<
  1. News

പെൺകുട്ടികൾക്കായി 75 ലക്ഷം രൂപവരെ ലഭിക്കാവുന്ന കേന്ദ്രനിക്ഷേപ പദ്ധതിയെ കുറിച്ചറിയാം

പെൺകുട്ടികളുടെ ജീവിതത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു പദ്ധതിയുമായിട്ടാണ് കേന്ദ്രസർക്കാർ എത്തിയിരിക്കുന്നത്. ലൈഫ് ഇൻഷുറൻസ് സ്കീമുകൾ ഒരുപാടുണ്ടെങ്കിലും പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്താനായി ഇത്രയും തുക നൽകുന്ന വേറൊരു പദ്ധതിയും നിലവിലില്ല. ഇതാണ് ഭാരതീയ തപാൽ വകുപ്പിൻറെ (പോസ്റ്റ് ഓഫീസ് ) സുകന്യ സമൃദ്ധി അക്കൗണ്ട് പദ്ധതി. ഒന്നു മുതൽ പത്ത് വയസ്സു വരെയുള്ള പെൺകുട്ടികൾക്കാണ് ഈ പദ്ധതികൾ ചേരാനായി സാധിക്കുക.

Arun T
സോമൻ എസ് പിള്ള  (പോസ്റ്റ്മാൻ , കൊല്ലം ഹെഡ്ഓഫീസ് )
സോമൻ എസ് പിള്ള (പോസ്റ്റ്മാൻ , കൊല്ലം ഹെഡ്ഓഫീസ് )
girl

പെൺകുട്ടികളുടെ ജീവിതത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു പദ്ധതിയുമായിട്ടാണ് കേന്ദ്രസർക്കാർ എത്തിയിരിക്കുന്നത്. ലൈഫ് ഇൻഷുറൻസ് സ്കീമുകൾ ഒരുപാടുണ്ടെങ്കിലും പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്താനായി ഇത്രയും തുക നൽകുന്ന വേറൊരു പദ്ധതിയും നിലവിലില്ല.

ഇതാണ് ഭാരതീയ തപാൽ വകുപ്പിൻറെ (പോസ്റ്റ് ഓഫീസ് ) സുകന്യ സമൃദ്ധി അക്കൗണ്ട് പദ്ധതി. ഒന്നു മുതൽ പത്ത് വയസ്സു വരെയുള്ള പെൺകുട്ടികൾക്കാണ് ഈ പദ്ധതികൾ ചേരാനായി സാധിക്കുക.

Sukanya Samriddhi POST OFFICE Scheme is basically for the newborn girl child to ensure that female children are not left behind. As per the scheme, it provides financial security to a girl until the time she attains 18 years of age.

സുകന്യ സമൃദ്ധി അക്കൗണ്ട് പോസ്റ്റ് ഓഫീസ് പദ്ധതിയുടെ സവിശേഷതകൾ

തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ 250 രൂപ അടച്ച് നിങ്ങളുടെ മകളുടെ പേരിൽ ഈ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

രണ്ടു പെൺമക്കളുടെ പേരിൽ മാത്രമേ ഈ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുകയുള്ളൂ. പക്ഷേ രണ്ടാമത്തേത് ഇരട്ട പെൺകുട്ടികൾ ആണെങ്കിൽ മൂന്ന് അക്കൗണ്ടുകൾ ആരംഭിക്കാൻ സാധിക്കും.

  • ഒരു വർഷം 1,50,000/- രൂപയാണ് പരമാവധി നിക്ഷേപത്തുക
  • 15 വർഷം വരെ ഇതുപോലെ ഇഷ്ടാനുസരണം തുക നിക്ഷേപിക്കണം
  • 21 വർഷമാണ് അക്കൗണ്ടിൻറെ കാലാവധി
  • മകൾക്ക് 18 വയസ്സ് പൂർത്തിയായാൽ തുകയുടെ 50% പഠന ആവശ്യങ്ങൾക്കായി പിൻവലിക്കാം.
  • ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിലും ഈ അക്കൗണ്ട് ആരംഭിക്കുവാനും മാറ്റുവാനും സാധ്യമാണ്.

ശ്രദ്ധിക്കുക: ഈ പോസ്റ്റ് ഓഫീസ് പദ്ധതി അക്കൗണ്ടിലെ മുഴുവൻ തുകയും ഇൻകം ടാക്സ് ആക്ട് 1961 സെക്ഷൻ 80 ശ്രീ പ്രകാരം നികുതി വിമുക്തം ആയിരിക്കും. കാലാവധിക്ക് ശേഷം ലഭിക്കുന്ന തുകയും നികുതി വിമുക്തം ആയിരിക്കും.

നിലവിലെ പലിശ നിരക്ക് 8.4 ശതമാനമാണ്.

agri

പോസ്റ്റ് ഓഫീസ് പദ്ധതി  - പ്രതിമാസ നിക്ഷേപം ചെയ്യുന്നതുവഴി ലഭിക്കുന്ന തുകയെ കുറിച്ചറിയാം

പ്രതിമാസം 250 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം വരെ നിക്ഷേപിച്ച തുക 45,000 രൂപ. 21 വർഷത്തെ അക്കൗണ്ടിൻറെ കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക 1,44,419 രൂപ.

പ്രതിമാസം 2500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം വരെ നിക്ഷേപിച്ച തുക 4,50,000 രൂപ. 21 വർഷത്തെ അക്കൗണ്ടിൻറെ കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക 14,44,419 രൂപ.

പ്രതിമാസം 5000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം വരെ നിക്ഷേപിച്ച തുക 9,00,000 രൂപ. 21 വർഷത്തെ അക്കൗണ്ടിൻറെ കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക 28,88,382 രൂപ.

പോസ്റ്റ് ഓഫീസ് പദ്ധതി -പ്രതിവർഷ നിക്ഷേപം ചെയ്യുന്നതുവഴി ലഭിക്കുന്ന തുകയെ കുറിച്ച് അറിയാം

പ്രതിവർഷം 1000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം വരെ നിക്ഷേപിച്ച തുക 15,000 രൂപ. 21 വർഷത്തെ അക്കൗണ്ടിൻറെ കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക 49,260 രൂപ.

പ്രതിവർഷം 1,00,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം വരെ നിക്ഷേപിച്ച തുക 1,50,000 രൂപ. 21 വർഷത്തെ അക്കൗണ്ടിൻറെ കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക 49,26,130 രൂപ.

പ്രതിവർഷം 1,50,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം വരെ നിക്ഷേപിച്ച തുക 22,50,000 രൂപ. 21 വർഷത്തെ അക്കൗണ്ടിൻറെ കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക 73,89,195 രൂപ.

പോസ്റ്റ് ഓഫീസ് പദ്ധതിയിൽ അടവ് പകുതിയാകുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി തുക പിൻവലിക്കുന്നതാണ്. എന്നാൽ ഏറ്റവും ലാഭകരമായുള്ളത് തുക അടച്ചു തുടങ്ങി 21 വർഷത്തിനുശേഷം പിൻവലിക്കുന്നതാണ്. ഏകദേശം ഒന്നര ലക്ഷം രൂപ വരെയാണ് വാർഷിക നിക്ഷേപം. ഇത്തരത്തിൽ നിക്ഷേപം ആരംഭിച്ച 21 വർഷത്തിനുശേഷം പിൻവലിക്കുകയാണെങ്കിൽ ഏകദേശം മുക്കാൽ കോടി രൂപയോളം (ഏകദേശം 75 ലക്ഷം രൂപ) നമ്മുടെ കൈകളിൽ എത്തുന്നതായിരിക്കും.

ആവശ്യമുള്ള രേഖകൾ : മകളുടെ ജനന സർട്ടിഫിക്കറ്റ്, രക്ഷ കർത്താവിൻറെ 2 ഫോട്ടോ, രക്ഷകർത്താവിൻറെ തിരിച്ചറിയൽ അല്ലെങ്കിൽ വാസസ്ഥല സർട്ടിഫിക്കറ്റ്. 

കൂടുതൽ വിവരങ്ങൾ അടുത്തുള്ള പോസ്റ്റാഫീസ് വഴി അറിയാം

പോസ്റ്റ് ഓഫീസ് നിക്ഷേപ സംരക്ഷണ

പോസ്റ്റ് ഓഫീസ് സ്കീം: പണം

English Summary: sukanya scheme for girl child

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds