സംസ്ഥാനത്ത് പ്രളയക്കെടുതിയെ തുടര്‍ന്ന് വ്യാപകമായ കൃഷിനാശം ഉണ്ടായ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു .വായ്പാ തിരിച്ചടവ് അഞ്ച് വര്‍ഷത്തേക്ക് പുനക്രമീകരിക്കാനും തീരുമാനമായിട്ടുണ്ട്.വീഴ്ച വരുത്തുന്നവര്‍ക്കെതിരെ സര്‍ഫാസി നിയമപ്രകാരം നടപടി എടുക്കേണ്ടെന്നും തീരുമാനമായി കൃഷി മന്ത്രി വിളിച്ചുചേര്‍ത്ത ബാങ്കേഴ്സ് സമിതി യോഗത്തിലാണ് തീരുമാനം.
പ്രളയത്തെ തുടര്‍ന്ന് വ്യാപകമായ കൃഷിനാശമായിരുന്നു സംസ്ഥാനത്തുടനീളം ഉണ്ടായത്. പ്രളയക്കെടുതിയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ വാർത്ത
Share your comments