സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 12 ഇനം വിളകൾക്കുള്ള താങ്ങുവില പദ്ധതിയിൽ അപേക്ഷിക്കാൻ കർഷകർ ഇല്ലാത്ത അവസ്ഥ. എന്നും കർഷകർക്ക് പ്രധാന വെല്ലുവിളി ആവുന്നത് വിളകളുടെ വിലയും വിപണിയും ആണ്. ഈ കോവിഡ് കാലത്ത് നിരവധി കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾക്ക് വേണ്ടത്ര വില ലഭ്യമാകാതെ അവസ്ഥയും, വിപണി കണ്ടെത്താൻ വിഷമിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.ഈ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന രീതിയിലാണ് കേരള സർക്കാർ താങ്ങുവില പദ്ധതി ആവിഷ്കരിച്ചത്.
ഈ സാമ്പത്തിക വർഷം ഗവൺമെൻറ് 10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. എന്നാൽ ഇതുവരെ ഈ പദ്ധതിപ്രകാരം അംഗമായ കർഷകരുടെ എണ്ണം എടുത്താൽ അത് വെറും എഴുപ്പതിനായിരത്തിൽ താഴെ മാത്രമാണ്. രണ്ട് ലക്ഷത്തിലധികം കർഷകർ ഇതിൽ അപേക്ഷിക്കാൻ അർഹരാണെന്ന് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള കണക്കുകൾ
എന്തുകൊണ്ട് കർഷകർ ഈ പദ്ധതിയിൽ അംഗമാവാൻ മടിക്കുന്നു എന്നതിന് പ്രധാന കാരണം പച്ചക്കറികളുടെ സംഭരണ സംവിധാനം ആണ്. എന്നാൽ ഈ പോരായ്മ പരിഹരിക്കാൻ ഈ കഴിഞ്ഞ ബഡ്ജറ്റിൽ പദ്ധതികളുണ്ട്. വിപണനത്തിനും സംഭരണത്തിനും മുൻതൂക്കം നൽകുന്ന ബഡ്ജറ്റ് കർഷകർക്ക് ഗുണമായി തന്നെ ഭവിക്കും എന്ന കാര്യം തീർച്ചയാണ്.
ഈ പദ്ധതിയുടെ ഭാഗമാകാൻ വിളവിറക്കി നിശ്ചിത ദിവസത്തിനകം അപേക്ഷ നൽകണം. പച്ചക്കറി കർഷകർ വിളവെടുക്കുന്നതിന് 30 ദിവസത്തിനു മുൻപും, പൈനാപ്പിൾ, ഏത്തവാഴ, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്യുന്നവർ 90 ദിവസത്തിന് മുൻപ് അപേക്ഷിക്കണം. 15 ഏക്കർ സ്ഥലം കൃഷിയുള്ള ഒരു വ്യക്തിക്ക് ഒരു സീസണിൽ ഒരുവട്ടം മാത്രം അപേക്ഷിക്കാൻ സാധിക്കൂ.
Inability of farmers to apply for the support price scheme for 12 varieties of crops implemented by the State Government. The main challenge for farmers every day is the price and market of the crop.
ഒരു വട്ടം അപേക്ഷിച്ചതിനുശേഷം വേറെ അപേക്ഷകൾ ഒന്നും എവിടെയും നൽകേണ്ടതില്ല. അപേക്ഷിക്കാൻ ആയി അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റത്തിന്റെ www.aims.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം..
Share your comments