<
  1. Livestock & Aqua

ലവ് ബേർഡ്സിനെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നല്ലയിനം ജോടികളെ തിരെഞ്ഞെടുക്കുക (നല്ല ആരോഗ്യത്തോടെ ഉള്ളതും, നല്ല ഉർജസൗലതയോടും കൂടി ഇരികുന കിളികൾ ) കൂടിന് ആവിശ്യത്തിന് സ്ഥലം ഉണ്ടായിരിക്കണം (ചൂട് നേരിട്ടു കൂട്ടിൽ കിട്ടാൻ ഇട വരരുത് ) മുട്ടയിടാൻ മൺകലം/മരപ്പെട്ടി എന്നിവ ഉപയോഗിക്കാം മുട്ടയിടൽ പ്രായം 9 മാസം മുതലാണ്

Arun T
ലവ് ബേർഡ്സിനെ വളർത്തുമ്പോൾ
ലവ് ബേർഡ്സിനെ വളർത്തുമ്പോൾ

1 നല്ലയിനം ജോടികളെ തിരെഞ്ഞെടുക്കുക (നല്ല ആരോഗ്യത്തോടെ ഉള്ളതും, നല്ല ഉർജസൗലതയോടും കൂടി ഇരികുന കിളികൾ )
2 കൂടിന് ആവിശ്യത്തിന് സ്ഥലം ഉണ്ടായിരിക്കണം (ചൂട് നേരിട്ടു കൂട്ടിൽ കിട്ടാൻ ഇട വരരുത് )
3 മുട്ടയിടാൻ മൺകലം/മരപ്പെട്ടി എന്നിവ ഉപയോഗിക്കാം
4 മുട്ടയിടൽ പ്രായം 9 മാസം മുതലാണ്
5 സാധാരണയായി 4 മുതൽ 8 മുട്ടകൾ വരെ ഇടും
6 മുട്ട വിരിയാൻ 18 മുതൽ 21 ദിവസം വരെ എടുക്കും
7 മുട്ട വിരിഞതു മുതൽ 30 മുതൽ 40 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പുറത്തിറങ്ങും

പ്രധാന ഭക്ഷണങ്ങൾ

1 തിന, ഗോതമ്പ്(കുറച്ചു മാത്രം കുതിർത്ത് ), രാഗി, സൺ ഫ്ലവർ സീഡ് (കുറച്ചു മാത്രം )
2 തുളസി ഇല, പനികൂർക്കയില,മുരിങ്ങ ഇല (മല്ലിയില,ചീര, പുതിന, എനിവ വീട്ടിൽ നട്ട് വളർത്തിയത്‌ ) കൊടുകാം, ഓരോ ദിവസം ആവശ്യത്തിനുള്ള അളവിൽ മാത്രം ഇലകൾ മാറി മാറി കൊടുകാം
3 കാരറ്റ്, ബീറ്റ്രൂട്ട് രണ്ടും നാര് പോലെ ചീകിയതു കൊടുകാം. കുടാതെ പച്ച കമ്പം കൊടുകാം
4 കടൽ നാക് ( കാൽസ്യത്തിനു വേണ്ടി )കൂട്ടിൽ ഇട്ടു കൊടുക്കുക
പക്ഷികളെ തിരിച്ചറിയൽ
1 ആൺപക്ഷിയുടെ മൂക്കിന് നീലകളർ ആയിരിക്കും (റെഡ് ഐ ലൗ ബെഡിൽ വ്യത്യസ പെട്ടിരിക്കും )
2 പെൺപക്ഷിയുടെ മൂക്കിന് വെള്ള കലർന്ന ചാരനിറമായിരിക്കും
3 പക്ഷികളുടെ പ്രായത്തിന് അനുസരിച്ച് കളറിൽ വ്യത്യാസം വരും

മുട്ടയിടൽ

1 പ്രായപൂർത്തിയാകുന്നത് 6 മാസം കൊണ്ടാണ്
2 9 മാസം ആകുംബോൾ ആണ് മുട്ടയിടിയിക്കാൻ നല്ലത്
3 ഇണ ചേർന്ന് 10 ദിവസത്തിനുളളിൽ മുട്ടയിടും
4 സാധാരണയായി 4 മുതൽ 8 മുട്ടകൾ വരെയിടും
5 18 മുതൽ 21 ദിവസം കൊണ്ട് മുട്ട വിരിയും
6 ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് മുട്ടകൾ ഇടുക
7 പെൺകിളി അധിക സമയവും കൂട്ടിൽ തന്നെ ആയിരിക്കും

മുട്ട വിരിയൽ

1 18 മുതൽ 21 ദിവസo കൊണ്ട് മുട്ട വിരിയുo ( ഒരു 28 ദിവസം നോകിയ ശേഷം വിരിയാത്ത മുട്ടകൾ എടുത്തു കളയാം )
2 ഓരോ ദിവസം ഇടവിട്ടാണ് മുട്ട വിരിയുന്നത്
3 ആദ്യ ആഴിച്ചയിൽ പെൺകിളി ഉൽപ്പാദിപ്പിക്കുന്ന ദ്രാവകം ആണ് ഭക്ഷണം
4 35 മുതൽ 40 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പുറത്ത് വരും
5 ആഴ്ച്ചയിൽ കുഞ്ഞുങ്ങൾ ഉള്ള കൂട് വ്യത്തിയാക്കുക (കഴിയുമെങ്ങിൽ )
ശ്രദ്ധിക്കേണ്ടത്
1 എല്ലാ ദിവസവും ഭക്ഷണo, കുടിവെള്ളo എന്നിവ നൽകുക
2 ആഴിച്ചയിൽ ഒരിക്കൽ കൂടു വൃത്തിയാക്കുക
3 കുളിക്കാൻ ഉള്ള വെളളം നൽകുക ( ദിവസവും മാറ്റണം )
4 പല്ലി, പാമ്പ്, എലി, എന്നിവയിൽ നിന്നും കൂട് സംരക്ഷിക്കുക
5 പരിജയം ഇല്ലാത്തവരെ കൂടിനുള്ളിലെക്ക് കയറ്റാതിരിക്കുക ( മോഷണം )
6 പുറത്തിറങ്ങിയ കുഞുങ്ങൾ സ്വയം തീറ്റ കഴിക്കാൻ ആകുംബോൾ വേറെ കൂട്ടിലെക്ക് മാറ്റിയിടുക
7 ജോടികളെ പരസ്പ്പരം മാറ്റിയിടുക

കിളികളെ വളർത്തൽ

കിളികളെ രണ്ടു രീതിയിൽ വളർത്താം അതിൻ്റെ സവിശേഷതകൾ താഴെ നൽകുന്നു
കോളനി(ഒന്നിച്ചിടുക) ആയിട്ടുള്ള രീതി, ഒരു ജോഡി വീതം ഒരു ചെറിയ കൂട്ടിൽ
കോളനി ആയി വളർത്തുമ്പോൾ

1 കിളികൾ തന്നെ അവയുടെ ഇണയെ കണ്ടെത്തുന്നു.
2 വലിയ കുട് വേണം
3 മുട്ടയിടാൻ കൂടുതൽ കാലം വേണ്ടിവരും
4 പരസ്പരംആക്രമണ സാധ്യത കൂടുതൽ, മുട്ടകൾ കൊത്തിപൊട്ടിക്കാൻ സാധ്യത
5 രോഗങ്ങൾ പടരാൻ സാധ്യതാ

ഒരു ജോഡി വീതം ഒരു കൂട്ടിൽ വളർത്തുമ്പോൾ

1 നല്ല കിളികളെ നോക്കി ഇണ ചേർകാം
2 ചെറിയ കുട് മതി
3 പെട്ടന്നു ഇണ ചേർന്ന് മുട്ട ഇടാം
4 കുഞ്ഞുകളയേയും വലിയ കിളികളെയും മറ്റു കിളികൾ ആക്രമിക്കില്ല
5അസുഖങ്ങൾ പടരില്ല,ആരോഗ്യത്തോടെ പരിപാലികം

English Summary: lOVE BIRDS REARING AND CARING TIPS : PRECAUTIONS TO BE TAKEN

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds