<
  1. News

കൃഷി മന്ത്രി : നെൽവയൽ ഉടമകൾക്ക് റോയൽറ്റി : സെപ്റ്റംബർ 11 മുതൽ അപേക്ഷിക്കാം

നെൽവയൽ ഉടമകൾക്കു റോയൽറ്റി ഈ വർഷം മുതൽ. ഇടതുപക്ഷ സർക്കാരിൻ്റെ പ്രകടന പത്രികയിൽ കാർഷിക മേഖലയിൽ പറഞ്ഞിരുന്ന ഒരു വാഗ്ദ്ധാനം കൂടി നിറവേറ്റുകയാണെന്ന് കൃഷിമന്ത്രി . 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിനു ശേഷം നെൽവയലുകളുടെ സംരക്ഷണത്തിനുതകുന്ന ഏതാനും ഭേദഗതികൾ ഇപ്പോഴത്തെ സർക്കാർ കൊണ്ടുവന്നിരുന്നു. ഇപ്പോൾ നെൽവയലിൻ്റെ ഉടമകൾക്കു റോയൽറ്റി നൽകിക്കൊണ്ടു ഉടമസ്ഥർക്കു കൂടി പ്രോത്സാഹനം നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരിക്കുകയാണെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ വ്യക്തമാക്കി. 2020-21 ലെ ബജറ്റിൽ നെൽകൃഷി വികസനത്തിനായി ആകെ 118.24 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ഘടകമായിരുന്നു നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി . 40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 2 ലക്ഷം ഹെക്ടർ സ്ഥലത്തിൻ്റെ ഉടമകൾക്കായിരുക്കും ആദ്യ വർഷം റോയൽറ്റി ലഭിക്കുക. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയൽറ്റി . നെൽവയൽ വിസ്തൃതി, ഉത്പാദനം, ഉത്പാദന ക്ഷമത എന്നിവയിൽ ഗണ്യമായ വർദ്ധനവാണ് കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ഉണ്ടായത്. ഉത്പാദനത്തിൽ മാത്രം 2 ലക്ഷം മെട്രിക് ടൺ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നെല്ല് സംഭരണത്തിലും റിക്കോർഡ് വർദ്ധനവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി സൂചിപ്പിച്ചു.

Arun T
agri

നെൽവയൽ ഉടമകൾക്കു റോയൽറ്റി ഈ വർഷം മുതൽ.

ഇടതുപക്ഷ സർക്കാരിൻ്റെ പ്രകടന പത്രികയിൽ കാർഷിക മേഖലയിൽ പറഞ്ഞിരുന്ന ഒരു വാഗ്ദ്ധാനം കൂടി നിറവേറ്റുകയാണെന്ന് കൃഷിമന്ത്രി . 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിനു ശേഷം നെൽവയലുകളുടെ സംരക്ഷണത്തിനുതകുന്ന ഏതാനും ഭേദഗതികൾ ഇപ്പോഴത്തെ സർക്കാർ കൊണ്ടുവന്നിരുന്നു.

ഇപ്പോൾ നെൽവയലിൻ്റെ ഉടമകൾക്കു റോയൽറ്റി നൽകിക്കൊണ്ടു ഉടമസ്ഥർക്കു കൂടി പ്രോത്സാഹനം നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരിക്കുകയാണെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ വ്യക്തമാക്കി. 2020-21 ലെ ബജറ്റിൽ നെൽകൃഷി വികസനത്തിനായി ആകെ 118.24 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ഘടകമായിരുന്നു നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി .

40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 2 ലക്ഷം ഹെക്ടർ സ്ഥലത്തിൻ്റെ ഉടമകൾക്കായിരുക്കും ആദ്യ വർഷം റോയൽറ്റി ലഭിക്കുക. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയൽറ്റി . നെൽവയൽ വിസ്തൃതി, ഉത്പാദനം, ഉത്പാദന ക്ഷമത എന്നിവയിൽ ഗണ്യമായ വർദ്ധനവാണ് കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ഉണ്ടായത്. ഉത്പാദനത്തിൽ മാത്രം 2 ലക്ഷം മെട്രിക് ടൺ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നെല്ല് സംഭരണത്തിലും റിക്കോർഡ് വർദ്ധനവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി സൂചിപ്പിച്ചു.

A sum of Rs.40 crores has been provided for this purpose. The owners of 2 lakh hectares of land will get royalty in the first year. Royalty is Rs.2000/ha. There has been a significant increase in the area of rice, production and productivity in the last 4 years. There has been an increase of 2 lakh metric tonnes in production alone. The Minister also mentioned that the record increase in paddy storage was recorded during this period.

pdy

നെൽ കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപ മാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന നെൽവയലുകളുടെ നിലങ്ങളുടെ ഉടമകൾക്കാണ് (owners of cultivable paddy land) ഹെക്ടറിന് ഓരോ വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി അനുവദിക്കുന്നത്. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾ റോയൽറ്റിക്ക് അർഹരാണ്.

നെൽവയലുകളിൽ വിള പരിക്രമത്തിന്റെ ഭാഗമായി പയർ വർഗങ്ങൾ, പച്ചക്കറികൾ ,എള്ള് ,നിലക്കടല തുടങ്ങിയ നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.

നെൽ വയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ പ്രസ്തുത ഭൂമി നെൽകൃഷിക്കായി സ്വന്തമായോ മറ്റു കർഷകർ /ഏജൻസികൾ മുഖേന ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കാവുന്നതാണ്. എന്നാൽ പ്രസ്തുത ഭൂമി തുടർന്നും മൂന്നുവർഷം തുടർച്ചയായി തരിശായി കിടന്നാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയൽറ്റിക്ക് അർഹത ഉണ്ടാവുന്നതായിരിക്കും.

റോയൽറ്റിക്കായുള്ള അപേക്ഷകൾ www.aims.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. കൃഷിക്കാർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

agri

കർഷകർ അപേക്ഷയോടൊപ്പം ഇനി പറയുന്ന രേഖകളും അപ്‌ലോഡ് ചെയ്യണം.

1. നടപ്പ് സാമ്പത്തിക വർഷത്തിലെ കരം അടച്ച രസീത്/ കൈവശാവകാശ സർട്ടിഫിക്കറ്റ്
2. ആധാർ അല്ലെങ്കിൽ വോട്ടർ ഐ .ഡി കാർഡ്/ ഡ്രൈവിംഗ് ലൈസൻസ് / പാൻകാർഡ് മുതലായ മറ്റേതെങ്കിലും തിരിച്ചറിയൽരേഖ
3. ബാങ്കിന്റെയും ശാഖയുടെയും പേര്, അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ് മുതലായവ വ്യക്തമാക്കുന്ന ബാങ്ക് പാസ്ബുക്കിൻ്റെ പ്രസക്തമായ പേജ് /റദ്ദാക്കിയ ചെക്ക് ലീഫ്

www.aims.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കുന്ന റോയൽറ്റിക്കുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന നെൽവയലുകളുടെ ഭൗതിക പരിശോധനയും അപ്‌ലോഡ് ചെയ്ത രേഖകളുടെ ഓൺലൈൻ പരിശോധനയും ബന്ധപ്പെട്ട അധികൃതർ നടത്തുന്നതായിരിക്കും. സെപ്റ്റംബർ 11 മുതൽ കർഷകർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഫാം ഇൻഫർമേഷൻ ബ്യൂറോ

നെൽകൃഷി - എ ടു ഇസഡ് (Paddy cultivation -A to Z) Part - 4

English Summary: paddy owner royalty

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds