സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്ക് വീടു വയ്ക്കാൻ ധനസഹായം ലഭിയ്ക്കുന്നതിന് സര്‍ക്കാരിൻെറ ഗൃഹശ്രീ പദ്ധതിയ്ക്ക് കീഴിൽ അപേക്ഷ നൽകാം. സ്വന്തമായി രണ്ടോ, മൂന്ന് സെൻറ് ഭൂമിയുള്ളവര്‍ക്കും പദ്ധതിയ്ക്കായി അപേക്ഷിയ്ക്കാം.
ലൈഫ് ഭവന പദ്ധതിയ്ക്ക് കീഴിൽ ആനുകൂല്യം ലഭിയ്ക്കാത്തവര്‍ക്കും വീടില്ലാത്തവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കൾ ആകാം. സന്നദ്ധത സംഘടനകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഭൂമി കൈവശമുള്ളവര്‍ക്ക് 4 ലക്ഷം രൂപ യാണ് നിബന്ധനകൾക്ക് വിധേയമായി സഹായം നൽകുക.
എന്താണ് പദ്ധതി?
സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി. കേരള സര്‍ക്കാരിന് വേണ്ടിയാണ് ഹൗസിങ് ബോര്‍ഡ് മുഖേന പദ്ധതി നടപ്പാക്കുന്നത്. രണ്ടു ലക്ഷം രൂപയാണ് സര്‍ക്കാര്‍ സബ്‍സിഡിയായി ലഭിയ്ക്കുന്നത്. പദ്ധതിയ്ക്കായി ഭവന നിര്‍മാണ ബോര്‍ഡാണ് പ്രത്യേക ബാങ്ക് അക്കൗണ്ട് രൂപീകരിയ്ക്കുന്നത്.
സ്പോൺസറുടെ വിഹിതവും ഈ ബാങ്ക് അക്കൗണ്ടിൽ ആണ് നിക്ഷേപിയ്ക്കുക. ഭവന നിര്‍മാണ ബോര്‍ഡിൻെറ വ്യവസ്ഥകൾക്ക് വിധേയമായി ഘട്ടം ഘട്ടമായി ആണ് പണം നൽകുക
ഭവന നിര്‍മാണത്തിന് നാല് ലക്ഷം രൂപയിൽ അധികം ചെലവ് വന്നാൽ തുക സ്വയം കണ്ടെത്തി നിര്‍മാണം പൂര്‍ത്തീകരിയ്ക്കണം. ജനുവരി 15 വരെ പദ്ധതിയ്ക്ക് കീഴിൽ വീടു നിര്‍മിയ്ക്കുന്നതിനായി അപേക്ഷ നൽകാം.
ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാര്‍ഡിൻെറ പകര്‍പ്പും, വരുമാന സര്‍ട്ടിഫിയ്ക്കറ്റും, വസ്തുവിൻെറ പ്രമാണത്തിൻെറ പകര്‍പ്പുമുൾപ്പെടെയുള്ള രേഖകൾ സഹിതം നിശ്ചിത ഫോമിലാണ് കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിന് അപേക്ഷ നൽകേണ്ടത്.
എങ്ങനെ അപേക്ഷിയ്ക്കും?
ലൈഫ് മിഷനിൽ വീട് അനുവദിച്ചിട്ടില്ല എന്ന സര്‍ട്ടിഫിയ്ക്കറ്റ് പഞ്ചായത്തിൽ നിന്ന് വാങ്ങിയാണ് രേഖകൾ സഹിതം അപേക്ഷ സമര്‍പ്പിയ്ക്കണ്ടത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വാസയോഗ്യമായ വീടില്ലാത്തവര്‍ക്കാണ് അപേക്ഷ നൽകാനാകുക. പദ്ധതിയ്ക്ക് കീഴിൽ ഓൺലൈനായും അപേക്ഷ സമര്‍പ്പിയ്ക്കാനാകും. ഇതിന് കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിൻെറ വെബ്സൈറ്റ് സന്ദര്‍ശിയ്ക്കാം (www.kshb.kerala)
ഗുണഭോക്താക്കളുടെ അപേക്ഷ പൂരിപ്പിക്കുന്നതിനു മുന്‍പ് ‘ഗുണഭോക്താവിന്റെ വിവരങ്ങള്‍’ എന്ന ലിങ്ക് സന്ദര്‍ശിച്ച് ഗുണഭോക്താക്കളുടെ പേരും പൂര്‍ണവിലാസവും നല്‍കേണ്ടതുണ്ട്. ഗുണഭോക്തൃപട്ടികയിലെ അപേക്ഷൻെറ പേരിനു നേരെയുള്ള പ്രിൻറ് ബട്ടൺ എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പ്രിൻറ് ചെയ്യാം. അപേക്ഷയോടൊപ്പം അനുബന്ധ രേഖകൾ കൂടി അപേക്ഷകന്‍ ഒപ്പിട്ട് നല്‍കണം.
Share your comments