കാഴ്ചയിൽ കുഞ്ഞനാണെങ്കിലും വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഒന്നാണ് കാടമുട്ട. ഏറെ പോഷകസമ്പന്നമായ ഒന്നായത് കൊണ്ട് തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നാണ് കാടമുട്ട. അഞ്ച് കോഴിമുട്ടയ്ക്ക് സമമാണ് ഒരു കാടമുട്ട എന്ന പഴമൊഴി ചുമ്മാതല്ല എന്ന് സാരം.
എന്നാൽ, കാട കോഴികളെ വളർത്തുന്നവർ പ്രധാനമായി നേരിടുന്ന ഒരു പ്രശ്നമാണ് കാടത്തീറ്റ. ഏകദേശം 34 രൂപയാണ് കാടത്തീറ്റയുടെ റീട്ടെയ്ൽ വില. കാട മുട്ടയ്ക്കാകട്ടെ മൂന്ന് മുതൽ നാല് രൂപ വരെയാണ് വില. ഇത് കാട കർഷകർക്ക് വളരെയധികം നഷ്ടം വരുത്താറുണ്ട്. അധിക ചിലവില്ലാതെ വീട്ടിൽ തന്നെ കാട കോഴികൾക്ക് തീറ്റ ഉണ്ടാക്കാനാകും.
അരിയും ഗോതമ്പും ചോള നുറുക്കും മിക്സിയിലിട്ട് പൊടിച്ചെടുത്താൽ അത് കാട കോഴികൾക്ക് നൽകാവുന്ന മികച്ച ആഹാര മിശ്രിതമാണ്. ചോള നുറുക്ക് ഒഴിവാക്കി അരിയും ഗോതമ്പും മാത്രമായും പൊടിച്ച് നൽകാവുന്നതാണ്. ഇവ നൽകിയാൽ കാട കോഴി മുട്ടയിടുമോ? കോഴികളുടെ വളർച്ചയെ ബാധിക്കുമോ? എന്ന സംശയവും പലർക്കുമുണ്ട്. എന്നാൽ, ഇവ നൽകുന്നത് കോഴികളുടെ വളർച്ചയെ ബാധിക്കില്ലെന്ന് മാത്രമല്ല മുട്ടകളും സാധാരണ പോലെ തന്നെ നൽകും.
പ്രകൃതിയിൽ എന്ത് മാറ്റങ്ങൾ ഉണ്ടായാലും അത് തിരിച്ചറിയാൻ കഴിവുള്ള പക്ഷിയാണ് കാട. അതുക്കൊണ്ട് തന്നെ കാടകളുടെ തീറ്റയിൽ പെട്ടന്ന് മാറ്റ൦ വരുത്താൻ പാടില്ല. ഇത് കാടകളെ പ്രതികൂലമായി ബാധിക്കുകയും മുട്ടകളുടെ എണ്ണത്തിൽ കുറവ് വരുത്തുകയും ചെയ്യും. അതുകൊണ്ടു തന്നെ കാട കോഴികൾക്കുള്ള തീറ്റ എപ്പോഴും സ്റ്റോക്കുണ്ടായിരിക്കണം. ഏതെങ്കിലും കാരണവശാൽ തീറ്റ മാറ്റേണ്ട സാഹചര്യമുണ്ടായാൽ 50% പഴയ തീറ്റയും 50 % പുതിയ തീറ്റയും ചേർത്ത് നൽകാവുന്നതാണ്. പിന്നീടുള്ള ദിവസങ്ങളിൽ ഈ അനുപാതത്തിൽ മാറ്റം വരുത്തി നൽകാം.
Quails are hardy creatures but relatively easy to feed. usually an adult quail eat not more than 20-30 grams of food daily. Try not to change the quail food suddenly.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
അലങ്കാര മത്സ്യങ്ങളിൽ തനി രാവണൻ! ഫൈറ്റർ ഫിഷുകളെ കുറിച്ച് അറിയേണ്ടതെല്ലാം...
ആദ്യമായി പക്ഷിയെ വളർത്തുകയാണോ? അറിഞ്ഞിരിക്കാം ഇവ...
മക്കാവോ തത്തകളുടെ അഴകും ആകാരവടിവും നിലനിർത്താൻ...
അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!
കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്
കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ
ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്
Share your comments