സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിലെ അപ്രന്റീസ് തസ്തികളിലേയ്ക്ക് നിയമനം നടത്തുന്നു. ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രിന്റീസ് തതസ്തികളിലാണ് ഒഴിവുകൾ. മൈനിംഗ്, മൈൻ സർവേയിങ്ങിലേക്കാണ് നിയമനം.
വിദ്യാഭ്യാസ യോഗ്യതകൾ, മൈനിംഗ് എഞ്ചിനീയറിങ്ങിൽ 4 വർഷത്തെ എഞ്ചിനീയറിങ് ബിരുദം, മൈനിംഗ് എഞ്ചിനീയറിങ് അല്ലെങ്കിൽ മൈനിംഗ് സർവേയിംഗിലുള്ള ഡിപ്ലോമ എന്നിങ്ങനെയാണ്. ആകെ 450 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 310 ഒഴിവുകൾ ടെക്നീഷ്യൻ അപ്രന്റീസ്ഷിപ്പ് തസ്തികയിലേതും ബാക്കിയുള്ളത് ഗ്രാജ്വേറ്റ് അപ്രന്റീസ്ഷിപ്പ് തസ്തികയിലുമാണുള്ളത്.
സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാണ്. ഒക്ടോബർ 5 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. അപ്രിന്റീസ് പോർട്ടലായ www.mhrdnats.gov.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. പോസ്റ്റ് വഴിയും മെയിലിലൂടെയും അയക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
മൈനിംഗ് എഞ്ചിനീയറിങ്ങിൽ 4 വർഷത്തെ എഞ്ചിനീയറിങ് ബിരുദമാണ് ഗ്രാജ്വേറ്റ് അപ്രിന്റീസ്ഷിപ്പിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മൈനിംഗ് എഞ്ചിനീയറിങ് അല്ലെങ്കിൽ മൈനിംഗ് സർവേയിംഗിലുള്ള ഡിപ്ലോമയുള്ളവർക്ക് ടെക്നീഷ്യൻ അപ്രിന്റീസ്ഷിപ്പ് തസ്തികയിലേക്ക് അപേക്ഷിക്കാം.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിൽ നഴ്സ് ഉൾപ്പടെയുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓയിൽ ഇന്ത്യ ലിമിറ്റഡിലെ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു
Share your comments