Updated on: 16 November, 2020 3:24 PM IST

പഞ്ചവർണ്ണ തത്തകൾ.. പറയുമ്പോൾ തന്നെ ഓർമ്മ വരുന്നത് കുഞ്ചാക്കോ ബോബൻ-ജയറാം  കൂട്ടുക്കെട്ടിൽ പിറന്ന 'പഞ്ചവർണ്ണ തത്ത' എന്ന സിനിമയെ  കുറിച്ചായേക്കും. അതേ, താരങ്ങളെക്കാൾ തിളങ്ങിയ ആ തത്തയും 'മക്കാവോ' ഇനത്തിൽപെട്ടതാണ്.

നിരവധി ഇനത്തിൽപ്പെട്ട മക്കാവോ തത്തകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ബ്ലൂ ആൻഡ് ഗോൾഡ് മക്കാവോ, ഗ്രീൻ വിംഗ്  മക്കാവോ, സ്കാർലെറ്റ്  മക്കാവോ, ബ്ലൂ ത്രോട്ടഡ് മക്കാവോ, ബഫൂൺസ് മക്കാവോ, മിലിറ്ററേൻ മക്കാവോ, റെഡ് ഫ്രണ്ടഡ് മക്കവോ എന്നിങ്ങനെ നീണ്ടു പോകുന്നു മക്കാവോ തത്തകളുടെ ഇനങ്ങൾ.

70  മുതൽ 80 വയസ് വരെ ശരാശരി ആയുസ്സുള്ള  മക്കാവോ തത്തകൾക്ക് കൃത്യമായ  ഭക്ഷണ ശീലവും പരിചരണവുമാണ് ഏറ്റവും ആവശ്യം. കൃത്യമായ ഭക്ഷണ ശീലങ്ങൾ പാലിച്ചാൽ ഒരുപാട് നാൾ തൂവലുകളുടെ ഭംഗി മങ്ങാതെ, യാതൊരു വിധ അസുഖങ്ങളും വരാതെ മക്കാവോ തത്തകൾ ജീവിക്കും.

നല്ല കലോറിയും ഫാറ്റ് കണ്ടന്റും  കൂടിയ  ഭക്ഷണമാണ്  മക്കാവോ തത്തകൾക്ക് നൽകേണ്ടത്. സാധാരണ പക്ഷികളെക്കാൾ ശരീര വലുപ്പമുള്ളതിനാൽ മക്കാവോ തത്തകൾക്ക് ഫാറ്റ് അടങ്ങിയ ആഹാരം നൽകണം. കൂടുതൽ ഉന്മേഷത്തോടെ  ജീവിക്കാൻ ഇത് മക്കാവോ തത്തകളെ സഹായിക്കും. അത്യാവശ്യം ജലാംശമുള്ള രീതിയിൽ എപ്പോഴും ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം.

ബദാ൦, വാൾനട്ട്, കശുവണ്ടി എന്നിവ കുതിർത്ത് നൽകാം. എന്നാൽ, ഇത് സ്ഥിരമായി നൽകുന്നത് ലിവർ രോഗങ്ങൾക്ക് കാരണമാകും. ധാന്യവർഗങ്ങളായ കടല, സൺഫ്‌ളവർ സീഡ്, ചെറുപയർ എന്നിവയും നൽകാം. ജലാംശം നിലനിൽക്കാനും ആഹാരം ശരീരത്തിൽ പിടിക്കാനും ഇവ കുതിർത്ത് നൽകുന്നതാണ് നല്ലത്.

കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക, മത്തങ്ങ, മധുര ചോളം എന്നിവ വേവിച്ച് ഒലിവ് ഓയിൽ  ഒഴിച്ച്  നൽകാം. ആകാരവടിവ് നിലനിർത്താനും തൂവലുകൾ ഭംഗി മങ്ങാതെ നിലനിൽക്കാനും കണ്ണുകൾക്ക് തിളക്കം കൂടാനും ഇവ സഹായിക്കുന്നു.

വിഷമില്ലാത്ത ഏതു  തര൦ ഇല വർഗ്ഗങ്ങളും മക്കാവോ തത്തകൾക്ക് നൽകാം. വേപ്പിൻ ഇല, യൂക്കാലിപ്റ്റിക്സ്, തെങ്ങോല, എണ്ണ പനയുടെ ഓല, മല്ലി, പുതിന, മുരിങ്ങേല, എന്നിവ നൽകാം.  ഓയിൽ കണ്ടന്റും ഫാറ്റും അടങ്ങിയ എണ്ണ പനയുടെ  കുരു (Palm Nut)  മക്കാവോ തത്തകൾക്ക് ഏറെ പ്രിയങ്കരമായാ ഭക്ഷണമാണ്.

മധുര കിഴങ്ങു പുഴുങ്ങി നൽകുന്നതും നല്ലതാണ്. വൈറ്റമിൻ, കാൽഷ്യം സാപ്പിമെന്റുകളും മിനറൽ മിക്സുകളും കൃത്യമായ സമയങ്ങളിൽ നൽകണം. അധികം പഴുക്കാത്ത തണ്ണിമത്തൻ, പേരയ്ക്ക, പപ്പായ, മസ്‌ക് മെലൺ എന്നിവ നൽകുന്നതും ഉത്തമമാണ്. ഇവാ കുരുവോട് കൂടെ കൊടുക്കാൻ ശ്രദ്ധിക്കുക.

Macaw parrots are big in size and colors are vibrant. To maintain this features they should follow a healthy food habit. Nuts, Fruits, Vegetables, Leaves are best for macaws.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!

കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്

കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ

ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്

ശ്രീപത്മ ചേന ചൊറിച്ചില്‍ ഇല്ലാത്ത ഇനമാണ്

മാവിന് മോതിര വളയം ഇടേണ്ടത് എപ്പോൾ ?

ഇഞ്ചിക്കൃഷി - വിത്ത് പരിചരണവും കീടപ്രതിരോധവും

റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി

കപ്പ കൃഷി ചെയ്യുന്നവർ ഈ വളക്കൂട്ട് അറിഞ്ഞിരിക്കണം

എരിക്ക്-സർവ്വരോഗ സംഹാരി

മുട്ട സംരക്ഷണം - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങൾ

English Summary: Macaw parrots
Published on: 16 November 2020, 03:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now