കേരളത്തിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള GI ടാഗ് ചെയ്‌ത വാഴക്കുളം കൈതച്ചക്കയുടെ ആദ്യ കയറ്റുമതി അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA) ഫ്ലാഗ് ഓഫ് ചെയ്തു.
കേരളത്തിലെ എറണാകുളം വാഴക്കുളത്ത് നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള GI ടാഗ് ചെയ്‌ത വാഴക്കുളം കൈതച്ചക്കയുടെ ആദ്യ കയറ്റുമതി, അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (APEDA) ആഭിമുഖ്യത്തിൽ 2022 ജനുവരി 7-ന് വെർച്യുൽ ആയി ഫ്ലാഗ് ഓഫ് ചെയ്തു.
ആദ്യ കയറ്റുമതി, APEDA ചെയർമാൻ ഡോ. എം അംഗമുത്തു IAS ഫ്ലാഗ് ഓഫ് ചെയ്തു, APEDA ഉദ്യോഗസ്ഥരും GI കൈതച്ചക്ക കർഷകരും ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
GI ടാഗ് ചെയ്‌ത കൈതച്ചക്ക വാഴക്കുളത്ത് നിന്ന് യഥാക്രമം ദുബായിലേക്കും ഷാർജയിലേക്കും കയറ്റുമതി ചെയ്യുന്നത് ഫെയർ ട്രേഡ്‌ലിങ്ക്‌സും, ഫെയർ എക്‌സ്‌പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമാണ്. ഇന്ത്യയിൽ നിന്ന് മധ്യ-കിഴക്കൻ രാജ്യങ്ങളിലേക്കും മറ്റിടങ്ങളിലേക്കും GI ഉൽപ്പന്നങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിനായി APEDA-യിൽ പുതുതായി രജിസ്റ്റർ ചെയ്ത കയറ്റുമതി സ്ഥാപനമാണ് ഫെയർ ട്രേഡ്‌ലിങ്ക്‌സ്.
കൈതച്ചക്ക കൃഷി ചെയ്യുന്നവർക്ക് ഹോർട്ടികൾച്ചർ മിഷൻ 26,250 രൂപ ധനസഹായം നൽകുന്നു
ആദ്യ കയറ്റുമതി, APEDA ചെയർമാൻ ഡോ. എം അംഗമുത്തു IAS ഫ്ലാഗ് ഓഫ് ചെയ്തു, APEDA ഉദ്യോഗസ്ഥരും GI കൈതച്ചക്ക കർഷകരും ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
GI ടാഗ് ചെയ്‌ത കൈതച്ചക്ക വാഴക്കുളത്ത് നിന്ന് യഥാക്രമം ദുബായിലേക്കും ഷാർജയിലേക്കും കയറ്റുമതി ചെയ്യുന്നത് ഫെയർ ട്രേഡ്‌ലിങ്ക്‌സും, ഫെയർ എക്‌സ്‌പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമാണ്.
കൈതച്ചക്ക മലയാളിയുടെ സ്വന്തംഫലം
ഇന്ത്യയിൽ നിന്ന് മധ്യ-കിഴക്കൻ രാജ്യങ്ങളിലേക്കും മറ്റിടങ്ങളിലേക്കും GI ഉൽപ്പന്നങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിനായി APEDA-യിൽ പുതുതായി രജിസ്റ്റർ ചെയ്ത കയറ്റുമതി സ്ഥാപനമാണ് ഫെയർ ട്രേഡ്‌ലിങ്ക്‌സ്.
2020-21 കാലയളവിൽ 2.68 ദശലക്ഷം യുഎസ് ഡോളറിന് പുതിയതും ഉണങ്ങിയതുമായ പൈനാപ്പിൾ ഇന്ത്യ കയറ്റുമതി ചെയ്തു, ഇതിൽ 44% വിഹിതം കേരളത്തിൽ നിന്നാണ്. യുഎഇ, ഖത്തർ, മാലിദ്വീപ്, നേപ്പാൾ, ഫ്രാൻസ് തുടങ്ങിയവയാണ് പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനങ്ങൾ. കേരളത്തിലെ വാഴക്കുളം പ്രദേശത്ത് ഉത്പാദിപ്പിക്കുന്ന പൈനാപ്പിളിന് അതിന്റെ രുചിയും തനതായ മണവും സ്വാദും കാരണം 2009 ൽ ജിഐ ടാഗ് ലഭിച്ചു.
Share your comments