<
  1. News

വെറ്റിനറി കേന്ദ്രങ്ങളും, മൃഗാശുപത്രികളും വഴി കന്നുകാലി വളർത്തുന്നവർക്ക് നിരവധി അനുകൂല്യങ്ങൾ.

മൃഗസംരക്ഷണ വകുപ്പിൻറെ ആഭിമുഖ്യത്തിൽ വെറ്റിനറി കേന്ദ്രങ്ങളും മൃഗാശുപത്രികളും കർഷകർക്ക് ആശ്വാസമാണ്. ഇവിടെ പക്ഷിമൃഗാദികളുടെ ചികിത്സയ്ക്ക് അപ്പുറം മികച്ച ശസ്ത്രക്രിയ , ഇൻഷുറൻസ് പരിരക്ഷ എന്നിവ നല്ല രീതിയിൽ ലഭിക്കുന്നു. Vetenary centres provide efficient surgery insurance schemes for cattle. മൃഗാശുപത്രികൾ വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ താഴെ കൊടുക്കുന്നു പക്ഷിമൃഗാദികൾ ചത്താൽ നഷ്ടപരിഹാരം Compensation if any animal/bird dies

Arun T

മൃഗസംരക്ഷണ വകുപ്പിൻറെ ആഭിമുഖ്യത്തിൽ വെറ്റിനറി കേന്ദ്രങ്ങളും  മൃഗാശുപത്രികളും കർഷകർക്ക്  ആശ്വാസമാണ്.  ഇവിടെ  പക്ഷിമൃഗാദികളുടെ ചികിത്സയ്ക്ക് അപ്പുറം  മികച്ച ശസ്ത്രക്രിയ , ഇൻഷുറൻസ് പരിരക്ഷ എന്നിവ നല്ല രീതിയിൽ ലഭിക്കുന്നു. Vetenary centres provide efficient surgery insurance schemes for cattle.

മൃഗാശുപത്രികൾ വഴി  ലഭിക്കുന്ന ആനുകൂല്യങ്ങൾ താഴെ കൊടുക്കുന്നു

പക്ഷിമൃഗാദികൾ ചത്താൽ നഷ്ടപരിഹാരം/Compensation if any animal/bird dies

ഉരുക്കളെ ഇൻഷൂർ ചെയ്യാത്തവരും പരിരക്ഷ ഇല്ലാത്തതും മറ്റു സ്രോതസ്സുകളിൽ നിന്ന് സഹായം ലഭിക്കാത്തവരുമായ ക്ഷീരകർഷകർക്ക് മൃഗസംരക്ഷണ വകുപ്പ് നഷ്ടപരിഹാരം നൽകുന്നു.

വന്യമൃഗങ്ങളുടെ ആക്രമണം, ഇടിമിന്നൽ, മുങ്ങിമരണം, വൈദ്യുതി ആഘാതം, സൂര്യതാപം, അപകടങ്ങൾ, പ്രകൃതി ദുരന്തം,  ആന്ത്രാക്സ്, പേവിഷ ബാധ, ആട് വസന്ത, താറാവ് വസന്ത, പക്ഷിപ്പനി തുടങ്ങിയവക്ക് തുടങ്ങിയവ കാരണം ജീവഹാനി ഉണ്ടായാൽ ആണ് നഷ്ടപരിഹാരം നൽകുന്നത്. ഉരുക്കൾ നഷ്ടമായാൽ ഉടൻ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം

ശസ്ത്രക്രിയയ്ക്ക് സൗകര്യം/ Facility for surgery in veterinary hospitals

മൃഗസംരക്ഷണ വകുപ്പിൻറെ ജില്ലാ വെറ്റിനറി കേന്ദ്രങ്ങളിൽ ശസ്ത്രക്രിയയ്ക്ക് സൗകര്യം. മേജർ ശസ്ത്രക്രിയയ്ക്ക് 160 രൂപയും മൈനർ ശസ്ത്രക്രിയയ്ക്ക് 45 രൂപയുമാണ് നിരക്ക്.

കൃത്രിമ ബീജ ദാനം സൗജന്യ നിരക്കിൽ ചെയ്തു നൽകും. പക്ഷിമൃഗാദികളുടെ ചികിത്സ, കന്നുകാലികളുടെ രോഗ പ്രതിരോധ കുത്തിവെപ്പ് ,ഇൻഷുറൻസ് സൗകര്യം എന്നിവയും ലഭ്യമാണ്.

കന്നുകാലി ഇൻഷുറൻസ്/ Provision of cattle insurance

ഗോസമൃദ്ധി പദ്ധതിയിൽ പ്രീമിയം സബ്സിഡിയിലൂടെ കന്നുകാലികളെ ഇൻഷ്വർ ചെയ്യാൻ അവസരം. ഉടമസ്ഥനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അമ്പതിനായിരം രൂപ വിലയുള്ള പശുവിനെ ഒരു വർഷത്തേക്ക് ഇൻഷ്വർ ചെയ്യുന്നതിന് 700 രൂപയാണ് പ്രീമിയം. മൂന്നുവർഷത്തേക്ക് 1635 രൂപ. എസ് സി /എസ് ടി വിഭാഗത്തിൽ ഇത് യഥാക്രമം 420 രൂപയും 981 രൂപയുമാണ്.

വിലകൂടിയ പശുക്കൾക്ക് പോളിസി സൗകര്യമുണ്ട്.

അധിക വിവരങ്ങൾക്ക് അടുത്തുള്ള മൃഗാശുപത്രി യുമായി ബന്ധപ്പെടുക

പലിശ സബ്സിഡി/ Subsidy for interest taken in care of animal husbandry.

മൃഗസംരക്ഷണ വായ്പകൾക്ക്  പലിശയിനത്തിൽ 5000 രൂപ വരെ സബ്സിഡി. വായ്പകൾക്ക് കൃത്യമായി പലിശ അടയ്ക്കുന്നവർക്ക് മാത്രമേ ഈ അനുകൂല്യം ഉള്ളൂ. അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകവിവിധ വിളകൾക്ക് കൃഷി വകുപ്പ് നൽകുന്ന സബ്സി‍ഡി നിരക്ക് ഉയർത്തി.

English Summary: Animal husbandry department provides variety of benefits for farmers

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds