ആലപ്പുഴ: ആവശ്യത്തിന് തീറ്റ പുല്ല് ലഭിക്കാതായതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. ട്രിപ്പിൽ ലോക് ഡൗൺപ്രഖ്യാപനത്തോടെയാണ് പുല്ലു കിട്ടാതായത് .മുഹമ്മ, മണ്ണഞ്ചേരി കഞ്ഞിക്കുഴി എന്നീ പ്രദേശങ്ങളിലെ 150-ൽ പരം തൊഴിലാളികളാണ് പുല്ലു ചെത്തുതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്. More than 150 workers from Muhamma and Mannancherry Kanjikuzhi are engaged in grass cutting. ഇവർ എറണാകുളം ,പത്തനംതിട്ട ,കോട്ടയം ,തുടങ്ങിയ ജില്ലകളിൽ നിന്നാണ് ചെറുവാഹനങ്ങളിൽ പോയി പുല്ലുചെത്തി ക്ഷീര കർഷകർക്കും ക്ഷീര സഹകരണ സംഘങ്ങൾക്കും പുല്ല് എത്തിച്ചു നൽകിയിരുന്നത് .
കൂടുതൽ പാലുൽപാദനത്തിനായി ഇവിടെ കർഷകർ കാലിത്തീറ്റയോടൊപ്പം തീറ്റപ്പുല്ലും വ്യാപമായി നൽകി വരുന്നുണ്ട്. തീറ്റപ്പുല്ലിനൊപ്പം പയറിനങ്ങൾ കൃഷി ചെയ്തു ഇവ ഒരുമിച്ച് മുറിച്ച് പശുവിന് നൽകുന്നുമുണ്ട്. ദീർഘകാല വൃക്ഷവിളകളുടെ അതിർത്തികളിൽ വേലികളിലും തരിശു ഭൂമിയിലുമൊക്കെ ഇവ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവ വേനൽക്കാലത്തുപോലും പച്ചിലയുടെ ലഭ്യത ഉറപ്പാക്കുന്നു. ഈ രീതിയിൽ പുല്ലിനം, പയറു വർഗ്ഗം, വൃക്ഷവിളകൾ എന്നിവ ഉൾപ്പെടുത്തിയുള്ള കൃഷി പശുക്കൾക്ക് വർഷം മുഴുവൻ ഗുണമേന്മയുള്ള പച്ചപ്പുല്ല് നൽകും.
എന്നാൽ ലോക് ഡൗണായതോടെ വാഹനങ്ങൾ കടത്തിവിടുന്നില്ല. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇവിടെ 2000 ക്ഷീരകർഷകർ പ്രതിദിനം 6000 ലിറ്റർ പാൽ ഉല്പാദിപ്പിച്ചിരുന്നു .എന്നാൽ ആവശ്യത്തിന് പച്ചപ്പുൽ കിട്ടാതായതോടെ പാലുല്പാദനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. പുല്ല് വെട്ടിയെടുക്കാത്തതു മൂലം ഇവ പലയിടങ്ങളിലും വളർന്ന് നിൽക്കുകയുമാണ്. ഇതു മൂലം വലിയ സാമ്പത്തിക നഷ്ടവും കർഷകർക്ക് ഉണ്ടാകുന്നു .പ്രശ്നത്തിൽ ജില്ലാ ഭരണകൂടം ഇടപ്പെട്ട് പരിഹാരം കാണണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റബ്ബർ ആക്‌ട് പിൻവലിക്കാനുള്ള നീക്കം കർഷകരോടുള്ള യുദ്ധപ്രഖ്യാപനം: ജോസ് കെ മാണി
Share your comments