സാധാരണ നിലയിൽ.ഒരു പശുവിനു എത്ര പ്രായമായെന്നും അതെത്ര പ്രസവം കഴിഞ്ഞെന്നും വിദഗ്ധനായ ഒരു വ്യക്തിക്ക് തിരിച്ചറിയാൻ സാധിക്കും. പശുക്കളുടെ പ്രായം തിരിച്ചറിയുന്നത് അവയുടെ പല്ലുകൾ നോക്കിയാണ്. പ്രത്യേകിച്ച് കീഴ്താടിയിലെ എട്ടു ഉളിപ്പല്ലുകളെ നോക്കികൊണ്ട് നമുക്ക് പശുവിന്റെ പ്രായം നിർണ്ണയിക്കാൻ കഴിയും. എന്നാൽ ഒരു പശു എത്ര പ്രസവം നടത്തി എന്നറിയുന്നത് അവയുടെ കൊമ്പുകളിലെ വളയങ്ങൾ നോക്കിയാണ്. കൊമ്പുകൾ ഏതെങ്കിലും തരത്തിൽ ചീകുകയോ മിനുക്കകയോ ചെയ്താൽ ഈ വളയങ്ങൾ അപ്രത്യക്ഷമാകും. അതുകൊണ്ടു തന്നെ പലപ്പോഴും ചില ആൾക്കാർ പശുവിന്റെ പ്രസവം തിരിച്ചറിയാതിരിക്കാൻ ഇങ്ങനെ കൊമ്പുകൾ ചീകാറുണ്ട്.
കന്നുകാലികളിലെ പ്രായ നിർണ്ണയം പല്ലുകൾ നോക്കി എങ്ങനെ നടത്താം?
ഒരു പ്രായപൂർത്തിയായ പശുവിനു മനുഷ്യരെപ്പോലെതന്നെ 32 പല്ലുകൾ ആണുള്ളത്. എട്ടു ഉളിപ്പല്ലുകൾ കീഴ്താടിയിലും കീഴ്താടിയിൽ ഇരു വശത്തും 6 ഉം 6 ഉം മേൽത്താടിയിൽ ഇരു വശങ്ങളിലായി 6 ഉം 6 ഉം അങ്ങനെ 24 പല്ലുകൾ. ആകെ 32 പല്ലുകൾ. പശുക്കൾക്ക് മേൽത്താടിയിൽ ഉളിപ്പല്ലുകൾ ഇല്ല. An adult cow has 32 teeth, just like a human. Eight molars, 6 and 6 on both sides of the lower jaw, 6 and 6 on both sides of the upper jaw, and so on. Total 32 teeth. Cows do not have molars on the upper jaw. No chin on upper chin or lower chin. മേൽത്താടിയിലും കീഴ്താടിയിലും കോമ്പല്ലുകളും ഇല്ല. ഇതിലെ കീഴ്താടിയിലെ 8 ഉളിപ്പല്ലുകളെ പശുക്കുട്ടിയുടെ വായിൽ ഉണ്ടാകുന്ന പല്ലുകളെ പാൽ ഉളിപ്പല്ലുകൾ അഥവാ മിൽക്ക് teeth എന്ന് വിളിക്കാം. ജനിക്കുന്ന സമയത്തു കന്നുകുട്ടിയുടെ വായിൽ സാധാരണ നിലയിൽ ഒരു ജോഡി പാൽ ഉളിപ്പല്ലുകൾ ആയിരിക്കും. തുടർന്ന് ഓരോ ആഴ്ചയും പൂർത്തിയാകുമ്പോൾ ഓരോ ജോഡി വന്നു ഒരു മാസം പ്രായമാകുമ്പോൾ 4 ജോഡി പാൽ ഉളിപ്പല്ലുകൾ അതിനു രൂപം കൊള്ളും. തുടർന്ന് ഒരു വയസ്സ് പൂർത്തിയാകുമ്പോൾ നടുക്കത്തെ ഒരു ജോഡിക്കു തേയ്മാനം സംഭവിക്കും. ആ തേയ്മാനം തിരിച്ചറിയാൻ കഴിയുന്നത് അത്തരം പ്രായമായ ഒരു കിടാവിനെ അല്ലെങ്കിൽ കന്നുകുട്ടിയെ അല്ലെങ്കിൽ കിടാരിയെ നമ്മൾ അതിന്റെ വായ് തുറന്നു ഉളിപ്പല്ലുകളുടെ അകവശം നോക്കുമ്പോൾ വെറ്റില മുറുക്കിയാൽ നമ്മുടെ പല്ലിൽ എങ്ങനെയാണോ കറയുണ്ടാകുന്നത് അതെ പോലെ വട്ടത്തിൽ കടുക്മണി പോലെ വട്ടത്തിൽ തേയ്മാനം കാണാം. അങ്ങനെ ഒരു ജോഡിക്കാണ് തേയ്മാമാനം എങ്കിൽ ഒരു വയസ്സ് പൂർത്തിയായി എന്ന് മനസ്സിലാക്കാം. നടക്കാതെ രണ്ടു ജോഡിക്കും തേയ്മാനം സംഭവിച്ചാൽ ആ കന്നു കുട്ടിക്ക് ഒന്നേകാൽ വയസ്സായി എന്ന് മനസ്സിലാക്കാം. നടുക്കത്തെ മൂന്നു ജോഡിക്കും തേയ്മാനം വന്നാൽ ആ കിടാരിക്കു ഒന്നര വയസ്സായി എന്ന് അറിയാൻ കഴിയും. നാല് ചോദിക്കും തേയ്മാനം വന്നു എങ്കിൽ ഒന്നേമുക്കാൽ മുതൽ രണ്ടു വയസ്സ് വരെ പ്രായം ഉണ്ട്. തുടർന്ന് ഈ പാൽ ഉളിപ്പല്ലുകൾ കൊഴിഞ്ഞു സ്ഥിരം പല്ലുകൾ വരുന്നതാണ് പിന്നെ നോക്കേണ്ടത്. ഒരു പശുവിനെ സംബന്ധിച്ചു നമ്മുടെ പെരുവിരലിന്റെ 2 സെന്റീമീറ്ററിനു മുകളിൽ വരുന്ന വലിപ്പം ഉള്ള പല്ലുകളെ സ്ഥിരം പല്ലുകളായി നമുക്ക് കാണാം. വാ തുറന്നു നോക്കിയാൽ അറിയാൻ കഴിയും. രണ്ടു മുതൽ രണ്ടേകാൽ വയസ്സു വരെ ആകുമ്പോൾ നടുക്ക് ഒരു ജോഡി സ്ഥിരം ഉളിപ്പല്ലുകൾ ഉണ്ടാകും. പിന്നീട്ട് ഓരോ വയസ്സ് പൂർത്തിയാകുമ്പോഴും ഓരോ ജോഡി പാൽ പല്ലുകൾ പോയി സ്ഥിരം പല്ലുകൾ വരും. മൂന്നു മുതൽ മൂന്നര വയസ്സ് വരെ ആകുമ്പോൾ നടുക്ക് രണ്ടു ജോഡി സ്ഥിരം ഉളിപ്പല്ലുകൾ വരും. നാല് മുതൽ നാലര വയസ്സാകുമ്പോൾ നടുക്ക് മൂന്ന് ജോഡി പല്ലു വരും അഞ്ചു മുതൽ അഞ്ചര വയസ്സ് വരെ ആകുമ്പോൾ നാല് ജോഡി സ്ഥിരം പല്ലുകൾ വരും.
കർഷകർ പ്രായം നോക്കി ഇളം പ്രായത്തിലുള്ള പശുക്കളെ വാങ്ങണം എന്നാലോചിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. അതായത് നടുക്ക് ഒരു ജോഡി സ്ഥിരം പല്ലുകൾ ആണെങ്കിൽ രണ്ടു മുതൽ രണ്ടേകാൽ വയസ്സ് വരെ. നടുക്ക് രണ്ടു ജോഡിയാണെങ്കിൽ മൂന്നു മൂന്നര വയസ്സ്, നടുക്ക് മൂന്നു ജോടിയെങ്കിൽ നാല് നാലര വയസ്സ് , നാലാമത്തെ ജോഡി വളർന്നു ലെവൽ ആകുന്നതിനു മുൻപ്, തമിഴ് നാട്ടിലൊക്കെ കടമുളപ്പു എന്ന് പറയും. ഏഴാമത്തെയും എട്ടാമത്തെയും ഇരു വശങ്ങളിലുമുള്ള ഉളിപ്പല്ലുകളുടെ വളർച്ച ഒരേ നിരയിൽ വരാതെ അല്പം താണ് നിൽക്കുകയാണെങ്കിൽ അറിയാം അഞ്ചര വയസ്സ് പ്രായമുണ്ടെന്നു. ഒരു പശുവിനു ശരിയായ പരിചരണവും പോഷണവും നൽകി വളർത്തിയെടുത്താൽ ആ കിടാരി രണ്ടര വയസ്സാകുമ്പോ ആദ്യ പ്രസവം നടക്കണമെന്നാണ്. തുടർന്ന് കൃത്യമായ ഇടവേളകളിൽ ബീജാദാനം നൽകി പരിചരിച്ചു എങ്കിൽ ഓരോ വർഷം കൂടുമ്പോഴും പശു പ്രസവിച്ചാൽ മാത്രമേ ലാഭകരമായ ഡയറി ഫാമിങ്ങിലേക്കു കൊണ്ട് പോകാൻ കഴിയു. തുടർന്ന് അഞ്ചര വയസ്സ് കഴിയുമ്പോഴേക്കും സ്ഥിരം പല്ലുകൾക്ക് തേയ്മാനം സംഭവിക്കുകയാണ്. ആറ് വയസ്സാകുമ്പോൾ നടുക്ക് ഒരു ജോഡിക്കു തേയ്മാനം ഏഴ് വയസ്സാകുമ്പോൾ നടുക്ക് രണ്ടു ജോഡി, എട്ടു വയസ്സാകുമ്പോൾ നടുക്ക് മൂന്നു ജോഡി, ഒൻപതു വയസ്സാകുമ്പോൾ നടുക്ക് നാല് ജോഡി ഉളിപ്പല്ലുകൾക്കും തേയ്മാനം സംഭവിക്കും. പത്തു വയസിൽ അണപ്പല്ലുകൾ ഉൾപ്പെട എല്ലാ പല്ലുകൾക്കും തേയ്മാനം സംഭവിക്കും.
കൊമ്പിലെ ഓരോ വളയങ്ങൾ നോക്കി പ്രസവം എത്ര എന്ന് മനസ്സിലാക്കാം. ഈ വളയങ്ങൾ രൂപം കൊളളുന്നത് അതിന്റെ ശരീരത്തിൽ വരുന്ന വ്യതിയാനങ്ങൾക്കനുസരിച്ചു , അല്ലെങ്കിൽ ക്ഷീണത്തിനനുസരിച്ചു കൊമ്പിലും ആ മാറ്റങ്ങൾ വരുമ്പോഴാണ് ആ വളയങ്ങൾ രൂപപ്പെടുന്നത്. ഒരു കർഷകൻ ഇളം പ്രായത്തിലുള്ള അതായതു ഒന്ന് രണ്ടു മൂന്നു പ്രസവത്തിലുള്ള പശുവിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ മൂന്നു ജോഡി സ്ഥിരം പല്ലു വന്നതോ അവസാനജോഡി മുളച്ചു തുടങ്ങിയതോ ആയ പശുവിനെ വേണം തെരഞ്ഞെടുക്കാൻ. ഒപ്പം കൊമ്പിൽ വളയം മൂന്നാണെങ്കിൽ നമുക്കുറപ്പിക്കാം ആ പശുവിനു അഞ്ചു വയസ്സിൽ താഴെയാണെന്നും മൂന്നു പ്രാവശ്യം പ്രസവിച്ചു എന്നും ഉറപ്പായും നമുക്ക് മനസ്സിലാക്കാം .
തയ്യാറാക്കിയത് : എം വി ജയൻ കണിച്ചാർ , ക്ഷീര വികസന ഓഫീസർ, എടക്കാട് .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ലാഭകരമായ ഡയറി ഫാമിങ്ങിനു വേണ്ടി ഉരുക്കളെ എങ്ങനെ തെരഞ്ഞെടുക്കണം? പാർട്ട് 2( PART 2)
Share your comments