<
  1. News

കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നതിനാൽ മെനുവിൽ നിന്ന് ചിക്കൻ മാറ്റുമെന്ന് ഹോട്ടലുകാർ

സംസ്ഥാനത്ത് ചിക്കൻ വില കുതിച്ചുയരുന്നു. വിവിധ ഇടങ്ങളിൽ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 240 രൂപ വരെയായി വില കുതിച്ചുയര്‍ന്നു. കൊച്ചിയിൽ ബ്രോയിലര്‍ കോഴിക്ക് കിലോഗ്രാമിന് 190 രൂപയായി വില ഉയര്‍ന്നു. കോഴിയിറച്ചിക്ക് ഓൺലൈൻ സൈറ്റുകളിൽ കിലോഗ്രാമിന് 210 രൂപ വരെയാണ് വില.

Meera Sandeep
Chicken dish
Chicken dish

സംസ്ഥാനത്ത് ചിക്കൻ വില കുതിച്ചുയരുന്നു. വിവിധ ഇടങ്ങളിൽ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 240 രൂപ വരെയായി വില കുതിച്ചുയര്‍ന്നു. 

കൊച്ചിയിൽ ബ്രോയിലര്‍ കോഴിക്ക് കിലോഗ്രാമിന് 190 രൂപയായി വില ഉയര്‍ന്നു. കോഴിയിറച്ചിക്ക് ഓൺലൈൻ സൈറ്റുകളിൽ കിലോഗ്രാമിന് 210 രൂപ വരെയാണ് വില.

കോഴിക്കോട് ആണ് ഏറ്റവുമധികം വില വര്‍ദ്ധന എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകൾ പുറത്ത്. കോഴിയിറച്ചി വില കിലോഗ്രാമിന് 240 രൂപയോളമാണ്. 

കത്തിക്കയറുന്ന കോഴിയിറച്ചി വില നിയന്ത്രിക്കാൻ നടപടി വേണമെന്ന് ഹോട്ടലുടമകൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പെരുന്നാൾ അടുത്തതോടെ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കോഴി വില ഉയരുകയാണ്. മലപ്പുറത്ത് കോഴിക്ക് കിലോഗ്രാമിന് 150-160 രൂപ വരെയും ഇറച്ചിക്ക് കിലോഗ്രാമിന് 220-230 രൂപ വരെയുമായി വില ഉയര്‍ന്നു. 

മൊത്ത വിതരണക്കാര്‍ക്ക് കിലോഗ്രാമിന് 120 രൂപക്ക് ഒക്കെ ലഭിക്കുന്ന ഇറച്ചിയാണ് തീ വിലയിൽ ലഭിക്കുന്നത്

ഒരു മാസത്തിനിടെ കിലോഗ്രാമിന് 100 രൂപ വരെയാണ് വില വര്‍ദ്ധന. കോഴിഫാമുകൾ ഉത്പാദനം കുറച്ചതും വില കുത്തനെ ഉയരാൻ കാരണമായി. 70 ശതമാനം വരെ ഇറച്ചിക്കോഴി ഉത്പദനം കുറഞ്ഞു. കോഴിയിറച്ചിക്ക് വില ഇടിയുന്നതും ഉത്പാദനം കുറക്കുന്നതിന് പിന്നിലുണ്ട്. 

അതേസമയം കോഴിത്തീറ്റയുടെ ചെലവും മറ്റും കണക്കാക്കുമ്പോൾ വില കുറയ്ക്കാൻ ആകില്ലെന്ന് ഫാം ഉടമകൾ പറയുന്നു

English Summary: Kerala hoteliers threaten to take chicken off the menu due to spiralling price of poultry

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds