സ്വന്തമായി ബിസിനസ്സ് ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവരണോ നിങ്ങൾ? എങ്കിൽ ഈ ലേഖനം നിങ്ങൾക്കിഷ്ടപെടും. പുതിയ ബിസിനസ്സ് ആശയങ്ങളെകുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
തുടക്കത്തിൽ തന്നെ ലാഭമുണ്ടാക്കുവാനും, എന്നാൽ കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങുവാൻ സാധിക്കുന്ന ഒരു ബിസിനസ്സാണ് അധികപേരും ആഗ്രഹിക്കുന്നത്. അമുലിൽ ചേരുക വഴി ഈ പുതുവത്സരത്തിലെ നിങ്ങളുടെ ആഗ്രഹം സഫലീകരിക്കാവുന്നതാണ്.
ലോകത്തിൽ വെച്ച് തന്നെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഇന്ത്യൻ ഡയറി കോപ്പറേറ്റീവ് സൊസൈറ്റിയായ അമുലുമായി ബിസിനസ്സ് ചെയ്യാൻ ഇതാ ഒരു സുവർണ്ണാവസരം.
പുതുവർഷത്തിൽ അമുൽ ജനങ്ങൾക്കായി വിൽപനാധികാരം (franchises) വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്കും എല്ലാ മാസവും പതിവായി ചെറിയ നിക്ഷേപം നടത്തി ബിസിനസ്സ് നടത്താം. നഷ്ടപ്പെടാൻ ഒട്ടും സാധ്യതയില്ലാത്ത ലാഭകരമായ ഇടപാടാണിതെന്നതിൽ സംശയമില്ല.
വെറും 2 ലക്ഷം രൂപ മുതൽമുടക്കിൽ ആരംഭിക്കുക
പ്രതിഫലമോ ലാഭ പങ്കിടലോ ഇല്ലാതെ അമുൽ ഫ്രാഞ്ചൈസികൾ വാഗ്ദാനം ചെയ്യുന്നു. വളരെ കുറഞ്ഞ ചിലവിൽ അമുലിന്റെ ഫ്രാഞ്ചൈസി എടുക്കാമെന്നുള്ളതുകൊണ്ട് 2 മുതൽ 6 ലക്ഷം രൂപ വരെ ചെലവഴിക്കുന്നതിലൂടെ, നിങ്ങൾക്ക് ബിസിനസ്സ് ആരംഭിക്കാം. തുടക്കം മുതൽ തന്നെ വലിയ ലാഭം നേടാൻ കഴിയും. ലൊക്കേഷനെ ആശ്രയിച്ച്, പ്രതിമാസം 5 മുതൽ 10 ലക്ഷം രൂപ വരെ സമ്പാദിക്കാം.
നിങ്ങൾക്ക് എത്ര കമ്മീഷൻ ലഭിക്കും?
അമുൽ outlet എടുക്കുമ്പോൾ, കമ്പനി മിനിമം റീട്ടെയിൽ വിലയ്ക്ക് കമ്മീഷൻ നൽകുന്നു, അതായത് അമുൽ ഉൽപ്പന്നങ്ങളുടെ MRP. പാൽ പൗച്ചിന് 2.5 ശതമാനവും പാൽ ഉൽപന്നങ്ങൾക്ക് 10 ശതമാനവും ഐസ്ക്രീമിന് 20 ശതമാനവും കമ്മീഷൻ ലഭിക്കും.
അമുൽ ഐസ്ക്രീം സ്കൂപ്പിംഗ് പാർലറിന്റെ ഫ്രാഞ്ചൈസിക്ക് പാചകക്കുറിപ്പ് അടിസ്ഥാനമാക്കിയുള്ള ഐസ്ക്രീം, ഷെയ്ക്ക്, പിസ്സ, സാൻഡ്വിച്ച്, ഹോട്ട് ചോക്ലേറ്റ് ഡ്രിങ്ക് എന്നിവയിൽ 50 ശതമാനം കമ്മീഷൻ ലഭിക്കും. പ്രീ പായ്ക്ക് ചെയ്ത ഐസ്ക്രീമിന് 20 ശതമാനം കമ്മീഷനും അമുൽ ഉൽപന്നങ്ങൾക്ക് 10 ശതമാനവും കമ്പനി നൽകുന്നു.
ഫ്രാഞ്ചൈസി എങ്ങനെ എടുക്കാം?
രണ്ട് തരം ഫ്രാഞ്ചൈസികൾ അമുൽ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തേത് Amul Outlet, Amul Railway Parlour or Amul Kiosk franchise, രണ്ടാമത്തേത് Amul Ice-cream Scooping Parlour franchise. ആദ്യത്തേതിന്, 2 ലക്ഷം രൂപയുടേയും. രണ്ടാമത്തേതിന് 5 ലക്ഷം രൂപയുടേയും നിക്ഷേപം ആവശ്യമാണ്. ഇതിൽ, ബ്രാൻഡ് സുരക്ഷയ്ക്കായി റീഫണ്ട് ലഭിക്കാത്ത 25,000 - 50,000 രൂപ നൽകേണ്ടതാണ്.
എത്ര സ്ഥലം ആവശ്യമാണ്?
ആദ്യ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ 150 ചതുരശ്ര അടി സ്ഥലം ആവശ്യമായി വരും. രണ്ടാമത്തെ ഓപ്ഷന്, കുറഞ്ഞത് 300 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം
Amul franchise ന് അപേക്ഷിക്കണമെങ്കിൽ, retail@amul.coop എന്ന ഇമെയിൽ ഐഡിയിൽ മെയിൽ അയക്കേണ്ടതാണ്.
കൂടാതെ, https://www.amul.com/ എന്ന ഔദ്യോഗിക ലിങ്ക് സന്ദർശിച്ച് അമുൽ പാർലർ, അമുൽ വിതരണക്കാരൻ, അമുലിലെ ജോലികൾ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാം.
Share your comments