ചിലരിലെങ്കിലും കാണാറുള്ള ഒരു പ്രശ്‌നമാണ് ലോ ബിപി (Hypotension). ക്ഷീണം, തലകറക്കം എന്നിവ ഇതിൻറെ പ്രധാന ലക്ഷണങ്ങളാണ്. പല കാരണങ്ങൾ കൊണ്ടും ലോ ബിപി ഉണ്ടാകാറുണ്ട്. നിര്‍ജ്ജലീകരണം മുതല്‍ ശാരീരിക മാറ്റങ്ങള്‍ വരെ രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമാകാറുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ബിപി പെട്ടെന്ന് കുറഞ്ഞ് പോയാൽ കഴിക്കാവുന്ന ചില പാനീയങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
- പല ആയുര്‍വേദ ഗുണങ്ങളും അടങ്ങിയതാണ് തുളസി. ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ തുളസി വളരെയധികം സഹായിക്കും. രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ തുളസിയിട്ട ചായ കുടിക്കുന്നത് ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ അത് നൽകുന്ന സൂചനകൾ
- അര ടീസ്പൂണ്‍ കല്ല് ഉപ്പ് (2.4 ഗ്രാം) ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് കുടിക്കുന്നത് താഴ്ന്ന രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ സഹായിക്കും. നാരങ്ങ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നതും രക്തസമ്മര്‍ദ്ദം കൂട്ടാന്‍ സഹായിക്കും. ഗര്‍ഭിണികള്‍ക്ക് ഇത്തരത്തില്‍ പ്രശ്‌നമുണ്ടായാല്‍ ഡോക്ടറെ സമീപിച്ച ശേഷം മാത്രമേ ഉപ്പ് കഴിക്കാന്‍ പാടുള്ളൂ.
- ധാരാളം ഔഷധ ഗുണങ്ങളുള്ളതാണ് ഇരട്ടി മധുരം. ഇതിന്റെ വേര് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തെ സംരക്ഷിക്കാനുള്ള ശേഷി ഇരട്ടി മധുരത്തിനുണ്ട്. ഇരട്ടി മധുരം കൊണ്ട് ചായ ഉണ്ടാക്കി കുടിക്കുന്നത് ഗുണം ചെയ്യും.
- ബീറ്റ്‌റൂട്ട് ജ്യൂസും കാരറ്റ് ജ്യൂസും രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ വളരെയധികം സഹായിക്കും. ആരോഗ്യത്തിന് ഏറ്റവും മികച്ചത് കൂടിയാണ് ഈ പാനീയങ്ങള്‍.
Share your comments