<
  1. News

ആരോഗ്യ പ്രവർത്തകരും ഇനി ഖാദി അണിയും; മെഡിക്കൽ കോളേജിൽ കോട്ടുകൾ വിതരണം ചെയ്തു

ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആവശ്യമായ ഖാദി ഓവർ കോട്ടുകൾ വിപണിയിലെത്തിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്. പുതിയതായി പുറത്തിറക്കിയ ഖാദി കോട്ടുകൾ മെഡിക്കൽ കോളേജിൽ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.വി.ഗോപിക്ക് നൽകി നിർവ്വഹിച്ചു.

Meera Sandeep
ആരോഗ്യ പ്രവർത്തകരും ഇനി ഖാദി അണിയും; മെഡിക്കൽ കോളേജിൽ കോട്ടുകൾ വിതരണം ചെയ്തു
ആരോഗ്യ പ്രവർത്തകരും ഇനി ഖാദി അണിയും; മെഡിക്കൽ കോളേജിൽ കോട്ടുകൾ വിതരണം ചെയ്തു

കോഴിക്കോട്: ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആവശ്യമായ ഖാദി ഓവർ കോട്ടുകൾ വിപണിയിലെത്തിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്. പുതിയതായി പുറത്തിറക്കിയ ഖാദി കോട്ടുകൾ മെഡിക്കൽ കോളേജിൽ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.വി.ഗോപിക്ക് നൽകി നിർവ്വഹിച്ചു.

ഖാദി മേഖലയുടെ നവീകരണവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പദ്ധതികളാണ് ബോർഡ്‌ നടപ്പാക്കിവരുന്നതെന്ന് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഓവർ കോട്ടുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലെ പുതിയ ചുവടുവെപ്പ് പരമ്പരാഗത വ്യവസായ മേഖലയായ ഖാദിയെ സഹായിക്കാൻ പറ്റുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഖാദിയുടെ ജിഎസ്ടി ഒഴിവാക്കണമെന്ന് കേരള ഖാദി ബോർഡ്

വസ്ത്ര പ്രചരണത്തിന് പുറമേ ഗ്രാമ- വ്യവസായ സംരംഭങ്ങളും ബോർഡ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആധുനിക രീതിയിലുള്ള എല്ലാതരം വസ്ത്രങ്ങളും ഇന്ന് ഖാദിയിൽ ലഭ്യമാണ്. ഈ വർഷം ഇതുവരെ 42 കോടിയുടെ വസ്ത്രങ്ങൾ വിറ്റതായും വൈസ് ചെയർമാൻ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഖാദി മേഖലയ്ക്ക് മുതല്‍ കൂട്ടായി മാത്തൂരില്‍ ഉത്പാദന കേന്ദ്രം വരുന്നു

കോളേജ് പിജി ലെക്ചർ ഹാളിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് മെമ്പർമാരായ സാജൻ തൊടുക, എസ് ശിവരാമൻ, കോളേജ് വൈസ് പ്രിൻസിപ്പൽ സജിത് കുമാർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.എൻ. നീലകണ്ഠൻ, ഖാദി ബോർഡ് ഡയറക്ടർ ഷാജി ജേക്കബ്, നഴ്സിംഗ് ഓഫീസർമാരായ ശ്രീജ, കെ.പി സുമതി, പ്രൊജക്റ്റ് ഓഫീസർ കെ.ഷിബി, വിവിധ സംഘടനാ പ്രതിനിധികളായ ഹംസ കണ്ണാട്ടിൽ, കൗശിക് കെ, ടി ഗോപകുമാർ എന്നിവർ സന്നിഹിതരായി.

English Summary: Health workers will now wear khadi; Coats were distributed in the medical college

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds