5 , 2 പശു ഡയറി യൂണിറ്റ്, കറവ യന്ത്രം,കാലിത്തൊഴുത്ത് നിർമ്മാണം എന്നിവയ്ക്കുള്ള ധനസഹായത്തിനു അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പ് ഭരണിക്കാവ് ബ്ലോക്കിലെ വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത്, കഞ്ഞിക്കുഴി ബ്ലോക്കിലെ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ക്ഷീര കർഷകർക്കായി നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആലപ്പുഴ : ക്ഷീര വികസന വകുപ്പ് ഭരണിക്കാവ് ബ്ലോക്കിലെ വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത്, കഞ്ഞിക്കുഴി ബ്ലോക്കിലെ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ക്ഷീര കർഷകർക്കായി നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 5 പശു ഡയറി യൂണിറ്റ്, 2 പശു ഡയറി യൂണിറ്റ്, കംപോസിറ്റ് ഡയറി യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം, കറവ യന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, ധാതുലവണ മിശ്രിതം, ശാസ്ത്രീയ കാലിത്തൊഴുത്ത് നിർമ്മാണത്തിനുള്ള ധനസഹായം തുടങ്ങിയ ധനസഹായങ്ങൾ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ള കർഷകർ സെപ്റ്റംബർ 25നകം അപേക്ഷകൾ അതാത് ബ്ലോക്കിലെ ക്ഷീരവികസന ഓഫീസുകളിൽ സമർപ്പിക്കണം. Interested farmers should submit their applications to the Dairy Development Offices in the respective block by September 25. കൂടുതൽ വിവരങ്ങൾക്ക് കഞ്ഞിക്കുഴി, ഭരണിക്കാവ് ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.
English Summary: Applications are invited for financial assistance for 5, 2 cow dairy units, milking machine and stables. kjabsep12
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments