<
  1. Livestock & Aqua

ഒരു കിലോ മത്സ്യത്തീറ്റക്ക് വെറും 10 രൂപ - ബയോഫ്ലോക്ക് മൽസ്യകൃഷി തീറ്റചിലവ് എങ്ങനെ കുറക്കാം

ഒരു കിലോ മത്സ്യത്തീറ്റക്ക് വെറും 10 രൂപ. ലാഭം കൊയ്യുന്നതിൽ ഒരു കുതിച്ചുചാട്ടം മൽസ്യകൃഷിയിൽ പെല്ലറ്റു തീറ്റചിലവ് എങ്ങനെ കുറക്കാം. പെല്ലറ്റുതീറ്റയുടെ അളവ്കുറച്ചു കൃഷി എങ്ങിനെ ലാഭകരമാക്കാം എന്നുനോക്കാം.

Arun T
ബയോഫ്ലോക്ക് മൽസ്യകൃഷി
ബയോഫ്ലോക്ക് മൽസ്യകൃഷി

ഒരു കിലോ മത്സ്യത്തീറ്റക്ക് വെറും 10 രൂപ. ലാഭം കൊയ്യുന്നതിൽ
ഒരു കുതിച്ചുചാട്ടം മൽസ്യകൃഷിയിൽ (Fish farming) പെല്ലറ്റു തീറ്റചിലവ് എങ്ങനെ കുറക്കാം.

പെല്ലറ്റുതീറ്റയുടെ അളവ്കുറച്ചു കൃഷി എങ്ങിനെ ലാഭകരമാക്കാം എന്നുനോക്കാം. തികച്ചും ജൈവരീതിയിൽ വളർത്തണം എന്നാൽ വിൽക്കുമ്പോൾ വിലയും കിട്ടില്ല. അപ്പോൾ പിന്നെ തീറ്റ ചിലവുക്കുറച്ചു വളർത്തി ലാഭം നേടാൻ നോക്കണം.

കപ്പലണ്ടി പിണ്ണാക്ക് 200g.-4.50rs
കപ്പ പൊടി 200g -2.50 rs.അരിത്തവിട് 200g -3.50,ചോളത്തവിട് 200g -4.50rs.എല്ലാംകൂടി ഒന്നരകിലോ തീറ്റകിട്ടും.

ബയോ ഫ്ലോക്ക് മൽസ്യകൃഷി (Biofloc fish farming)

പ്രദേശത്തിനും, പ്രവാസികൾക്കും മാതൃക പകർന്ന് കൊണ്ട് "ബയോ ഫ്ലോക്ക് മത്സ്യം വളർത്തലിൽ " മുന്നേറ്റം നടത്തിയിരിക്കുന്നത്.

ചുരുങ്ങിയ സ്ഥലത്ത് എന്ത് ചെയ്യുമെന്ന് ചിന്തിച്ചിരിക്കുന്നവർക്ക് ഒരു മികച്ച സന്ദേശം കൂടിയാണ് ഇത്

മാലിന്യത്തിന്റെ രൂക്ഷതയോ, ദുർഗന്ധമോ കൊതുക് പെരുകുമെന്ന ആശങ്കയോ പ്രവർത്തനത്തിലില്ല.

കൃത്യമായ വായു സംവിധാനത്തോടെ സംതുലനമാക്കപ്പെട്ട ജല ശുദ്ധീകരണ പ്രക്രിയകൾ കൂടി പാലിക്കപ്പെടുന്നതിനാൽ വേണമെങ്കിൽ വിളവെടുപ്പാനന്തരം മാത്രമെ പിന്നീട് മത്സ്യം ടാങ്കിലെ വെള്ളവും മറ്റേണ്ടതുള്ളു എന്ന മെച്ചവുമുണ്ട്. പരിമിത ജലലഭ്യതയുള്ളവർക്കും പ്രവർത്തനം സുഗമമായ് നടത്താമെന്ന് ചുരുക്കം.

നാല് ഡൈ മീറ്റർ വലിപ്പത്തിലുള്ള പതിനായിരം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഒരു ബയോ ഫ്ലോക്കിൽ ആയിരം തിലോപ്പിയ മത്സ്യങ്ങളെയാണ് ഇപ്പോൾ നിക്ഷേപിച്ചിരിക്കുന്നത്.

വർഷത്തിൽ രണ്ട് തവണയായോ, അല്ലെങ്കിൽ ആവശ്യാനുസരണമോ വിളവെടുപ്പ് നടത്താവുന്നതാണ്.

ആറ് മാസത്തിലൊരിക്കലാണ് വിളവെടുപ്പെങ്കിൽ ഒരു മത്സ്യം ശരാശരി ഇരുന്നൂറ്റൻപത് ഗ്രാം വരെ തൂക്കമുണ്ടാകും. കിലോ ഏകദേശം മുന്നൂറ് രൂപക്കാണ് ഇപ്പോഴത്തെ വിപണി വില.അങ്ങിനെ നോക്കുകയാണങ്കിൽ ഒരൊറ്റ വിളവെടുപ്പിൽ തന്നെ എഴുപത്തയ്യായിരം രൂപയോളം വില കിട്ടുവാനുള്ള സാധ്യതയുമുണ്ട്.

മാനവായുസിന് വെല്ലുവിളി തീർത്ത്. മാസങ്ങളോളം സൂക്ഷിച്ച വിപണി നിറഞ്ഞ വിഷലിപ്ത മത്സ്യങ്ങളിൽ ദുരിതം പേറുന്നവർക്ക്. തികച്ചും സുരക്ഷിത രീതിയിൽ ജൈവ സംവിധാനങ്ങളിലൂടെ സംരക്ഷിച്ചു വളർത്തുന്ന മത്സ്യങ്ങൾ ,തീർച്ചയായും പ്രതീക്ഷ പകരുന്നതാണ്.

ജീവനോടെ നല്കുന്ന സുരക്ഷിതമത്സ്യത്തിന് സ്വാഭാവികമായും ആവശ്യക്കാരും കൂടും.

വളരെ ശ്രദ്ധയും, ജാഗ്രതയും പാലിക്കപ്പെടേണ്ട ബയോ ഫ്ലോക്ക് മത്സ്യം വളർത്തൽ രീതികൾ കൃത്യമായ് മനസ്സിലാക്കിയതിന് ശേഷം മാത്രമെ പ്രവർത്തനത്തിൽ ഏർപ്പെടാവു . താല്പര്യമുള്ളവർക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങളും, മത്സ്യ കുഞ്ഞുങ്ങളും, തീറ്റയും, പ്രോബയോട്ടിക്കുമൊക്കെ നൽകണം

English Summary: Biofloc fish farming fish feed only rs ten

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds