കിടാരി വളർത്തലിന് 15000 രൂപ വീതവും പശുത്തൊഴുത്ത് നിർമാണത്തിന് 25000 രൂപ വീതവും നൽകും. 6650 രൂപ വീതം കാലിത്തീറ്റ സബ്സിഡിയും വിതരണം ചെയ്യും. ആടുവളർത്തലിന് 25000 രൂപയും സബ്സിഡിയായി നൽകും.
As the Animal Husbandary department has got 77 crore scheme sanctioned , Kerala government has announced various schemes under Poultry and Dairy sector
വീട്ടുവളപ്പിലെ കോഴി വളർത്തൽ പദ്ധതി
ഒരാൾക്ക് 500 രൂപയുടെ സഹായം. ഒരാൾക്ക് അഞ്ച് കോഴി വീതം.
കന്നുകുട്ടികൾക്ക് ശാസ്ത്രീയ പരിരക്ഷ ഉറപ്പാക്കാൻ തീറ്റ സബ്സിഡി.
ഒരു കന്നുകുട്ടിക്ക് 1,25000 രൂപയുടെ സഹായം.
കന്നുകാലി ഫാമുകളുടെ ആധുനികവൽക്കരണം
ഒരാൾക്ക് ഒരു ലക്ഷം രൂപയുടെ സഹായം. യന്ത്രവൽക്കരണത്തിന് സഹായം.
പശു വളർത്തൽ
ഒരാൾക്ക് 60000 രൂപയുടെ സഹായം, 2 പശു വിതം.
കിടാരി വളർത്തൽ
ഒരാൾക്ക് 15000 രൂപയുടെ സഹായം. ഒരു കിടാരി വീതം
തൊഴുത്ത് നിർമ്മാണം
ഒരാൾക്ക് 25000 രൂപയുടെ സഹായം.
കാലിത്തീറ്റ സബ്സിഡി
ഒരാൾക്ക് 6000 രൂപയുടെ സഹായം. 50 കിലോ തീറ്റ ആറുമാസത്തേക്ക്.
തീറ്റപ്പുൽ ഉൽപ്പാദന പദ്ധതി
ഹെക്ടറൊന്നിന് പരമാവധി മുപ്പതിനായിരം രൂപയുടെ സഹായം.
ആടുവളർത്തൽ പദ്ധതി
ഒരാൾക്ക് 25,000 രൂപയുടെ സഹായം .ഒരു യൂണിറ്റ് 6 ആടുകൾ.
പന്നി വളർത്തൽ പദ്ധതി
ഒരാൾക്ക് അമ്പതിനായിരം രൂപയുടെ സഹായം. ഒരു യൂണിറ്റിൽ 10 പന്നികൾ.
താറാവ് വളർത്തൽ പദ്ധതി
ഒരാൾക്ക് 1200 രൂപയുടെ സഹായം.ഒരു യൂണിറ്റിൽ 10 താറാവ്.
കൂടുതൽ വിവരങ്ങൾക്ക് അതാത് പഞ്ചായത്തിലെ മൃഗാശുപത്രികളുമായി ബന്ധപ്പെടുക
Share your comments