 
            ആലപ്പുഴ: ആലപ്പുഴയിലെ പുന്നമടക്കായലിന്റെയും സമീപത്തെ കനാലുകളുടേയും ഇരുകരകളിലും ഹൗസ്ബോട്ടുകളും ശിക്കാർ വള്ളങ്ങളും ഇപ്പോൾ നിരനിരയായി നിർത്തിയിട്ടിരിക്കുകയാണ്. കൊവിഡ് ബാധ തുടങ്ങിയതോടെ കഴിഞ്ഞ അഞ്ച് മാസത്തോളമായി സഞ്ചാരികളില്ലാത്തതിനാൽ ഇവർക്ക് ദുരിതകാലമാണ്. കായൽ പരപ്പിൽ നിന്നും പണം കൊയ്യേണ്ട ടൂറിസ്റ്റ് സീസണുകൾ പലതും കഴിഞ്ഞു പോയെങ്കിലും ലോക് ഡൗണിൽ ഇവരുടെ ജീവിതം വെള്ളത്തിൽ വരച്ചതു പോലെയായി. പല ഹൗസ്ബോട്ടുടമകളും ജീവനക്കാരും മറ്റു ജോലികൾ ചെയ്താണ് നിലവിൽ കുടുംബം പുലർത്തുന്നത്. എന്നാൽ പുന്നമടയിലെ ഹൗസ്ബോട്ടുടമയായ ജോസ് ആറാത്തുംപുള്ളി പരീക്ഷിച്ചത് മറ്റൊരു രീതിയായിരുന്നു. ഹൗസ്ബോട്ടിന്‍റെ മട്ടുപ്പാവിൽ ഗ്രോബാഗിൽ കൃഷിയിറക്കി. വ്യത്യസ്തമായ തന്‍റെ കൃഷിരീതി വിജയിച്ചതിൽ സന്തോഷവാനാണ് ഇന്ന് ജോസ്.Today, Jose is happy to have succeeded in cultivating a different kind of farming.
 
            പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പത്ത് ഗ്രോബാഗുകളിലാണ് ജോസ് തന്‍റെ ഹൗസ് ബോട്ടിന് മുകളിൽ കൃഷി ചെയ്തത്. നന്നായി വെയിലും മഴയും നനയും ലഭിച്ചതോടെ വിത്തുകൾ പച്ചപിടിച്ചു. ഇതോടെ 250 ഗ്രോബാഗുകൾ വാങ്ങി അതിൽ നിറയെ വിത്തിനങ്ങൾ പാകി. കൂർക്ക,വെണ്ട, പച്ചമുളക്,കാന്താരി, വഴുതന,കുരുമുളക് തുടങ്ങി മണ്ണിൽ വിളയുന്നതെല്ലാം ഇന്ന് ജോസിന്‍റെ ബോട്ടിന് മുകളിലും മുളച്ച് നിൽക്കുന്നു. ഹൗസ് ബോട്ടിന് ഓട്ടമില്ലെങ്കിലും എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിനും അവ പരിപാലിക്കുന്നതിനായി രണ്ട് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. അവരാണ് കൃഷി നോക്കി നടത്തുന്നത്. അവരുടെ വീട്ടിലേക്കുള്ള പച്ചക്കറിയും വേതനവും ഇൗ കൃഷിയിലൂടെ ലഭിക്കുമെന്നാണ് ജോസ് കണക്കു കൂട്ടുന്നത്.
കോവിഡ് കാലത്ത് പൊതുവില്‍ വലിയ കഷ്ടപ്പാടിലാണ് ഹൗസ്ബോട്ടിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ബോട്ടിന് കാവലിരിക്കുന്ന ജോലിക്കാര്‍ക്കും ഉടമയ്ക്കും മാനസിക സന്തോഷം കൂടിയാണ് ഈ കൃഷിയെന്ന് ജോസ് പറയുന്നു. ജോസിന്‍റെ കൃഷി വിജയിച്ചാല്‍ വഞ്ചിവീടുകളിലെ ഫാം ടൂറിസം എന്ന ആശയം കൂടിയാവും ബോട്ടിലെ മട്ടുപ്പാവിൽ തളിരിടുന്നത്. നിരവധി പേർ ജോസിന്‍റെ പുതിയ കൃഷി രീതി നേരിൽകാണാനിപ്പോൾ എത്തുന്നുണ്ട്. അതോടൊപ്പം മറ്റു ഹൗസ്ബോട്ടുടമകളും ഇൗ കൃഷിരീതി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അമര പയർ കൃഷി ചെയ്യാം ജൂലൈ ഓഗസ്റ് മാസങ്ങളിൽ
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments