കഞ്ഞിക്കുഴിയിൽ കര പാടത്ത് പരമ്പരാഗത നെൽവിത്തായ വിരിപ്പ് മുണ്ടകൻ കൂട്ടുകൃഷിയുടെ വിളവെടുപ്പ് തുടങ്ങി.
പൊന്നിട്ടുശ്ശേരി പാടശേഖരത്തിൽ ചലഞ്ചേഴ്സ് ഗ്രൂപ്പു നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുൽസവം കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റിവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ , വാർഡംഗം കെ. കമലമ്മ, കർമ്മ സമിതി കൺവീനർ ജി. ഉദയപ്പൻ, ബി. ഇന്ദിര, കൃഷി അസിസ്റന്റ് വി.റ്റി.സുരേഷ്, ഷാജി, പ്രതാപൻ എന്നിവർ സംസാരിച്ചു
മേടമാസമാണ് വിരിപ്പു മുണ്ടകൻ കൃഷി തുടങ്ങുന്നത്. കന്നിമാസമാകുമ്പോൾ വിരിപ്പ് നെല്ല് വിളവാകും. നെൽചെടികൾ കൊയ്തു മാറ്റി കഴിയുമ്പോൾ മുണ്ടകൻ വിളവിലേയ്ക്കെത്തും. മകരമാസത്തിലാണ് മുണ്ടകൻ കൊയ്ത്തിന് പാകമാകുന്നത്.
ഒരു ഏക്കറിൽ മുപ്പതു കിലോ വിരിപ്പും പത്തു കിലോ മുണ്ടകൻ വിത്തും പ്രത്യേക അനുപാതത്തിൽ കൂട്ടിയാണ് മേടമാസത്തിൽ വിതയ്ക്കുന്നത്.ഒറ്റ വിതയിൽ രണ്ടു വിളവെടുക്കാൻ കഴിയുന്നു എന്നതാണ് ഈ കൃഷിയുടെ പ്രത്യകത.
ഇതിന്റെ ചോറ്ഏറെ സ്വാദിഷ്‌ടമായതുകൊണ്ട് അരി പ്രിയംകരമാണ്.
കരപ്പുറത്തെ പാടശേഖരങ്ങളിൽ കൊയ്തെടുത്ത നെല്ല് പഞ്ചായത്ത് കൃഷിഭവൻ മുഖേന സംഭരിച്ചിരുന്നു.
കർഷകർക്ക് വിത്തായി തിരിച്ചു നൽകിയാണ് കൃഷി നടത്തുന്നത്.
കരപ്പുറത്തെ പരമ്പരാഗത വിത്തിനമായ വിരിപ്പും മുണ്ടകനും സംരക്ഷിക്കുന്നതിന് പ്രത്യക പദ്ധതിക്ക് പഞ്ചായത്ത് രൂപം കൊടുക്കുവാൻ ആലോചിക്കുകയാണ്.
കഞ്ഞിക്കുഴി സഹകരണ ബാങ്ക് നൽകിയ വായ്പ ഉപയോഗിച്ചാണ് കഞ്ഞിക്കുഴി പതിമൂന്നാം വാർഡിലെ ചലഞ്ചേഴ്സ് ഗ്രൂപ്പ് കൃഷി നടത്തുന്നത്. ഷാജി പട്ടത്താനം, പ്രതാപൻ എന്നിവരാണ് കൃഷി ഗ്രൂപ്പിന്റെ കൺവീനറൻമാർ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിക്ക് സംസ്ഥാന സർക്കാർ പുരസ്കാരം.
Share your comments