വൈക്കം: വൈദ്യുതി കണക്ഷന് വിച്ഛേദിക്കപ്പെട്ടതിനെ തുടര്ന്ന് വെള്ളത്തില് മുങ്ങിയ വെച്ചൂര് പുത്തന്കായല് തുരുത്തില് നശിച്ചത് ഒരു ലക്ഷത്തിലധികം വാഴകള്. താലൂക്കില് ഏറ്റവുമധികം വാഴ കൃഷി നടത്തിയിരുന്നത് 750 ഏക്കര് വിസ്തൃതിയുള്ള പുത്തന്കായലിലായിരുന്നു. കായലിലെ ജലനിരപ്പിനേക്കാള് താഴ്ന്ന തുരുത്തിലെ ഫലഭൂയിഷ്ഠമായ ഭൂമിയില് നൂറുമേനി വിളവാണ് ലഭിച്ചിരുന്നതെന്ന് കര്ഷകര് പറയുന്നു. ഏത്തവാഴയ്ക്കു പുറമെ ഞാലിപൂവന്‍, പാളയന്‍കോടന്‍, റോബസ്റ്റ എന്നീ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. Apart from bananas, Nhalipoovan, Palayankodan and Robusta varieties were cultivated here.
വൈദ്യുതി കുടിശികയുടെ പേരില്‍ ഇടയ്ക്കിക്കിടെ തുരുത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ കൃഷിനിലം വെള്ളത്തില്‍ മുങ്ങി വാഴക്കൃഷി നശിക്കുന്ന സാഹചര്യമുണ്ടായി. ഇതോടെ കര്‍ഷകര്‍ വാഴ കൃഷി ചെയ്തിരുന്നതില്‍ കുറവു വരുത്തി. വൈദ്യുതി ഇല്ലാത്തതിനാല്‍ വെള്ളം പമ്പ് ചെയ്തു കളയാന്‍ കഴിയാതിരുന്ന കൃഷിനിലത്തില്‍ പെയ്ത്തു വെള്ളം കൂടി നിറഞ്ഞതോടെ കുലച്ച് പാതി മൂപ്പെത്തിയ കുലവാഴകള്‍ കൂട്ടത്തോടെ നശിച്ചു. പുത്തന്‍കായല്‍ ആറാം ബ്ലോക്കില്‍ കുമരകം സ്വദേശി പുത്തന്‍പറമ്പില്‍ ഷാജി പാട്ടത്തിനു കൃഷി ചെയ്ത ആറായിരത്തോളം ഏത്തവാഴകളാണ് വെളളത്തിലായത്. കഴിഞ്ഞ തവണ 25 ലക്ഷത്തോളം രൂപ കൃഷിയില്‍ നഷ്ടപ്പെട്ട ഷാജിക്കു ഇക്കുറി 10 ലക്ഷം രൂപയാണ് നഷ്ടം. വെച്ചൂര്‍ അച്ചിനകം കിഴക്കേകടുത്തിതറ വിജയന്‍ സ്വന്തമായുള്ള ഒന്നരയേക്കറിലും പാട്ടത്തിനെടുത്ത രണ്ടേക്കറിലുമായി മൂവായിരത്തോളം ഏത്തവാഴകള്‍ നട്ടെങ്കിലും കൃഷി നാശമുണ്ടായതോടെ കൃഷിയ്ക്കായി എടുത്ത ബാങ്ക് വയ്പ തിരിച്ചടക്കാനാവാത്ത സ്ഥിതിയിലാണ്. അന്തോനി കായല്‍ച്ചിറയില്‍ തങ്കച്ചന്‍, ഇല്ലിത്തറ അജു, മൂലേക്കടതങ്കപ്പന്‍ തുടങ്ങി നിരവധി കര്‍ഷകരാണ് വാഴകൃഷി നശിച്ചതിലൂടെ വലിയ കടബാധ്യതയിലായിരിക്കുന്നത്. കൃഷി നാശം തിട്ടപ്പെടുത്തി തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കൃഷി വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റബ്ബർ ബോർഡ് റബ്ബറിന്റെ വിലയിടിക്കുന്നു
Share your comments