ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത കച്ചവടക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ. ജില്ലയിൽ റോഡരികിൽ മുൻകരുതലില്ലാതെ വ്യാപകമായി കശുവണ്ടിപ്പരിപ്പും കായവറുത്തതും ഉൾപ്പെടെ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.
Food security authorities will take action against the traders who do not have food security license or registration. The action was taken after it was noticed that the district was selling cashew nuts and fruits extensively on the sidewalk without precaution.
കച്ചവടക്കാർ അക്ഷയ സെൻറർ വഴി ഫോട്ടോയും ആധാർ കാർഡ് കോപ്പിയും സഹിതം 100 രൂപ ഓൺലൈനായി അടച്ച് അപേക്ഷിച്ചാൽ മെയിൽ ഐഡിയിലേക്ക് സർട്ടിഫിക്കറ്റ് എത്തുന്നതാണ്.
ചെറിയ വാഹനങ്ങളിലും തട്ടുകടയിലും വിൽപ്പനനടത്തുന്നവർ സർട്ടിഫിക്കറ്റ് എടുക്കേണ്ടതാണ്. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്തു വിൽപ്പനനടത്തുമ്പോൾ പായ്ക്കറ്റിനുപുറത്ത് ഉണ്ടാക്കിയ തീയതി, കാലാവധിതീരുന്ന തീയതി, ഉത്പാദകരുടെ പേരും വിലാസവും തുടങ്ങിയവ രേഖപ്പെടുത്തണം.
നിയമപ്രകാരമല്ലാതെ കച്ചവടം ചെയ്താൽ ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷലഭിക്കുമെന്ന് കൊല്ലം ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമ്മിഷണർ പി.ബി.ദിലീപ് അറിയിച്ചു.
പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി
മത്സ്യ വില്‍പ്പനക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി
Share your comments