
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് ഒരു സന്തോഷ വാര്‍ത്ത. നിങ്ങളുടെ ബാങ്ക് സ്ഥിര നിക്ഷേപത്തിന്മേല്‍ അധിക പലിശ നേടുവാന്‍ സാധിക്കും.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 25 ബേസിസ് പോയിന്റ് അധിക നിരക്കിലാണ് വാക്‌സിനുകള്‍ സ്വീകരിച്ചു കഴിഞ്ഞ നിക്ഷേപകര്‍ക്ക് അവരുടെ സ്ഥിര നിക്ഷേപത്തിന്മേല്‍ പലിശ നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും 25 ബേസിസ് പോയിന്റ് അധിക നിരക്കിലാണ് സ്ഥിര നിക്ഷേപത്തിന് മേല്‍ ബാങ്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ജനങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതിനായാണ് ഇപ്പോള്‍ ഈ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. പരിമിതമായ കാലത്തേക്ക് മാത്രമാണ് ബാങ്ക് ഈ പ്രത്യേക ഓഫര്‍ വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും വൈകാതെ തന്നെ വാക്‌സിന്‍ സ്വീകരിച്ച് പുതിയ ആനുകൂല്യത്തിന്റെ ഗുണഭോക്താക്കളാകൂവെന്ന് ബാങ്ക് പറയുന്നു.
അതുകൊണ്ടുതന്നെ എല്ലാവരും വൈകാതെ തന്നെ വാക്‌സിന്‍ സ്വീകരിച്ച് പുതിയ ആനുകൂല്യത്തിന്റെ ഗുണഭോക്താക്കളാകൂവെന്ന് ബാങ്ക് പറയുന്നു.
Share your comments