1. News

ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ് : ഒരു കർഷക കൂട്ടായ്മ

കാർഷിക വിളകൾ കൊണ്ട് സമ്പന്നമായ വയനാടിന്റെ മണ്ണിലെ തൃക്കൈപ്പറ്റയിൽ ഏകദേശം ഒരു വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് ബാസ അഗ്രോ ഫുഡ് പ്രൊഡക്ടസ് . 2019 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പിന്നിൽ ഏഴ് പേർ അടങ്ങുന്ന കർഷകരുടെ കൂട്ടായ്മയുണ്ട് .

Meera Sandeep
കൃത്രിമ ചേരുവകൾ ഇല്ലാതെ ചക്ക ഉപയോഗിച്ചുള്ള കേക്കാണ് പ്രധാനമായും നിർമ്മിക്കുന്നത്
കൃത്രിമ ചേരുവകൾ ഇല്ലാതെ ചക്ക ഉപയോഗിച്ചുള്ള കേക്കാണ് പ്രധാനമായും നിർമ്മിക്കുന്നത്

കാർഷിക വിളകൾ കൊണ്ട് സമ്പന്നമായ വയനാടിന്റെ മണ്ണിലെ തൃക്കൈപ്പറ്റയിൽ ഏകദേശം ഒരു വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് ബാസ അഗ്രോ ഫുഡ് പ്രൊഡക്ടസ്. 2019 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പിന്നിൽ ഏഴ് പേർ അടങ്ങുന്ന കർഷകരുടെ കൂട്ടായ്മയുണ്ട് . കൂടാതെ അഞ്ച് തൊഴിലാളികളും , ഇവർ ഒരോരുതരും ഈ സ്ഥാപനത്തിന്റെ ഉയർച്ചയുടെ പ്രധാന കണ്ണികളാണ്.കർഷകനും പത്രപ്രവർത്തകനുമായ സി.ഡി സുനീഷ് ആണ് ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ, പ്രൊഡക്റ്റ് മാനേജറായി മോഹന ചന്ദ്രനും ബാക്കി അഞ്ചു പേർ ബോർഡ് അംഗങ്ങളുമാണ് .

ബാസ യൂണിറ്റിന്റെ ലക്ഷ്യം

ഗ്രാമത്തിലെ ആദിവാസികളിൽ നിന്നും കർഷകരിൽനിന്നും മാർക്കറ്റ് വിലയെക്കാൾ കൂടിയ വിലയ്ക്ക് കാന്താരി, ഇഞ്ചി, പച്ചമുളക് എന്നീ അഞ്ചിനം സാധനങ്ങൾ വാങ്ങി, കൃഷിക്കാർക്ക് അധിക വരുമാനം ഉണ്ടാക്കി കൊടുക്കുക, ഗ്രാമീണരായിട്ടുള്ള സ്ത്രീകൾക്ക് ജോലി ഉറപ്പാക്കുക എന്നി ലക്ഷ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബാസ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.

ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ് ഉൽപ്പന്നങ്ങളും ഉൽപ്പദന രീതിയും.

നമുക്ക് ചുറ്റും സുലഭമായി ലഭിച്ചിരുന്ന ഇഞ്ചി, കുരുമുളക്, കറിവേപ്പില , കാന്താരി , ചക്ക എന്നി അഞ്ച് ഇനം കാർഷിക വിളകൾ ഉപയോഗിച്ച് വിവിധ തരം ബിസ്ക്കറ്റ് നിർമ്മിച്ചു നൽകുന്നു. അതു തിർത്തും ജൈവ രീതിയിൽ. ജൈവ രീതിയിലുള്ള ഉൽപ്പന്നങ്ങൾക്ക് മുൻതുക്കം നൽകുന്ന ഈ സ്ഥാപനത്തിലെ ബിസ്ക്കറ്റ്, ബന്ന്, ബ്രഡ് എന്നീ ഉൽപ്പനങ്ങൾക്ക് കേരളത്തിന് അകത്തും പുറത്തും ആവശ്യക്കർ ഏറെയാണ്.

വയനാട് ജില്ലയിലെ മിക്ക ബേക്കറി കളിലും ഈ ബിസ്ക്കറ്റുകൾ ലഭ്യമാണ്.കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന ആശയം മുന്നോട്ട് വെയ്ക്കുന്ന ഈ സ്ഥാപനം മൈദ പൂർണമായും ഒഴിവാക്കി ഗോതമ്പ് കൊണ്ടാണ് ബിസ്ക്കറ്റും കേക്കും മറ്റ് ഉല്പന്നങ്ങളും ഉണ്ടാക്കുന്നത്. ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ്സ് അന്വേഷിച്ച് കേരളത്തിനകത്തും പുറത്തും നിന്നും നിരവധി പേരാണ് എത്തുന്നത്. അതിനു കാരണം ഇവർ ഉണ്ടാക്കുന്ന ജൈവ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ തന്നെയാണ്. അതുതന്നെയാണ് ഈ യൂണിറ്റിനെ വേറിട്ട് നിർത്തുന്നതും.

മറ്റു പ്രവർത്തനങ്ങൾ

വളരെ അധികം ജന ശ്രദ്ധ ആകർഷിച്ച ചക്ക മഹോത്സവം ഇവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് . കൂടാതെ ബാസ യൂണിറ്റ് കൃഷി വകുപ്പും വ്യവാസയ വകുപ്പുമായും ചേർന്ന് പ്രവർത്തിക്കുന്ന യൂണിറ്റാണിത്. കോവിഡ് മഹാമാരി ഈ സ്ഥാപനത്തെയും പ്രതികൂലമായി ബാധിച്ചെങ്കിലും അതിനെ പ്രതിരോധിച്ച് മുന്നോട്ട് നീങ്ങുകയാണ് ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ്സ്.

ഈ ക്രിസ്മസിന് ചക്ക കേക്ക്

കോവിഡിന് ശേഷം വിപണി ഉണർന്നത് തങ്ങൾക്കനുകൂലമാക്കാനാണ് ബാസയുടെ അണിയറ പ്രവർത്തകരുടെ ശ്രമം. ക്രിസ്തുമസ് – പുതുവത്സര വിപണി ലക്ഷ്യമിട്ട് പുതിയ ഇനം കേക്ക് വിപണിയിലിറക്കി കഴിഞ്ഞു. കൃത്രിമ ചേരുവകൾ ഇല്ലാതെ ചക്ക ഉപയോഗിച്ചുള്ള കേക്കാണ് പ്രധാനമായും നിർമ്മിക്കുന്നത്. 150 രൂപ വിലയുള്ള 400 ഗ്രാം കേക്കുകൾക്ക് ഇപ്പോൾ തന്നെ നല്ല ഓർഡർ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ബാസയുടെ തൃക്കൈപ്പറ്റയിലെ ഭക്ഷ്യ സംസ്കരണ കേന്ദ്രം ഇപ്പോൾ മുഴുവൻ സമയ പ്രവർത്തനത്തിലാണ്. www.kerala.shopping എന്ന ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ വഴി ബുക്കിംഗ് സ്വീകരിച്ച് ഓൺ വിപണനമാണ് കൂടുതലായും ലക്ഷ്യമിടുന്നത്

English Summary: Baza Agro Food Products

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds