1. News

ഹരിതാഭമാകും ഇത്തവണയും തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഹരിത ചട്ടം പാലിച്ച് നടപ്പിലാക്കും. ഹരിത ചട്ടം പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഹരിത മാതൃകകള്‍, എന്നിവ സംബന്ധിച്ചുള്ള രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ ആസിഫ് കെ. യൂസഫ് അധ്യക്ഷനായി.

Priyanka Menon
ഹരിതാഭമാകും ഇത്തവണയും  തിരഞ്ഞെടുപ്പ്
ഹരിതാഭമാകും ഇത്തവണയും തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഹരിത ചട്ടം പാലിച്ച് നടപ്പിലാക്കും. ഹരിത ചട്ടം പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഹരിത മാതൃകകള്‍, എന്നിവ സംബന്ധിച്ചുള്ള രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ ആസിഫ് കെ. യൂസഫ് അധ്യക്ഷനായി.

അജൈവ വസ്തുക്കള്‍കൊണ്ട് നിര്‍മിച്ച പ്രചരണ സാമഗ്രികള്‍ ഉപയോഗിക്കാന്‍ പാടില്ല. പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞു ചേരുന്നതും പുന:ചംക്രമണം ചെയ്യാനാകുന്നതുമായ സാമഗ്രികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിന് പ്ലാസ്റ്റിക് പേപ്പറുകള്‍, പ്ലാസ്റ്റിക് നൂലുകള്‍, പ്ലാസ്റ്റിക് റിബണുകള്‍ എന്നിവയോ നിരോധിത വസ്തുക്കള്‍ കൊണ്ടുള്ള ബോര്‍ഡുകളും ബാനറുകളുമോ ഉപയോഗിക്കാന്‍ പാടില്ല. പ്ലാസ്റ്റിക്, പിവിസി മുതലായവ കൊണ്ടുള്ള ബാനറുകള്‍, ബോര്‍ഡുകള്‍, തോരണങ്ങള്‍ എന്നിവയും പാടില്ല.

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും കോട്ടന്‍ തുണി, പേപ്പറുകള്‍, പോളിഎത്തലിന്‍ തുടങ്ങിയ പ്രകൃതി, പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാം. വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍തന്നെ സ്ഥാനാര്‍ഥികളും രാഷ്ട്രീയകക്ഷികളും തിരഞ്ഞെടുപ്പ് പരസ്യം നീക്കം ചെയ്ത പുനചംക്രമണ ഏജന്‍സികള്‍ക്ക് കൈമാറണം. പാര്‍ട്ടി ഓഫീസുകളിലോ ബൂത്തുകളിലോ ഡിസ്‌പോസബിള്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍, തെര്‍മോകോള്‍ മുതലായ വസ്തുക്കള്‍ ഉപയോഗിക്കരുത്.

കുപ്പിവെള്ളത്തിന് പകരം തിളപ്പിച്ച് ആറ്റിയ വെള്ളം ഉപയോഗിക്കണം. അതിനായി സ്റ്റീല്‍ ജഗ്ഗുകള്‍, ബബിള്‍ടോപ്പ്, മണ്‍കുടം എന്നീ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. പാര്‍ട്ടി ഓഫീസുകളിലും ബൂത്തുകളിലും പൊതി ചോറിനു പകരം സ്റ്റീല്‍, കളിമണ്‍പാത്രങ്ങളും ഗ്ലാസ്സുകളും ഉപയോഗിക്കണം. സ്ഥാനാര്‍ഥികളുടെ പോസ്റ്റര്‍, ബാനര്‍, ചുവരെഴുത്ത്, ബോര്‍ഡുകള്‍ എന്നിവയില്‍ കൂടി ശുചിത്വ - ആരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കണം.

പാര്‍ട്ടി ഓഫീസുകളും തിരഞ്ഞെടുപ്പ് ബൂത്തുകളിലും അജൈവ - ജൈവമാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിന് പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കണം. പാര്‍ട്ടി ഓഫീസുകളിലും ബൂത്തുകളിലും ഉണ്ടാകുന്ന കോവിഡ് മാലിന്യം നീക്കം ചെയ്യുന്നതിന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. സ്ഥാനാര്‍ഥികളുടെ പര്യടനത്തിനും ഭവന സന്ദര്‍ശനത്തിനും പോകുന്ന സ്‌ക്വാഡുകളും സ്ഥാനാര്‍ഥികളും സ്റ്റീല്‍ വാട്ടര്‍ബോട്ടിലും ഗ്ലാസും കയ്യില്‍ കരുതണം.

All activities related to the Assembly elections in the district will be carried out in compliance with the Green Code. A meeting of political party representatives on guidelines and green models for compliance with the Green Code was held at the Collectorate Conference Hall. Code of Conduct Nodal Officer Asif K. Yusuf presided.
Propaganda materials made from inorganic materials should not be used. Only eco-friendly, soil-soluble and recyclable materials should be used. Plastic papers, plastic threads, plastic ribbons or boards and banners made of prohibited materials should not be used to place election advertisements. Banners, boards and pennants made of plastic and PVC are also not allowed.

റാലികള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുക്കുന്നവരും കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ഉപയോഗിക്കണം. സ്‌ക്വാഡുകളും സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും സാധനങ്ങള്‍ വഹിച്ചുകൊണ്ടുപോകുന്നതിന് തുണിസഞ്ചികള്‍ മാത്രം ഉപയോഗിക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശം. സഹകരണം ഉറപ്പാക്കുമെന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഉറപ്പ് നല്‍കി.

English Summary: All activities related to the Assembly elections in the district will be carried out in compliance with the Green Code

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds