തിരുവനന്തപുരം: പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിൻറെ പുതുക്കിയ വില 1006.50 രൂപയായി. നേരത്തെ വില 956.50 രൂപയായിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ് ഉപയോഗം കുറച്ച് എൽപിജി സിലിണ്ടര്‍ ഉപയോഗവും അധിക പണച്ചെലവും കുറയ്ക്കാം
വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 2359 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില. 103 രൂപയുടെ വർധനവാണ് വാണിജ്യ സിലിണ്ടറിന് ഉണ്ടായത്. കഴിഞ്ഞ നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്കു വര്‍ധിപ്പിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: ഒരു മാസത്തെ എൽപിജി സിലിണ്ടർ സൗജന്യമായി ലഭ്യമാക്കാൻ ഇങ്ങനെ ചെയ്യൂ
അതേസമയം, രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല. മാർച്ച് മുതൽ ഏപ്രിൽ 6 വരെ പ്രധാന നഗരങ്ങളിലുടനീളം എണ്ണ വിപണന കമ്പനികൾ 14 തവണ വില വർദ്ധിപ്പിച്ചിരുന്നു. അതിനുശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ക്രൂഡ് ഓയിൽ വില ഉയരുന്നു: ഇന്ധന വില വീണ്ടും ഉയര്‍ന്നേക്കും
ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയ്ക്കുംഡീസൽ ലിറ്ററിന് 96.67 രൂപയ്ക്കുമാണ് വിൽക്കുന്നത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോൾ 120.51 രൂപയ്ക്കും ഒരു ലിറ്റർ ഡീസൽ 104.77 രൂപയ്ക്കും വാങ്ങാം. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 115.12 രൂപയും ഒരു ലിറ്റർ ഡീസൽ ലിറ്ററിന് 99.83 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസൽ ലിറ്ററിന് 100.94 രൂപയും നൽകണം.
Share your comments