകളിലേയ്ക്കാക്കുക. അതായത് തലയിണ വച്ചോ അല്ലെങ്കില്‍ കൈകള്‍ കൂട്ടിപ്പിണച്ച് ഇതില്‍ മുഖം, തല വച്ചു കിടക്കുക. പിന്നീട് ശക്തിയായി ശ്വാസമെടുക്കാന്‍ പറയുക. ഇതിന് പ്രോണ്‍ വെന്റിലേഷന്‍ എന്നാണ് പറയുക. ശ്വാസകോശത്തിന്റെ ശക്തി, കഴിവ് വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒന്നാണിത്. ഓക്‌സിജന്‍ കൂടുതല്‍ രക്തത്തിലേയ്ക്ക് എത്തിക്കാനുള്ള ഒരു വ്യായാമം. ആരോഗ്യമുള്ള ഒരാള്‍ക്ക് ശ്വാസമെടുക്കുമ്പോള്‍ ശ്വാസകോശത്തിന്റെ ചെറിയ അറകളിലേയ്ക്ക് ഓക്‌സിജന്‍ എത്തിപ്പെടുന്നു. എന്നാല്‍ കോവിഡ് വരുമ്പോള്‍ കഫവും പഴുപ്പും കാരണം വേണ്ട രീതിയില്‍ ഓക്‌സിജന്‍ ഇത്തരം അറകളിലേയ്ക്ക് അഥവാ അല്‍വിയോളയിലേയ്ക്ക് എത്തിക്കാന്‍ സാധിയ്ക്കുന്നില്ല.

കൊവിഡ് രോഗികള്‍ മലര്‍ന്നോ നിവര്‍ന്നോ കിടക്കുമ്പോള്‍, നില്‍ക്കുമ്പോള്‍ ശ്വാസകോശത്തിന്റെ അടിഭാഗത്തേയ്ക്കാണ് പഴുപ്പും മറ്റും വന്നടിയുന്നത്. അതേ സമയം കമഴ്ത്തിക്കിടത്തിയാല്‍ അല്‍വിയോളെ കൂടുതല്‍ വികസിയ്ക്കാന്‍ കാരണമാകുന്നു. ഇതിലൂടെ ഓക്‌സിജന്‍ കൂടുതല്‍ ലഭ്യമാകും. ഒരാള്‍ക്ക് രക്തത്തില്‍ ഓക്‌സിജന്‍ കുറവെങ്കില്‍ ആശുപത്രിയില്‍ എത്തിയ്ക്കാനുള്ള നടപടികള്‍ ഉടന്‍ ചെയ്യുക. 

ആ സമയത്ത് വീട്ടില്‍ ചെയ്യാവുന്ന ഈ കാര്യം ചെയ്യുക. രക്തത്തിലെ ഓക്‌സിജന്‍ തോത് ഇടയ്ക്കിടെ പരിശോധിച്ചു കൊണ്ടിരിയ്ക്കുക.

English Summary: What to do if you have shortness of breath due to Covid

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds