<
  1. News

വാഹന രജിസ്‌ട്രേഷൻ ഓൺലൈനിൽ : ചർച്ചകൾ പുരോഗമിക്കുന്നു

പുതിയ വാഹനം രജിസ്റ്റർ ചെയ്യാൻ ആർ.ടി. ഓഫീസിൽ കൊണ്ടുപോവേണ്ട എന്ന കേന്ദ്ര ഉത്തരവ് നിലവിൽവന്നിട്ട് മൂന്നാഴ്‌ച പിന്നിട്ടിട്ടും സംസ്ഥാനത്ത് നടപ്പായില്ല. കേന്ദ്രഗസറ്റിൽ പ്രസിദ്ധീകരിച്ച മാർച്ച് മൂന്നുമുതൽ ഉത്തരവ് രാജ്യമെങ്ങും നടപ്പാക്കണമെന്നതാണ് നിർദേശം.

Arun T
വാഹനം രജിസ്റ്റർ ചെയ്യാൻ
വാഹനം രജിസ്റ്റർ ചെയ്യാൻ

പുതിയ വാഹനം രജിസ്റ്റർ ചെയ്യാൻ ആർ.ടി. ഓഫീസിൽ കൊണ്ടുപോവേണ്ട എന്ന കേന്ദ്ര ഉത്തരവ് നിലവിൽവന്നിട്ട് മൂന്നാഴ്‌ച പിന്നിട്ടിട്ടും സംസ്ഥാനത്ത് നടപ്പായില്ല. കേന്ദ്രഗസറ്റിൽ പ്രസിദ്ധീകരിച്ച മാർച്ച് മൂന്നുമുതൽ ഉത്തരവ് രാജ്യമെങ്ങും നടപ്പാക്കണമെന്നതാണ് നിർദേശം. എന്നാൽ, ഇതുസംബന്ധിച്ച് സംസ്ഥാന മോട്ടോർ വാഹനവകുപ്പ് ആർ.ടി. ഓഫീസുകൾക്ക് നിർദേശമൊന്നും നൽകിയിട്ടില്ല.

ബോഡി നിർമിച്ച് പുറത്തിറക്കുന്ന വാഹനങ്ങളുടെ കാര്യത്തിലാണ് രജിസ്‌ട്രേഷന് പുതിയ രീതി വരുന്നത്. ആധാർ അധിഷ്ഠിതസേവനങ്ങൾ വ്യാപകമാക്കണമെന്ന കേന്ദ്ര ഇലക്‌ട്രോണിക്സ് മന്ത്രാലയത്തിന്റെ ശുപാർശപ്രകാരമാണ് ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനമെടുത്തത്. ഇതിന്റെ കരട് ഫെബ്രുവരി ആദ്യയാഴ്‌ച പുറപ്പെടുവിച്ചിരുന്നു. ആക്ഷേപങ്ങൾ സ്വീകരിക്കാൻ മൂന്നാഴ്‌ച സമയം കൊടുത്തശേഷമാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.

ഇതുപ്രകാരം വാഹന രജിസ്‌ട്രേഷൻ ഓൺലൈനിൽത്തന്നെ ചെയ്യാനാവും. ബൈക്ക്, കാർ, ഓട്ടോറിക്ഷ, ബോഡി അടക്കം പുറത്തിറക്കുന്ന ബസ്, ട്രക്ക് തുടങ്ങിയവയ്ക്കാണ് ഇത് സാധ്യമാവുക. വാഹനം വാങ്ങുന്നവരുടെ സമയലാഭത്തിനും ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാനും ഇത് ഉപകരിക്കുമെന്നാണ് കേന്ദ്രസർക്കാർ വാദം. എന്നാൽ, ഷാസിയായി പുറത്തിറക്കുന്ന വാഹനങ്ങൾ, ബോഡി നിർമിച്ചശേഷം ആർ.ടി. ഓഫീസിൽ എത്തിച്ചുതന്നെ രജിസ്‌ട്രേഷൻ നടത്തേണ്ടിവരും.

ഷോറൂമുകളിൽ പോയിപരിശോധിക്കാമെന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാർ

കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ വിയോജിപ്പ് അറിയിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടന സർക്കാരിന് കത്ത് നൽകി. കേന്ദ്രസർക്കാരിന്റെ നീക്കം കുത്തകകളെ സഹായിക്കാനാണെന്നാണ് സംഘടനയുടെ ആരോപണം. 

ഷോറൂമിൽ എത്തിച്ചിരിക്കുന്ന വാഹനം അവിടെ പോയി പരിശോധിക്കാൻ തയ്യാറാണെന്നും അവർ പറയുന്നു.

English Summary: new vehicle registration: discussions going on

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds