വൈക്കം: കൃഷിരീതിയുടെ പുത്തനറിവുകള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വളപ്പില്‍ നടത്തിയ ജൈവപച്ചക്കറിക്കൃഷിക്ക് നൂറുമേനി വിളവ്. ആശ്രമം സ്‌കൂളിലെ കൃഷിപാഠം പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വളപ്പും പുരയിടങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പിലാണ് കൃഷിക്ക് മികച്ച നേട്ടമുണ്ടായത്.
സ്‌കൂളിലെ മാതൃഭൂമി സീഡ്, സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ്, എന്‍.എസ്.എസ് യൂണിറ്റുകള്‍, റെഡ്‌ക്രോസ്, ലിറ്റില്‍ കൈറ്റ്, അധ്യാപകര്‍-അനധ്യാപകര്‍, പി.ടി.എ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു കൃഷി. ഓരോ കൃഷിക്കും അനൂകൂലമായ സാഹചര്യങ്ങള്‍ കണ്ടെത്തിയാണ് കൃഷി നടത്തിയത്. ജൈവകീടനാശിനിയും ജൈവവളപ്രയോഗവും നടത്തി വിഷരഹിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.The aim is to produce non-toxic products by applying bio-pesticides and organic manures.
Share your comments