ആലപ്പുഴ: ജില്ലയിൽ വിരിപ്പുകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ, ജലനിർഗമനം സാധ്യമാകാത്തയിടങ്ങളിൽ പത്രപോഷണത്തിലൂടെയുള്ള മൂലക പ്രയോഗം നടത്താവുന്നതാണെന്ന് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂലക ദൗർലഭ്യ ലക്ഷണങ്ങൾ കാണുന്ന, മണ്ണിലൂടെ വളപ്രയോഗം നടത്താൻ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് പത്രപോഷണത്തിലൂടെ മൂലക പ്രയോഗം ചെയ്യാവുന്നത്. ഇതിനായി കലക്കിതളിക്കാവുന്ന രൂപത്തിലൂള്ള എൻ.പി.കെ മിശ്രിതവളങ്ങൾ അനുയോജ്യമായ സൂക്ഷ്മമൂലക മിശ്രിതവുമായി ചേർത്ത് തളിച്ചു കൊടുക്കാം. ചില സ്ഥലങ്ങളിൽ ബാക്ടീരിയൽ ഇല കരിച്ചിൽ രോഗലക്ഷണങ്ങളുടെ തുടക്കത്തിൽ കാണുന്നുണ്ട്. In some places, bacterial leaf bites are seen at the onset of symptoms
പച്ചചാണകം 30 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കണക്കിൽ ആറ് മണിക്കൂർ കലക്കിവെച്ചശേഷം തെളിയൂറ്റി തളിച്ചു കൊടുക്കുന്നത് പ്രരംഭദശയിലെ രോഗ നിയന്ത്രണത്തിന് വളരെ ഫലപ്രദമാണ്. സംശയനിവാരണത്തിന് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടാം. ഫോൺ: 7559908639.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പാൽ നൽകാൻ കഴിയാത്ത പശുക്കളാകും ഇനി കർഷകരുടെ പ്രശ്നത്തിനുള്ള അന്തിമ പരിഹാരം
Share your comments