മിക്ക കറികളിലേയും ഒഴിച്ചുകൂടാൻ പറ്റാത്ത ചേരുവയാണ് ഉള്ളി. ഉള്ളി ഉപയോഗിക്കാത്ത വീടുകലുണ്ടാവില്ല എന്നുതന്നെ പറയാം. ഉള്ളി കഴിച്ചാലും ധാരാളം ആരോഗ്യഗുണങ്ങൾ നേടാം. അയേണ്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റുകള്‍ തുടങ്ങി ശരീരത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വിവിധ ഘടകങ്ങള്‍ ഉള്ളിയിലടങ്ങിയിട്ടുണ്ട്. ഉള്ളിയുടെ ചില പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം.
വീഡിയോ കാണുക https://youtu.be/JPu28O7bv8Y
- വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് പകരാന്‍ ഉള്ളി സഹായിക്കുന്നു. ഉള്ളിയിലടങ്ങിയിരിക്കുന്ന 'വൊളറ്റൈല്‍ ഓയില്‍' ശരീരതാപത്തെ സന്തുലിതപ്പെടുത്താന്‍ സഹായിക്കുന്നു. സലാഡ് പരുവത്തില്‍ ഉള്ളി കഴിക്കുന്നതാണ് ഇതിന് ഏറ്റവും നല്ലത്. പച്ചയ്ക്കാകുമ്പോള്‍ ഇതുണ്ടാക്കുന്ന തണുപ്പും മറ്റ് ഗുണങ്ങളും വര്‍ദ്ധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പച്ച ചക്ക ആകാം ചക്കപ്പഴം വേണ്ട :പച്ച ചക്കയിലെ ആൻറി ഓക്സിഡന്റുകൾ
- ഉള്ളി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഉള്ളിയിലടങ്ങിയിരിക്കുന്ന 'പൊട്ടാസ്യം' ആണ് ഇതിന് സഹായിക്കുന്നത്. ഈ ഗുണത്തിനും ഉള്ളി പച്ചപ്പ് വിടാതെ കഴിക്കുന്നതാണ് ഉത്തമം.
- പ്രമേഹമുള്ളവര്‍ക്ക് ഉള്ളി കഴിക്കുന്നത് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാല്‍ ഉള്ളി ഒരിക്കലും രക്തത്തിലെ ഗ്ലൂക്കോസ് ലെവലിനെ മോശമായി ബാധിക്കുകയില്ല. അതിനാലാണ് പ്രമേഹമുള്ളവര്‍ക്ക് സധൈര്യം ഉള്ളി കഴിക്കാമെന്ന് പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന 'ഫൈബര്‍' ഘടകങ്ങള്‍ പ്രമേഹരോഗികള്‍ക്ക് നല്ലതുമാണ്.
- നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയ- ഈസ്റ്റ് എന്നിവ ഉള്ളിയില്‍ കാണപ്പെടുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉപകാരപ്പെടുന്നവയാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും.
- കൊളസ്‌ട്രോള്‍ ലെവലിനെ നിയന്ത്രണത്തിലാക്കുന്നതിലൂടെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ഒരു പരിധി വരെ ഉള്ളി സഹായകമാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments