തുറവൂർ: കുത്തിയതോട് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ കാർഷിക വികസനപദ്ധതികൾ നടപ്പിലാക്കുന്നു. Under the leadership of Kuthiyathode Urban Co-operative Society Implementing various agricultural development schemes.തുറവുർ ഖാദിക്ക് സമീപത്തുള്ള പുരയിടത്തിൽ ഗുണനിലവാരമുള്ള പച്ചക്കറിതൈകളും മറ്റുനടീൽ വസ്തുക്കളും ഉല്പാദിപ്പിക്കുന്നതിന് കൃഷിവകുപ്പിന്റെ മാർഗ്ഗ നിർദ്ദേശപ്രകാരം മഴമറ സംവിധാനം സജ്ജീകരിച്ചിരിക്കുന്നു.
ഹരിതസമൃദ്ധി സ്വയംസഹായസംഘം വഴി ഗ്രോബാഗുകൾ, ജൈവവളങ്ങളും കീടനാശിനികളും മറ്റും വിനിയോഗിച്ച് അടുക്കളത്തോട്ടം, മട്ടുപ്പാവുകൃഷി എന്നിവ വീടുകളിൽ സജ്ജീകരിച്ചു നൽകുന്നു. ഫ്രഷ് അരൂർ എന്ന പേരിൽ ഒരു വിപണന സംവിധാനം ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചിരിക്കുന്നു. വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കാർഷിക വികസന പദ്ധതികളെന്ന് സംഘം ഭാരവാഹികൾ അറിയിച്ചു വിവരങ്ങൾക്ക് ഫോൺ: 944737846,9746470042,9995021333.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പൈനാപ്പിൾ കൃഷി വീട്ടുവളപ്പിൽ ചെയ്യുന്ന വിധം
Share your comments