തിരുവനന്തപുരം: മണ്സൂണ് കാലത്ത് നാടന് മത്സ്യങ്ങളുടെ പ്രജനനത്തിന് തടസമാകുന്ന വിധത്തിലുള്ള ഉൾനാടൻ മീന്പിടുത്തത്തിന് കുരുക്കിടാനൊരുങ്ങി കൃഷി വകുപ്പ്. മീന് പിടിക്കുന്നതിനായി കോള്പാടങ്ങളില് നിന്നും കനാലുകളില് നിന്നും പാടശേഖരങ്ങളിലേക്കുള്ള നീര്ച്ചാലുകളിലും കഴകളിലും സ്ഥാപിച്ചിരിക്കുന്ന ഇഴയടുപ്പമുള്ള ഊത്തവലകള്, കൂടുകള്, പത്താഴങ്ങള് എന്നിവ നീക്കം ചെയ്യാനാണ് തീരുമാനം.പ്രാദേശിക ഭരണകൂടങ്ങളുടെയും പാടസമിതികളുടെയും സഹായത്തോടെ ലക്ഷ്യം പൂര്ത്തിയാക്കാന് സാധിക്കുമെന്നാണ് കൃഷി വകുപ്പ് അധികൃതരുടെ പ്രതീക്ഷ. With the help of local governing bodies and course committees. Department of Agriculture officials hope that the target will be met.
തൃശൂര്‍ ജില്ലയിലെ പാറളം, അരിമ്പൂര്‍, ചാഴൂര്‍, ചേര്‍പ്പ് പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്ന് മീന്‍ പത്താഴങ്ങള്‍ കൃഷി വകുപ്പ് നിര്‍ദേശിച്ച പ്രകാരം എടുത്തു മാറ്റിയിരുന്നു. മീനുകളുടെ സഞ്ചാരത്തിനും നീരൊഴുക്കിനും തടസമാകുന്ന വിധത്തില്‍ സ്ഥാപിച്ചിട്ടുള്ള പത്താഴങ്ങളും വലകളും നീക്കം ചെയ്യപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി പൊലീസിന്റെ സേവനം നേടാനും കൃഷി വകുപ്പ് ശ്രമിക്കുന്നുണ്ട്. .
മണ്‍സൂണ്‍ കാലമാണ് നാടന്‍ മത്സ്യങ്ങളുടെ പ്രജനനകാലം. പരല്‍, വരാല്‍, കൂരി, കുറുവ, ആരല്‍, മുഷി, പോട്ട, ചീക്, പുല്ലന്‍, കുറുവ, മഞ്ഞക്കൂരി, പള്ളത്തി, കോലാന്‍, മനഞ്ഞില്‍ തുടങ്ങിയവ മഴ തുടങ്ങുന്നതോടെ വന്‍തോതില്‍ പാടശേഖരങ്ങളിലേക്ക് പ്രജനനത്തിനായെത്തും. ഈ മീനുകളെ പിടി കൂടുന്നതിനായി നാട്ടുപ്രദേശങ്ങളില്‍ മീന്‍പിടുത്തം തൊഴിലാക്കിയവര്‍ക്കു പുറമേ വിനോദത്തിനായും, സീസണ്‍ കച്ചവടസാധ്യത മുന്നില്‍ കണ്ടും നിരവധി പേര്‍ എത്തുന്നുണ്ട്. ഈ പ്രവണത വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്, നശീകരണ രീതിയിലുള്ള മീന്‍പിടുത്തം ശിക്ഷാര്‍ഹമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 2010ലെ കേരള അക്വാ കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ലാന്‍ഡ് ഫിഷറീസ് നിയമ പ്രകാരം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15,000 രൂപ പിഴയാണ് ശിക്ഷ. ആവര്‍ത്തിച്ചാല്‍ ആറു മാസം വരെ തടവ് ശിക്ഷയിക്കും വ്യവസ്ഥയുണ്ട്.
മത്സ്യങ്ങള്‍ പ്രജനനത്തിനായി സഞ്ചരിക്കുന്ന പാതകളില്‍ തടസം വരുത്തിയാണ് ഊത്തപിടുത്തം നടത്താറുള്ളത്. കോള്‍പ്പാടങ്ങളിലെ മത്സ്യങ്ങളെ കോള്‍ നിലങ്ങളില്‍ നിന്ന് പാടങ്ങളിലേക്ക് വെള്ളമൊഴുകുന്ന പ്രവേശന കവാടങ്ങളില്‍ കൊതുകുവലകള്‍ പോലുള്ള വല കെട്ടി കുഞ്ഞു മീനുകള്‍ അടക്കമുള്ളവരെ പിടി കൂടുന്നത് നാടന്‍ മത്സ്യങ്ങളുടെ വംശനാശത്തിനു വഴി വയ്ക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കർഷകർക്കായിട്ടുള്ള നബാർഡിൻറെ വിവിധ പദ്ധതികൾ
Share your comments