എന്താണ് Dry Cow Therapy (ഡ്രൈ കൗ തെറാപ്പി) ?
പശുക്കളിലും,ആടുകളിലും,കറവ നിർത്തുമ്പോൾ മുലക്കാമ്പിൽ കയറ്റി നിർത്തുന്ന മാമ്മോവെറ്റ് ഡി സി (MammnoVet DC) പോലുള്ള ലോങ്ങ് ആക്ടിങ് മരുന്ന് മുലക്കാമ്പിൽ കയറ്റി നിർത്തുന്ന ചികിത്സാ രീതിയാണ് ഡ്രൈ കൗ തെറാപ്പി.
എന്താണ് Dry Cow Therapy(ഡ്രൈ കൗ തെറാപ്പി) കൊണ്ടുള്ള ഗുണങ്ങൾ ?
കറവ നിർത്തുമ്പോൾ പാൽ കെട്ടികിടന്നും,ഗർഭ കാലത്തും,പ്രസവാനന്തരവും മാരകമായ അകിട് വീക്കം തടയാൻ സാധിക്കുന്ന ലോകത്താകമാനം ചെയ്യുന്ന രീതിയാണ് ഡ്രൈ കൗ തെറാപ്പി.
എന്താണ് Dry Cow Therapy(ഡ്രൈ കൗ തെറാപ്പി) ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്?
കട്ടിയുള്ള ലോങ്ങ് ആക്ടിങ് മരുന്നുകൾ ആണ് ഉപയോഗിക്കുന്നത് എന്നത് കൊണ്ട് ഒരു വെറ്റിനറി ഡോക്ടറെ കൊണ്ടോ,ഡോക്ടറുടെ സൂപ്പർവിഷനിലോ സാവധാനം മാത്രമേ മരുന്ന് മുലക്കാമ്പിലേക്ക് കയറ്റാൻ പാടുള്ളു.അല്ലെങ്കിൽ മരുന്ന് താഴെകൂടി ലീക് ചെയ്‌ത് നഷ്ടപ്പെടാൻ സാദ്ധ്യത ഉണ്ട്.
മരുന്ന് പാക്കറ്റിൽ നിർദ്ദശിച്ചപോലെ മരുന്ന് കയറ്റിയ ശേഷം മരുന്ന് കഴിയുന്നത്ര മുകളിലേക്ക് തിരുമ്മി കയറ്റണം.പിന്നെ പാൽ കറക്കാൻ പാടില്ല.
Share your comments