1. Health & Herbs

പ്രകൃതിദത്ത ചായത്തിന്റെ സ്രോതസ്സാണ് പതിമുകം

മുള്ളുകളോട് കൂടിയ ധാരാളം ശിഖരങ്ങളുള്ള ഒരു ചെറിയ മരമാണ് പതിമുകം . ഇതിനെ ചപ്പങ്ങം എന്നും വിളിക്കാറുണ്ട്. വിത്തു മുളപ്പിച്ചാണ് പ്രധാനമായി നടീൽവസ്തു ഒരുക്കുന്നത്. അഞ്ച് വർഷത്തിന് മേൽ പ്രായമായ ചെടികളിൽ നിന്ന് വിത്തുകൾ ശേഖരിക്കാം. ശേഖരിച്ച് കായ്കൾ വെയിലത്തിട്ട് ഉണക്കി അതിൽ നിന്നാണ് വിത്തുകൾ എടുക്കുന്നത്.

Priyanka Menon
പതിമുകം
പതിമുകം

മുള്ളുകളോട് കൂടിയ ധാരാളം ശിഖരങ്ങളുള്ള ഒരു ചെറിയ മരമാണ് പതിമുകം . ഇതിനെ ചപ്പങ്ങം എന്നും വിളിക്കാറുണ്ട്. വിത്തു മുളപ്പിച്ചാണ് പ്രധാനമായി നടീൽവസ്തു ഒരുക്കുന്നത്. അഞ്ച് വർഷത്തിന് മേൽ പ്രായമായ ചെടികളിൽ നിന്ന് വിത്തുകൾ ശേഖരിക്കാം. ശേഖരിച്ച് കായ്കൾ വെയിലത്തിട്ട് ഉണക്കി അതിൽ നിന്നാണ് വിത്തുകൾ എടുക്കുന്നത്. ഒരു കായിൽ ഏകദേശം നാലു വിത്തുകൾ ഉണ്ട്. 

നല്ല വിത്തിന് നിറം ഏകദേശം തവിട്ടുകലർന്ന ക്രീം കളർ ആണ്. വിത്തുകളുടെ ബീജാങ്കുരണം ശേഷി വളരെ പെട്ടെന്ന് തന്നെ നഷ്ടപ്പെടുന്നതിനാൽ ശേഖരിച്ച് ഉടനെതന്നെ പാകണം. കാലവർഷ ആരംഭത്തോടെ കൃഷി ആരംഭിക്കാം. 50 സെൻറീമീറ്റർ നീളവും വീതിയും താഴ്ചയുള്ള കുഴികൾ എടുത്ത് 15 കിലോ വീതം ജൈവവളം ചേർത്ത് മേൽ മണ്ണിട്ടു മൂടി തൈകൾ നടാം. ചെടികൾ തമ്മിൽ ഏകദേശം മൂന്ന് മീറ്റർ അകലം വേണം. 

സൂര്യപ്രകാശം ഏൽക്കുന്ന നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. വേനൽക്കാലത്ത് നന പ്രധാനമാണ്. തടി തുരന്ന് നശിപ്പിക്കുന്ന കീടത്തിൻറെ ആക്രമണം കണ്ടാൽ ആ ഭാഗം വൃത്തിയാക്കി വേപ്പെണ്ണ ഒഴിച്ചശേഷം കോൾടാർ കൊണ്ട് അടയ്ക്കണം. മരം ഏകദേശം 9 മീറ്റർ വരെ ഉയരവും 15-25 സെന്റീമീറ്റർ വരെ വ്യാസവും കൈവരിക്കും. എട്ടു വർഷം പ്രായമായ മരങ്ങൾ മുറിച്ചു മാറ്റാം. കാതലിന് പല നിറഭേദങ്ങൾ കണ്ടുവരുന്നു.

ഒരു മരത്തിൽ നിന്ന് ശരാശരി 50 കിലോ തടി ലഭിക്കും. ഇതിൻറെ തടിക്ക് പിങ്ക്, കടും വയലറ്റ്, ഇളംചുവപ്പ് തുടങ്ങിയ നിറങ്ങൾ
കൈവരാറുണ്ട്. ഇതിൻറെ കാതൽ ഇട്ട് തിളപ്പിച്ച വെള്ളം അതിസാരം, വയറിളക്കം, എന്നിവയ്ക്ക് ഫലപ്രദമാണ്. ചിലയിനം ത്വക്ക് രോഗങ്ങൾക്കുള്ള പ്രതിവിധിയായും പതിമുകം ഉപയോഗിച്ചുവരുന്നു. ഇതിൻറെ ചെടിയുടെ കാതലിൽ നിന്നെടുക്കുന്ന പൊടി കുഷ്ഠരോഗത്തിനെതിരെ ഫലപ്രദമാണ്.

Padimukam is a small tree with many thorny branches. It is also known as Chappangam. Planting material is mainly prepared by seed germination. Seeds can be collected from plants older than five years. The seeds are collected, dried in the sun and the seeds are extracted. There are about four seeds in a pod. The color of a good seed is almost brownish cream. Seeds should be collected and sown immediately as the germination capacity is lost very quickly. Cultivation can be started with the onset of monsoon. Seedlings can be planted in pits 50 cm long and 50 cm deep, covered with top dressing of 15 kg manure each. The distance between the plants should be about three meters. Suitable for cultivation in sunny, moist soil. Watering is important in summer. If the wood is infested with pests, the area should be cleaned, covered with neem oil and covered with cold.

പ്രകൃതിദത്ത ചായത്തിൻറെ സ്രോതസ്സ് ആയും ഇത് ഉപയോഗിക്കാം.

English Summary: Padimukam is a small tree with many thorny branches. It is also known as Chappangam Planting material is mainly prepared by seed germination

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds