കേരളത്തില് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്. ഇതിന്റെ അടിസ്ഥാനത്തില് ഇന്ന് ഏഴു ജില്ലകളില് യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
The Weather Office said heavy rains are expected in Kerala today. The weather station estimates that the rains will continue till Saturday. Based on this, yellow alerts have been sounded in seven districts today.
ആലപ്പുഴ, എറണാകുളം, തൃശ്ശൂര്, മലപ്പുറം , കോഴിക്കോട്,കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Yellow alert has been sounded in Alappuzha, Ernakulam, Thrissur, Malappuram, Kozhikode, Kannur and Kasaragod districts. The Central Meteorological Department has also issued yellow alerts in Kollam, Alappuzha, Ernakulam, Idukki, Thrissur, Malappuram, Kozhikode, Kannur and Kasaragod districts on Saturday.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴയെത്തും സുരക്ഷിതമായി കൃഷി ചെയ്യാം
Share your comments