
തെറ്റ് ചെയ്യാത്തവരായി ആരുണ്ട്? അങ്ങനെ പക്ഷിപരിപാലനത്തിൽ നിങ്ങൾക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടോ? പറ്റിയിട്ടുണ്ടെങ്കിൽ അവ മനസിലാക്കി തിരുത്തുന്നത് വീട്ടിൽ വളർത്തുന്ന പക്ഷികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കും. പക്ഷി വളർത്തലിലും പരിപാലനത്തിലും ആദ്യമായി കൈവച്ചവർക്കാണ് കൂടുതലായും തെറ്റുകൾ സംഭവിക്കാറുള്ളത്.
-
വിത്തുകൾ അധികമായാൽ അമിത ഭാരം
പക്ഷികളുടെ ആഹാരത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്നത് വിത്തുകൾ ആണ്. സ്ഥിരമായി പക്ഷികൾക്ക് വിത്തുകൾ ആഹാരമായി നൽകുന്നവരും ആഹാരത്തിൽ അധികം വിത്തുകൾ ഉൾപ്പെടുത്തി പക്ഷികൾക്ക് നല്കുന്നവരുമുണ്ട്. പ്രകൃതിദത്തമായ ആഹാരം എന്നതിനപ്പുറം പെറ്റ് സ്റ്റോറുകളിൽ നിന്ന് പക്ഷികൾക്ക് വിത്തുകൾ നൽകാൻ ഉപദേശിക്കുന്നു എന്നതും ഇതിനു കാരണമാണ്. പക്ഷികൾക്ക് കൂടുതൽ വിത്തുകൾ നൽകാൻ പാടില്ല. വീട്ടിൽ വളർത്തുന്ന പക്ഷികൾ കൂടുതൽ സമയം പറക്കാറില്ല എന്നത് തന്നെയാണ് ഇതിനു കാരണം. ഭക്ഷണത്തിനു വേണ്ടി മൈലുകൾ താണ്ടി പറക്കുന്ന പക്ഷികൾ വിത്തുകൾ ആഹാരമാക്കുന്നത് പോലെ കൂടുകളിൽ കഴിയുന്നവയ്ക്ക് നൽകിയാൽ അത് അമിത ഭാരത്തിനു വഴിവയ്ക്കുകയും ലിവർ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.

-
ഒന്ന് പറക്കാൻ ഈ കൂട് പോരാ..
പലരും പക്ഷികളെ വീട്ടിലെത്തിച്ച ശേഷമാണ് പരിപാലന കാര്യങ്ങളെ കുറിച്ച് ആലോചിച്ച് തുടങ്ങുക. അത് പാടില്ല. പക്ഷികളെ വീട്ടിലേക്ക് കൊണ്ട് വരും മുൻപ് അവയുടെ കൂടുകൾ തയ്യാറായിരിക്കണം. പക്ഷിയുടെ വലുപ്പത്തിന് അനുസരിച്ച് വേണം ഇവയ്ക്കായി കൂടുകൾ ഒരുക്കാൻ. വില, സ്ഥല സൗകര്യം എന്നിവ കണക്കിലെടുത്ത് പലരും ചെറിയ കൂടുകളാണ് പക്ഷികൾക്കായി വാങ്ങാറുള്ളത്. പെറ്റ് സ്റ്റോറുകളിൽ വലിയ കൂടുകൾ ലഭ്യമല്ലെങ്കിൽ ഓൺലൈനായി ഇവ വാങ്ങാവുന്നതാണ്. കൂടുകളിൽ കഴിയുന്നതിനാൽ ആവശ്യമായ വ്യായാമം പക്ഷികൾക്ക് ലഭിക്കാറില്ല. വലിയ കൂടുകൾ നൽകിയാൽ പക്ഷികൾക്ക് ആവശ്യത്തിന് പറക്കാനാകും. പക്ഷികൾ എപ്പോഴും ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേക്ക് പറക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടു തന്നെ 30 ഇഞ്ച് നീളവും 18 ഇഞ്ച് വീതിയുമുള്ള കൂടുകളെക്കാൾ പക്ഷികൾക്ക് ജീവിക്കാൻ സൗകര്യപ്രദമാകുക 30 ഇഞ്ച് വീതിയും 18 ഇഞ്ച് നീളവുമുള്ള കൂടുകളിലാണ്.

-
കൂട്ടിൽ തന്നെ കിടത്തല്ലേ...
പഠന സംബന്ധവും ജോലി സംബന്ധവുമായ തിരക്കുകൾ കാരണം പക്ഷികളെ സ്ഥിരമായി കൂട്ടിൽ ഇടുന്നവരുണ്ട്. അത് പാടില്ല. കുറച്ച് സമയം അവയെ തുറന്നു വിടുക. വീടിനുള്ളിൽ തന്നെ തുറന്നു വിടാവുന്നതാണ്. ഇത് പക്ഷികൾക്ക് ആവശ്യമായ വ്യായാമം നൽകുമെന്ന് മാത്രമല്ല ഉടമയുമായി കൂടുതൽ സൗഹൃദമുണ്ടാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
-
സൗഹൃദം സ്ഥാപിക്കണോ? ക്ഷമ വേണം...
ആദ്യമായി നമ്മുടെ വീട്ടിലേക്ക് എത്തുന്ന ഒരു പക്ഷിയുമായി സൗഹൃദം സ്ഥാപിക്കുക അത്ര എളുപ്പമല്ല. പക്ഷിയെ വരുതിയിൽ കൊണ്ടുവരാൻ സമയമെടുക്കുന്നത് പലരെയും അക്ഷമരാക്കാറുണ്ട്. എന്നാൽ, പാതി വഴിയിൽ ശ്രമം ഉപേക്ഷിക്കാതെ ക്ഷമയോടെ പക്ഷിയുമായി സൗഹൃദം സ്ഥാപിക്കുക.
-
കളിപ്പാട്ടങ്ങൾ നൽകൂ, അവർ കളിക്കട്ടെ..
പക്ഷികൾ എപ്പോഴും കളിപ്പാട്ടം ഉപയോഗിച്ച് കളിയ്ക്കാൻ ഇഷ്ടപ്പെടുന്നവയാണ്, പ്രത്യേകിച്ച് തത്തകൾ. കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിച്ചാലും ഇല്ലെങ്കിലും കൂടുകളിൽ എപ്പോഴും അവ സൂക്ഷിക്കുക. പ്ലാസ്റ്റിക് ടോയ്‌സ് ഇതിനായി ഉപയോഗിക്കാവുന്നതാണ്. ടോയ്സിൽ കണ്ണാടിയില്ലെന്ന് ഉറപ്പു വരുത്തുക. കണ്ണാടിയിലൂടെ സ്വന്തം പ്രതിബിംബം കാണുന്ന പക്ഷികൾ ചിലപ്പോൾ അത് മറ്റൊരു പക്ഷിയാണെന്നു കരുതും. പിന്നീട് പക്ഷികൾ ആരെയും ആ കണ്ണാടിയിൽ തൊടാൻ അനുവദിക്കില്ല. മാത്രമല്ല, ആ പക്ഷിയുടെ സംരക്ഷണത്തിനായി കൂട്ടിൽ തന്നെ കഴിയുകയും ചെയ്യും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!
കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്
കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ
ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്
ശ്രീപത്മ ചേന ചൊറിച്ചില്‍ ഇല്ലാത്ത ഇനമാണ്
മാവിന് മോതിര വളയം ഇടേണ്ടത് എപ്പോൾ ?
ഇഞ്ചിക്കൃഷി - വിത്ത് പരിചരണവും കീടപ്രതിരോധവും
റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി
Share your comments