<
  1. News

ഭാരതി ആക്സ ജനറൽ ഇൻഷുറൻസ് കർഷകർക്കായി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി

കർഷകർക്കായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ഭാരതി ആക്സ ജനറൽ ഇൻഷുറൻസ്. കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മികച്ച കാർഷിക രീതികൾ പകർന്ന് നൽകുന്നതിനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ‘കൃഷി സഖ’ എന്ന പേരിലാണ് കമ്പനി പുതിയ ആപ്പ് പുറത്തിറക്കിയത്. കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ തീരുമാനമെടുക്കാൻ കർഷകരെ സഹായിക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം.

Meera Sandeep
Bharti AXA General Insurance
Bharti AXA General Insurance

കർഷകർക്കായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ഭാരതി ആക്സ ജനറൽ ഇൻഷുറൻസ്. കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മികച്ച കാർഷിക രീതികൾ പകർന്ന് നൽകുന്നതിനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ‘കൃഷി സഖ’ എന്ന പേരിലാണ് കമ്പനി പുതിയ ആപ്പ് പുറത്തിറക്കിയത്. കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ തീരുമാനമെടുക്കാൻ കർഷകരെ സഹായിക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം.

ശാസ്ത്രീയ രീതിയിലുള്ള കൃഷി, വിതയ്ക്കൽ, വിളവെടുപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്. കാലാവസ്ഥാ പ്രവചനം, വിപണി, വില, വിള ഇൻഷുറൻസ്, കൃഷി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും സർക്കാർ പദ്ധതികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ആപ്പിലൂടെ ലഭിക്കും.

കർഷകർക്ക് വിളകൾ സംരക്ഷിക്കാനും കാർഷിക ഉൽപാദന ക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നതിന് വിദഗ്ധരുടെ ഉപദേശങ്ങൾക്കൊപ്പം നൂതനവും അനുയോജ്യവുമായ പരിഹാരങ്ങളും ആപ്പ് വാഗ്ദാനം ചെയ്യുന്നുവെന്നും ആപ്പ് അനാച്ഛാദനം ചെയ്തുകൊണ്ട് ഭാരതി ആക്സ ജനറൽ ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സഞ്ജീവ് ശ്രീനിവാസൻ പറഞ്ഞു.

കർഷകർക്കും കാർഷിക സമൂഹത്തിനും പുതിയ ആപ്ലിക്കേഷൻ വളരെ സൗകര്യപ്രദവും ഉപയോഗപ്രദവുമാണ്. കാലാവസ്ഥവ്യതിയാനം മൂലം വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് വിള ഇൻഷുറൻസിന്റെ പങ്ക് വളരെ വലുതാണ്. 

കർഷകരുമായി കൂടുതൽ ഇടപഴകാനും അവരുടെ ആശങ്കകൾ മനസിലാക്കാനും കാർഷിക പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനും വിള ഇൻഷുറൻസ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഈ ആപ്പ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആൻഡ്രോയിഡ് ആപ്ലിക്കേഷനായ ‘കൃഷി സഖ’ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ആപ്പ് വഴി കാലാവസ്ഥാ വിവരങ്ങൾ മാത്രമല്ല, വിളകളുടെ വിപണി വില, ലാൻഡ് യൂണിറ്റ് പരിവർത്തനം, വാർത്തകൾ, ക്രോപ്പ് കലണ്ടർ, വീഡിയോകൾ, ചാറ്റ് ബോട്ടുകൾ, കാർഷിക പരിഹാരങ്ങൾ, വ്യത്യസ്ത ഭാഷകൾ എന്നിവയും ലഭിക്കും. ഇതുകൂടാതെ വിള ഇൻഷുറൻസുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി പ്രധാൻ മന്ത്രി ഫസൽ ബിമ യോജന (പിഎംഎഫ്ബിവൈ) പോർട്ടലിലേക്ക് കർഷകർക്ക് നേരിട്ട് പ്രവേശിക്കാനാകും.

കൃഷിക്കാരുടെ ശാക്തീകരണത്തിലേക്കുള്ള ആദ്യപടിയാണ് കൃഷി സഖാ ആപ്പ്. വിളനാശമോ അല്ലെങ്കിൽ മുൻകൂട്ടി പ്രതീക്ഷിക്കാത്ത സംഭവങ്ങളാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങളോ അനുഭവിക്കുന്ന കാർഷിക സമൂഹത്തെ സഹായിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നു. 

കാർഷിക പരിജ്ഞാനവും ഉൽപാദനക്ഷമതയും വർദ്ധിപ്പിക്കാൻ ആപ്പ് വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സഞ്ജീവ് ശ്രീനിവാസൻ പറഞ്ഞു.

English Summary: Bharti AXA General Insurance launches new mobile app for farmers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds